ഡയറി പ്രൊമോട്ടർ നിയമനം

ആലപ്പുഴ: ക്ഷീരവികസന യൂണിറ്റ് നടപ്പാക്കുന്ന തീറ്റപ്പുൽ കൃഷി വികസന പദ്ധതിയുടെ നടത്തിപ്പിനായി വെളിയനാട് യൂണിറ്റിലേക്ക് ഡയറി പ്രമോട്ടറെ താത്ക്കാലികമായി നിയമിക്കുന്നു. പത്താം ക്ലാസ് ജയിച്ചവർക്കാണ് അവസരം. പ്രായം: 18-50 വയസ്സ്. പ്രതിമാസം 8000 രുപ പ്രതിഫലം ലഭിക്കും.

വെളിയനാട് ക്ഷീര വികസന യൂണിറ്റ് ഓഫീസിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ജൂലൈ നാലിന് വൈകിട്ട് അഞ്ചിനകം നൽകണം. അഭിമുഖം ജൂലൈ ആറിന് രാവിലെ 11ന് ആലപ്പുഴ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കും. ