Career (Page 41)

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ യംഗ് പ്രൊഫഷണലിന്റെ ഒമ്പത് ഒഴിവുകളിലേക്ക് അപക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 25000 രൂപ. ഭരണവിഭാഗത്തിലെ വിവിധ ഒഴിവുകളിൽ താൽകാലികമായാണ് നിയമനം.

യോഗ്യരായവർ യോഗ്യത തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾഫോമിൽ ഓഗസ്റ്റ് 11ന് മുമ്പായി ഓൺലൈനായി അപേക്ഷ നൽകണം.

കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in).

തിരുവനന്തപുരം: പൊതുഭരണ വകുപ്പിന് കീഴിലുള്ള കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ യങ് കേരള ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 21 മുതൽ 32 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യതയായി ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം ഉണ്ടായിരിക്കണം. ഒരു വർഷക്കാലത്തേക്കാണ് ഫെല്ലോഷിപ്പ് പദ്ധതി. 14 ജില്ലകളിൽ നിന്നും ഓരോരുത്തരെ തെരഞ്ഞെടുക്കും. ഓരോ മാസവും 20,000 രൂപ സ്‌റ്റൈപ്പന്റ് നൽകും. ജില്ലാ കളക്ടർമാർ, ജില്ലാ വികസന കമ്മീഷണർമാർ, സബ് കളക്ടർ എന്നിവരുമായി സഹകരിച്ച് കേരള സർക്കാർ നടപ്പാക്കുന്ന മുൻഗണനാ പദ്ധതികളിലും ജില്ലാ ഭരണകൂടങ്ങൾ നടപ്പാക്കുന്ന മറ്റ് പദ്ധതികളിലും പ്രവർത്തിക്കാനുള്ള അവസരം ലഭിക്കും.

ഐ.എം.ജി യുടെ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് കോഴ്സും ഉണ്ടായിരിക്കും. ഓൺലൈൻ പരീക്ഷ, വീഡിയോ അപ്ലോഡ്, അഭിമുഖം എന്നിവയിലൂടെയാണ് ഫെല്ലോസിനെ തെരഞ്ഞെടുക്കുന്നത്. വിശദമായ നോട്ടിഫിക്കേഷനായി https://kyla.kerala.gov.in/ykfp സന്ദർശിക്കുക. www.reg.kyla.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് ഓഗസ്റ്റ് 10ന് മുൻപായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ഇ-മെയിൽ: kyla.ykip@gmail.com. ഫോൺ: 0471-2517437 (10.30 AM – 6 PM വരെ മാത്രം).

തിരുവനന്തപുരം: ആരോഗ്യകേരളം ഇടുക്കി പദ്ധതിയിൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടർ, പീഡിയാട്രിഷ്യൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ്, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ എന്നീ തസ്തികകളിലെ ഒന്ന് വീതം ഒഴിവുകളിലേക്കും ലാബ് ടെക്‌നീഷ്യൻ തസ്തികയിലെ രണ്ട് ഒഴിവിലേക്കും കരാർ നിയമനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

സ്‌പെഷ്യലിസ്റ്റ് ഡോക്ടർ തസ്തികയിലേക്കുളള യോഗ്യത എം.ഡി അല്ലെങ്കിൽ ഡി. എൻ. ബി (ജനറൽ മെഡിസിൻ, ഗൈനക്കോളജി, അനസ്‌ത്യേഷ്യ), ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ്. പ്രായപരിധി 2023 ആഗസ്റ്റ് ഒന്നിന് 67 വയസ്സിൽ താഴെയായിരിക്കണം. മാസവേതനം 65,000 രൂപ. പീഡിയാട്രിഷ്യൻ തസ്തികയിലേക്കുളള യോഗ്യത എം.ഡി അല്ലെങ്കിൽ ഡി.എൻ.ബി-പീഡിയാട്രിക്‌സ്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ്. പ്രായപരിധി 2023 ആഗസ്റ്റ് ഒന്നിന് 67 വയസ്സിൽ താഴെയായിരിക്കണം. മാസവേതനം 90,000 രൂപ.

ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എം.ഫിൽ, ആർ.സി.ഐ രജിസ്‌ട്രേഷൻ എന്നിവയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ആഗസ്റ്റ് ഒന്നിന് 40 വയസ്സിൽ താഴെയായിരിക്കണം. മാസവേതനം 20,000 രൂപ.

ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ് (എം.ഐ.യു) തസ്തികയിലേക്കുളള യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം, ക്ലിനിക്കൽ ചൈൽഡ് ഡെവലപ്പ്‌മെന്റിൽ പി.ജി ഡിപ്ലോമ അല്ലെങ്കിൽ ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് എന്നിവയാണ്. ന്യൂ ബോൺ ഫോളോ അപ്പ് ക്ലിനിക്കിൽ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ആഗസ്റ്റ് ഒന്നിന് 40 വയസ്സിൽ താഴെയായിരിക്കണം. മാസവേതനം 16,180 രൂപ.

ഫിസിയോതെറാപ്പിസ്റ്റ് (എം.ഐ.യു) തസ്തികയിലേക്കുളള യോഗ്യത ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (ബി.പി.റ്റി)യാണ്. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ആഗസ്റ്റ് ഒന്നിന് 40 വയസ്സിൽ താഴെയായിരിക്കണം. മാസവേതനം 20,000 രൂപ.

ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്കുളള യോഗ്യത അംഗീകൃത സർവകലാശാല അല്ലെങ്കിൽ അംഗീകൃത പാരാമെഡിക്കൽ കോളേജിൽ നിന്നുളള ഡി. എം. എൽ. റ്റി അല്ലെങ്കിൽ എം. എൽ. റ്റി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ്. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ആഗസ്റ്റ് ഒന്നിന് 40 വയസ്സിൽ താഴെയായിരിക്കണം. മാസവേതനം 14,000 രൂപ. ഓഡിയോളജിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത ഓഡിയോളജി ആന്റ് സ്പീച്ച് ലാഗ്വേജ് പാത്തോളജിയിൽ ബിരുദം (ബി.എ.എസ്.എൽ.പി), ആർ. സി. ഐ രജിസ്‌ട്രേഷൻ, മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ്. പ്രായപരിധി 2023 ആഗസ്റ്റ് ഒന്നിന് 40 വയസ്സിൽ താഴെയായിരിക്കണം. മാസവേതനം 25,000 രൂപ.

ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ തസ്തികയിലേക്കുളള യോഗ്യത അംഗീകൃത സർവകലാശാല അല്ലെങ്കിൽ അംഗീകൃത പാരാമെഡിക്കൽ കോളേജിൽ നിന്നുളള ബ്ലഡ് ബാങ്ക് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കിൽ ഡി. എം. എൽ. റ്റി അല്ലെങ്കിൽ എം. എൽ. റ്റി., കേരളാ പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ്. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ആഗസ്റ്റ് ഒന്നിന് 40 വയസ്സിൽ താഴെയായിരിക്കണം. മാസവേതനം 14,000 രൂപ.

യോഗ്യരായ ഉദ്യോഗാർഥികൾ ആരോഗ്യകേരളം വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ആഗസ്റ്റ് 10 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ഓൺലൈൻ ലിങ്കിൽ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷകൾ ഓഫീസിൽ നേരിട്ട് സ്വീകരിക്കില്ല. കൂടുതൽ വിവരങ്ങൾ www.arogyakeralam.gov.in വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 04826 232221.

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച സ്‌കൂളുകളിൽ 9, 11 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കേന്ദ്ര സാമൂഹ്യനീതിയും ശാക്തീകരണവും മന്ത്രാലയം മുഖേന അനുവദിക്കുന്ന ‘PM YASASVI Top class Education in School for OBC, EBC and DNT’ സ്‌കോളർഷിപ്പ് പദ്ധതിക്കായി സംസ്ഥാനത്തെ ടോപ്പ് ക്ലാസ് സ്‌കൂളുകളുടെ പട്ടികയിൽ ഉൾപ്പെട്ട സ്‌കൂളുകളിലെ 9,11 ക്ലാസുകളിൾ പഠിക്കുന്ന OBC, OEC വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി 2023 സെപ്റ്റംബർ 29 ന് നടത്തുന്ന യസാവി എൻട്രൻസ് ടെസ്റ്റ് (YET) മുഖേനയാണ് സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. സ്‌കൂളുകളുടെ പട്ടിക, ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള രജിസ്ട്രേഷൻ ലിങ്ക് എന്നിവ https://yet.nta.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി 2023 ആഗസ്റ്റ് 10.

തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ഇടുക്കിയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റിന്റെ (പാർട്ട് ടൈം) ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി /എം.എ (സൈക്കോളജി), ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. പ്രതിമാസം 12000 രൂപയാണ് വേതനം.

സ്ത്രീ ഉദ്യോഗാർഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സാധാരണ തപാലിൽ അയച്ചു തരണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം – 695 002. ഫോൺ: 0471 2348666. അപേക്ഷ നൽകേണ്ട അവസാന തീയതി: ഓഗസ്റ്റ് 8ന് വൈകുന്നേരം 5 മണി.

മലപ്പുറം: പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.കോം ബിരുദം, എം.എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ആന്റ് മലയാളം ലോവർ എന്നിവയാണ് യോഗ്യത.

ആഗസ്റ്റ് 11 ന് രാവിലെ 9.30 ന് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഫിഷ് സീഡ് ഫാമിൽ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0494-2961018 .

തിരുവനന്തപുരം: സ്വതന്ത്ര സോഫ്റ്റ് വെയർ-ഹാർഡ് വെയർ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന, സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ വികസനകേന്ദ്രവും (ഐസിഫോസ്) കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലും (കെ ഡിസ്‌ക്), കേരള നോളജ് ഇക്കണോമി മിഷനുമായി (KKEM) സഹകരിച്ച് സ്ത്രീകൾക്കായി പരിശീലനം നൽകുന്നു. വിവിധ കാരണങ്ങളാൽ തൊഴിൽമേഖലയിൽ നിന്ന് വിട്ടു നിന്ന സ്ത്രീകൾക്ക് വിവരസാങ്കേതിക മേഖലയിൽ ജോലി ചെയ്യാനുള്ള അവസരം സൃഷ്ടിക്കുകയാണ് ഐസിഫോസ്. ഇവരെ നവ തൊഴിൽമേഖലകളിൽ ജോലി ചെയ്യാൻ പ്രാപ്തരാക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ഉദ്ദേശ്യം. ‘സോഫ്റ്റ് വെയർ ടെസ്റ്റിങ്ങിലാണ്’ ഇത്തവണ 15 ദിവസം നീളുന്ന ‘ബാക്ക്-ടു-വർക്ക്’ റെസിഡൻഷ്യൽ പരിപാടിയിലെ ആദ്യ ബാച്ചിന്റെ പരിശീലനം. സാങ്കേതിക പരിജ്ഞാനത്തോടൊപ്പം വിദഗ്ധരുടെ മാർഗനിർദ്ദേശവും പിന്തുണയും പരിപാടിയിലൂടെ ലഭിക്കുന്നു.

പട്ടികജാതി/പട്ടികവർഗ വനിതകൾ, പിന്നോക്ക വിഭാഗം വനിതകൾ (BPL), മത്സ്യത്തൊഴിലാളികൾ, single parent woman, ശാരീരിക വെല്ലുവിളികൾ നേരിടുന്ന സ്ത്രീകൾ (Physically Challenged Woman), ട്രാൻസ്‌ജെൻഡർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾ (EWS) എന്നിവർ ഉൾപ്പെടുന്ന സംവരണ വിഭാഗത്തിന് പ്രത്യേക മുൻഗണന നൽകും.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഐസിഫോസ് പരിശീലന കേന്ദ്രത്തിൽ 2023 സെപ്റ്റംബർ ഏഴിന് പരിശീലനം ആരംഭിക്കും. പ്രായപരിധിയില്ലാതെ പങ്കെടുക്കാം. ബിരുദം, സോഫ്റ്റ് വെയർ ടെസ്റ്റിങ് / ഡെവലപ്മെന്റ് / കോഡിങ് മേഖലയിലുള്ള പരിജ്ഞാനം എന്നിവ അഭികാമ്യം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം. 1,000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. https://icfoss.in/events വഴി രജിസ്റ്റർ ചെയ്യാം. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 1. കൂടുതൽ വിവരങ്ങൾക്ക്: +91 7356610110, +91 2700012 /13, +91 471 2413013, +91 9400225962.

തിരുവനന്തപുരം: ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിന് ഫോട്ടോഗ്രാഫർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം.

ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ കരാർ ഫോട്ടാഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്കും പത്രസ്ഥാപനങ്ങളിൽ ഫോട്ടോഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്കും മുൻഗണന ലഭിക്കും. അപേക്ഷകർ ക്രിമിനൽ കേസുകളിൽപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. ഡിജിറ്റൽ എസ്എൽആർ/മിറർലെസ് കാമറകൾ ഉപയോഗിച്ച് ഹൈ റെസല്യൂഷൻ ചിത്രങ്ങൾ എടുക്കുവാൻ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള കാമറകൾ കൈവശമുള്ളവർക്ക് മുൻഗണന. കരാർ ഒപ്പിടുന്ന തീയതി മുതൽ 2024 മാർച്ച് 31 വരെയായിരിക്കും കാലാവധി.

അപേക്ഷകരുടെ പേര്, വിലാസം, ഫോൺ നമ്പർ, ഫോട്ടോ, ഇ-മെയിൽ, വിദ്യാഭ്യാസ യോഗ്യത, കൈവശമുള്ള ഫോട്ടോഗ്രാഫി ഉപകരണങ്ങളുടെ വിശദവിവരം, പ്രവൃത്തിപരിചയം എന്നീ വിവരങ്ങൾ വെള്ളക്കടലാസിൽ രേഖപ്പെടുത്തിയാണ് അപേക്ഷ തയ്യാറാക്കേണ്ടത്. അപേക്ഷയോടൊപ്പം ഫോട്ടോ പതിപ്പിച്ച ഐഡി കാർഡിന്റെ കോപ്പി, മുൻപ് എടുത്ത അഥവാ പ്രസിദ്ധീകരിച്ച മൂന്ന് ഫോട്ടോകളുടെ പ്രിന്റ് അല്ലെങ്കിൽ അവ പ്രസിദ്ധീകരിച്ച പത്രഭാഗത്തിന്റെ ഫോട്ടോ കോപ്പി എന്നിവയും ഉള്ളടക്കം ചെയ്യണം. എല്ലാ രേഖകളും പേരും ഒപ്പും തീയതിയും ചേർത്ത് സ്വയം സാക്ഷ്യപ്പെടുത്തണം. അസ്സൽ രേഖകളുടെയും ഉപകരണങ്ങളുടെയും പരിശോധന, പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഇടുക്കി കളക്ടറേറ്റിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ അപേക്ഷ സമർപ്പിക്കണം. ഇ-മെയിലിൽ അപേക്ഷ സ്വീകരിക്കില്ല. വിലാസം – ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ഇടുക്കി കളക്ട്രേറ്റ്, കുയിലിമല, പിൻ- 685603. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 233036. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ആഗസ്റ്റ് 8.

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ലീഗൽ സപ്പോർട്ട് സെന്റർ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് ടെക്നിക്കൽ എക്സ്പെർട്ട്, അഭിഭാഷക തസ്തികകളിൽ താത്കാലികമായി നിയമനം നടത്തുന്നു.

ടെക്നിക്കൽ എക്സ്പെർട്ടിന് എം.സി.എ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും വിഷയത്തിൽ ബി-ടെക് /ഡിപ്ലോമ, മലയാളം ആൻഡ് ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ്, കണ്ടന്റ് റൈറ്റിംഗ്, വെബ് ഡിസൈനിംഗ്, ഫോട്ടോഷോപ് പരിജ്ഞാനം എന്നിവയാണ് യോഗ്യത. ഒരു ഒഴിവാണുള്ളത്.

അഭിഭാഷക തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള നിയമ ബിരുദം, അഭിഭാഷകവൃത്തിയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.

രണ്ട് തസ്തികകൾക്കും 40 ആണ് ഉയർന്ന പ്രായപരിധി. ഇന്റർവ്യൂവിന് പങ്കെടുക്കുന്നവർ ബയോഡേറ്റയും പ്രായവും യോഗ്യതകളും തെളിയിക്കുന്ന രേഖകളുടെ അസലും, പകർപ്പും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഓഗസ്റ്റ് 8ന് ഉച്ചയ്ക്ക് 2 നു തിരുവനന്തപുരം വികാസ് ഭവനിലുള്ള കേരള സംസ്ഥാന യുവജന കമ്മീഷൻ ആസ്ഥാന ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471-2308630

കോഴിക്കോട്: കോഴിക്കോട് ഗവ. വനിതാ പോളിടെക്‌നിക് കോളേജിൽ ഒഴിവുളള ലക്ചറർ (ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്) തസ്തികയിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ ഒന്നാം ക്ലാസ്സോടെയുളള ബി ടെക് ബിരുദമാണ് യോഗ്യത.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് ഏഴിന് രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2370714.