നോർക്ക – യുകെ ടാലന്റ് മൊബിലിറ്റി ഡ്രൈവ്: നഴ്‌സുമാർക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും യുകെയിൽ അവസരങ്ങൾ

തിരുവനന്തപുരം: ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കായി നോർക്ക റൂട്ട്‌സും യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) പ്രമുഖ NHS ട്രസ്റ്റുമായി ചേർന്ന് സംഘടിപ്പിച്ചു വരുന്ന ടാലന്റ് മൊബിലിറ്റി ഡ്രൈവ് പുരോഗമിക്കുന്നു. ഇതുവഴി നഴ്‌സുമാർക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും (ODP) നിരവധി അവസരങ്ങൾ ലഭ്യമാണ്. എല്ലാ ആഴ്ചയിലും യുകെയിലെ തൊഴിൽദാതാക്കളുമായി ഇന്റർവ്യൂ ഇതുവഴി സാധ്യമാണ്.

ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, IELTS/ OET യുകെ സ്‌കോറുമുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. IELTS /OET ഇല്ലാത്ത ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടാൽ കണ്ടീഷണൽ ഓഫർ ലെറ്റർ നൽകുന്നതും 6 മാസത്തിനകം OET /IELTS പാസാവേണ്ടതുമാണ്. ജനറൽ മെഡിക്കൽ & സർജിക്കൽ നഴ്‌സ് തസ്തികയിലേക്ക് (ബി എസ് സി) കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും തീയറ്റർ നഴ്‌സ് (ബി എസ് സി) കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം / മെന്റൽ ഹെൽത്ത് നഴ്‌സ് (ബി എസ് സി) നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ കഴിഞ്ഞു സൈക്യാട്രി വാർഡിൽ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയം ആണ് വേണ്ടത്.

മിഡൈ്വഫ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന നഴ്‌സുമാർക്ക് നഴ്‌സിംഗ് ഡിപ്ലോമ 2 വർഷത്തിനകം പൂർത്തിയായവരാണെങ്കിൽ പ്രവൃത്തിപരിചയം ആവശ്യമില്ല. അല്ലെങ്കിൽ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 1 വർഷം മിഡൈ്വഫ്‌റി പ്രവൃത്തിപരിചയം ഉണ്ടാവേണ്ടതാണ്.

ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും (ODP )അപേക്ഷിക്കാവുന്നതാണ്. യോഗ്യത BSc/ ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയറ്റർ & അനസ്‌തേഷ്യ ടെക്‌നോളജിസ്റ്റ് അല്ലെങ്കിൽ BSc അനസ്‌തേഷ്യ ടെക്‌നോളജിസ്റ്റ്. ഒരു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. ഓപ്പറേഷൻ ഡിപ്പാർട്ട്‌മെന്റ് പ്രാക്റ്റീഷനിർമാർക്ക് ഒരു വർഷത്തെ പ്രവർത്തിപരിചയം കൂടാതെ 7 .0 ൽ കുറയാത്ത അക്കാഡമിക് IELTS സ്‌കോർ തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ നേടിയെടുക്കേണ്ടതുമാണ്.

ഉദ്യോഗാർത്ഥികൾക്ക് സ്ഥിരം നിയമനം ആണ് ലഭ്യമാകുന്നത്. രജിസ്റ്റേർഡ് നഴ്‌സ് ആവുന്ന മുറയ്ക്ക് ബാൻഡ് 5 പ്രകാരമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. വിശദവിവരങ്ങൾ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്‌സൈറ്റുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.