Career (Page 172)

കൊച്ചി: അസിസ്റ്റന്റ് മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍ /ഇന്‍സ്ട്രുമെന്റേഷന്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി മൂന്നിന് മുമ്പായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി: ഫെബ്രുവരി അഞ്ചിന് 18-30.

വിദ്യാഭ്യാസ യോഗ്യത: മൂന്നു വര്‍ഷത്തെ മെക്കാനിക്കല്‍ /ഇലക്ട്രിക്കല്‍ ഇന്‍ട്രുമെന്റഷന്‍ എന്നിവയില്‍ 60 ശതമാനം മാര്‍ക്കോടുകൂടി ഡിപ്ലോമ പാസ്സായിരിക്കണം.

നിശ്ചിത യോഗ്യത നേടിയതിനു ശേഷം കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നോ /എന്‍ഞ്ചിനീയറിംഗ് കമ്പനികളില്‍ നിന്നോ/ സര്‍ക്കാര്‍ /അര്‍ദ്ധസര്‍ക്കാര്‍ /സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ നേടിയിട്ടുള്ള രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്സ്) ഹെഡ് ഓഫീസില്‍ അക്കാഡമിക് അസിസ്റ്റന്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

60 ശതമാനം മാര്‍ക്കോടെ എം.കോം (റഗുലര്‍) പാസായിരിക്കണം. 01.01.2022-ല്‍ 36 വയസ് കവിയാന്‍ പാടില്ല. (നെറ്റ് യോഗ്യതയുള്ളവര്‍ക്കും, യു.ജി./പി.ജി. ക്ലാസ്സുകളില്‍ അധ്യാപന പരിചയമുള്ളവര്‍ക്കും മുന്‍ഗണന). പ്രതിമാസ ശമ്പളം: 15,000 രൂപ .

കിറ്റ്സിന്റെ പേരില്‍ മാറാവുന്ന 500 രൂപയുടെ ഡി.ഡി സഹിതം ഡയറക്ടര്‍, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം -14 എന്ന വിലാസത്തില്‍ ഫെബ്രുവരി ഒന്നിന് മുമ്പ് അയയ്ക്കുക. വിശദ വിവരങ്ങള്‍ക്ക്: 0471 2329539, 2329468 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

ന്യൂഡല്‍ഹി: ഡിആര്‍ഡിഒയില്‍ 150 ഗ്രാജ്വേറ്റ്, ഡിപ്ലോമ, ട്രേഡ് അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പോസ്റ്റ്: ഗ്രാജ്വേറ്റ് അപ്രന്റിസ്, ഒഴിവുകളുടെ എണ്ണം: 40. പേ സ്‌കെയില്‍: 9000/ പ്രതിമാസം
പോസ്റ്റ്: ഡിപ്ലോമ അപ്രന്റിസ്, ഒഴിവുകളുടെ എണ്ണം: 60, പേ സ്‌കെയില്‍: 8000/ പ്രതിമാസം
പോസ്റ്റ്: ട്രേഡ് അപ്രന്റീസ്, ഒഴിവുകളുടെ എണ്ണം: 50, പേ സ്‌കെയില്‍: സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരം. അപ്രന്റീസ്ഷിപ്പ് കരാര്‍ നടപ്പിലാക്കുന്നത് മുതല്‍ അപ്രന്റീസ്ഷിപ്പിന്റെ കാലാവധി 12 മാസമായിരിക്കും.

ഗ്രാജ്വേറ്റ് അപ്രന്റിസ്: ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബി.ഇ/ബി.ടെക് (ഇസിഇ, ഇഇഇ, സിഎസ്ഇ, മെക്കാനിക്കല്‍, കെമിക്കല്‍), ബികോം, ബിഎസ്സി എന്നിവയുണ്ടായിരിക്കണം.
ഡിപ്ലോമ അപ്രന്റിസ്: ഉദ്യോഗാര്‍ത്ഥികള്‍ക്ക് (ഇസിഇ, ഇഇഇ, സിഎസ്ഇ, മെക്കാനിക്കല്‍, കെമിക്കല്‍) എന്നിവയില്‍ ഡിപ്ലോമ ഉണ്ടായിരിക്കണം.
ട്രേഡ് അപ്രന്റിസ്: (ഫിറ്റര്‍, ടര്‍ണര്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക്സ് മെക്കാനിക്ക്, വെല്‍ഡര്‍) എന്നിവയില്‍ ഐടിഐ പാസായ വ്യക്തിയായിരിക്കണം ഉദ്യോഗാര്‍ത്ഥി.

