ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം മാറ്റുന്നു; മോദി സർക്കാർ മാറി ബിജെപി സർക്കാർ എന്നായെന്ന് പി ചിദംബരം

ന്യൂഡൽഹി: ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം മാറ്റുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മോദി സർക്കാർ മാറി ബിജെപി സർക്കാർ എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രചാരണം. ഇന്നലെ മുതൽ എൻഡിഎ സർക്കാർ എന്നാണ് പ്രയോഗമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏപ്രിൽ 19 മുതൽ ബിജെപി ക്യാംപിൽ മാറ്റമാണ് കാണുന്നത്. കോൺഗ്രസ് പ്രകടന പത്രികയെ അവഗണിച്ച മോദി ഇപ്പോൾ പ്രകടനപത്രിക പരിഗണിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, നിർണായകമായ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകിട്ട് ചേരും. തുടർഘട്ടങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോഗം പ്രഖ്യാപിക്കും. യു പിയിലെ നിർണായകമായ അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

അമേഠിയിൽ രാഹുൽ ഗാന്ധിയും, റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.