താല്‍പ്പര്യമുള്ളവര്‍ക്ക് drdo.gov.in എന്ന വെബ്‌സൈറ്റ് വഴി ഫെബ്രുവരി 07 വരെ അപേക്ഷിക്കാം. ഡോക്യുമെന്റുകളുടെ തൃപ്തികരമായ പരിശോധനയ്ക്ക് വിധേയമായി, അക്കാദമിക് മെറിറ്റ്/ എഴുത്തുപരീക്ഷ/അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തും.

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്സിംഗ് കോളേജുകളില്‍ പ്രിന്‍സിപ്പല്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

എം.എസ്.സി നഴ്സിംഗും 15 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും വേണം. ഇതില്‍ 12 വര്‍ഷത്തെ അദ്ധ്യാപകപരിചയത്തില്‍ കുറഞ്ഞത് 10 വര്‍ഷം കോളേജിയേറ്റ് പ്രോഗ്രാമില്‍ പഠിപ്പിച്ചുള്ള പരിചയം. എം.ഫില്‍ (നഴ്സിംഗ്)/ പി.എച്ച്.ഡി (നഴ്സിംഗ്)/ പബ്ലിക്കേഷന്‍ എന്നിവയാണ് യോഗ്യതകള്‍. 60 വയസില്‍ കൂടാന്‍ പാടില്ല. www.simet.kerala.gov.in ലെ റിക്രൂട്ട്മെന്റ് ഭാഗത്ത് ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തി കാന്‍ഡിഡേറ്റ് ലോഗിന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഫെബ്രുവരി അഞ്ച് ആണ് അവസാന തിയ്യതി. നിലവില്‍ ഉദുമ നഴ്സിംഗ് കോളേജില്‍ മാത്രമാണ് ഒഴിവുള്ളത്. മറ്റ് കോളേജുകളില്‍ ഒഴിവുണ്ടാകുന്നമുറയ്ക്ക് ഈ ലിസ്റ്റില്‍ നിന്ന് നിയമിക്കും.

സിമെറ്റിന്റെ വെബ് സൈറ്റില്‍ (www.simet.kerala.gov.in, www.simet.in) നിന്ന് ലഭിക്കുന്ന ചെലാന്‍ പൂരിപ്പിച്ച് ഏതെങ്കിലും എസ്.ബി.ഐ ശാഖയില്‍ 1,000 രൂപ അടച്ചതിന്റെ രസീത് (എസ്.സി/ എസ്.റ്റി വിഭാഗത്തിന് 500 രൂപ), ഒപ്പ് രേഖപ്പെടുത്തിയ അപേക്ഷ (വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്നതാണ്), ബയോഡേറ്റ, വയസ് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, ബി.എസ്സി നഴ്സിംഗ്, എം.എസ്സി നഴ്സിംഗ് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍, സാധുവായ കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ (അഡീഷണല്‍ ക്വാളിഫിക്കേഷന്‍ രജിസ്ട്രേഷന്‍ ഉള്‍പ്പെടെ) എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷകള്‍ ഡയറക്ടര്‍, സി-മെറ്റ്, പാറ്റൂര്‍, വഞ്ചിയൂര്‍ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തില്‍ ഫെബ്രുവരി 10 നകം അയക്കുക. ശമ്പളം 64,140 രൂപ. വിശദവിവരങ്ങള്‍ക്ക്: 0471-2302400, www.simet.in.

തിരുവനന്തപുരം: ലഹരി വര്‍ജന മിഷന്‍ വിമുക്തിക്കു കീഴില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഡി-അഡിക്ഷന്‍ സെന്ററിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ നിയമനത്തിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം.

വഞ്ചിയൂര്‍ റെഡ് ക്രോസ് റോഡിലുള്ള ജില്ലാ മെഡിക്കല്‍ ഓഫിസില്‍(ആരോഗ്യം) ഫെബ്രുവരി രണ്ടിനു രാവിലെ 10 മണിക്കാണ് ഇന്റര്‍വ്യൂ നടക്കുന്നത്. ക്ലിഎം.ഫില്‍/പി.ജി.ഡി.സി.പി ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി, ആര്‍.സി.ഐ. രജിസ്‌ട്രേഷന്‍ എന്നിവയാണു യോഗ്യതകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2471291 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ഇടുക്കി: ബ്ലോക്ക് പഞ്ചായത്തിന് ദിവസവേതന നിരക്കില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. 2022 മാര്‍ച്ച് 31 വരെയാണ് നിയമനം നടത്തുന്നത്. 2021 ജനുവരി 1 ന് 18 നും 30 നും ഇടയില്‍ പ്രായമുള്ള (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷത്തെ ഇളവുണ്ട്) യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടിസ് (DCP) /ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് പാസ്സായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കുകയും വേണം.

അപേക്ഷ സെക്രട്ടറി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, തടിയമ്പാട് പി.ഒ, ഇടുക്കി എന്ന വിലാസത്തില്‍ ജനുവരി 31ന് വൈകിട്ട് 5 മണിക്ക് മുന്‍പായി സമര്‍പ്പിക്കുക.

തിരുവനന്തപുരം: എസ്.എസ്.എല്‍.സി. അടിസ്ഥാന യോഗ്യതയാക്കി കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസ് വൊക്കേഷണല്‍ ഗൈഡന്‍സ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗജന്യ ഓണ്‍ലൈന്‍ മത്സര പരീക്ഷാ പരിശീലനം ആരംഭിക്കുന്നു.

ഫെബ്രുവരിയിലാണ് ആരംഭിക്കുന്നത്. പരിശീലന ക്ലാസില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 31ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി ഗൂഗിള്‍ ഫോം പൂരിപ്പിച്ചു സമര്‍പ്പിക്കണം.

ലിങ്ക്: https://forms.gle/UQfsxRs3jyLwJW168
വിശദ വിവരങ്ങള്‍ക്ക് 0471-2330756 എന്ന നമ്പറില്‍ ബന്ധപ്പെടുക.

കോവിഡ് രോഗവ്യാപന നിയന്ത്രണങ്ങളുടെ ഭാഗമായി ജനുവരി 30 നു സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വാരാന്ത്യ നിയന്ത്രണങ്ങളെ തുടര്‍ന്ന് അന്നേ ദിവസം നടത്താനിരുന്ന പി.എസ്.സി. പരീക്ഷകള്‍ പുതിയ തീയതികളിലേക്ക് മാറ്റി .

23 ന് രാവിലെ 10.30 മുതല്‍ 12.15 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 101/2019, 144/2021, 359/2020, 528/2019, 198/2021, 199/2021, 200/2021, 338/2020, 099/2019, 394/2020) തസ്തികകളുടെ പരീക്ഷ ജനുവരി 28 ന് ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 04.15 വരെയും 23 ന് ഉച്ചയ്ക്ക് ശേഷം 02.30 മുതല്‍ 04.15 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന മെഡിക്കല്‍ എജുക്കേഷന്‍ സര്‍വ്വീസിലെ റിസപ്ഷനിസ്റ്റ് (കാറ്റഗറി നമ്പര്‍ 003/2019) തസ്തികയുടെ പരീക്ഷ ജനുവരി 27 ന് ഉച്ചയ്ക്ക് ശേഷം 02.30 മുതല്‍ 04.15 വരെയും നടക്കും.

30 ന് നടത്താനിരുന്ന കേരള വാട്ടര്‍ അതോറിറ്റിയിലെ ഓപ്പറേറ്റര്‍ (കാറ്റഗറി നമ്പര്‍ 211/2020) തസ്തികയുടെ പരീക്ഷ ഫെബ്രുവരി 4ന് ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4.15 വരെയും മാറ്റിയതായി ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു. പരീക്ഷ സംബന്ധിച്ച ടൈംടേബിള്‍ പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. വയനാട് ജില്ലയില്‍ പരീക്ഷാകേന്ദ്രം ലഭിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ നേരത്തേ ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റുമായി പുതിയ തീയ്യതിയില്‍ മുന്‍ നിശ്ചയിച്ച അതേ പരീക്ഷാ കേന്ദ്രങ്ങളില്‍ ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത എസ്.എം.എസും പ്രൊഫൈല്‍ മെസേജും നല്‍കിയിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ (ഫിനാന്‍സ്) തസ്തികയില്‍ തുറന്ന (ഓപ്പണ്‍) വിഭാഗത്തില്‍ സ്ഥിരം നിയമനം. സി.എ/ സി.എം എയില്‍ ഒന്നാം ക്ലാസ് ബികോം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യയുടെയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെയോ അംഗമായവര്‍ക്ക് അപേക്ഷിക്കാം.
പ്രായം 01.11.2021 ന് 45 വയസില്‍ കവിയരുത്.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 18ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഓണ്‍ലൈനില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം.

1960ലെ ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രഡ് II ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍/ ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ല.

കാസര്‍ഗോഡ്: ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി നീലേശ്വരം താലൂക്കാശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രസ്തുത വിഷയത്തില്‍ എം.ഫില്‍/ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.ജി.ഡി.സി.വി., ആര്‍.സി.ഐ. രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ moksd.hlth@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ അയക്കുക. അപേക്ഷിക്കേണ്ട അവസാന തിയ്യതി ജനുവരി 25.

വിശദ വിവരങ്ങള്‍ക്ക്: ഫോണ്‍ – 0467 2203118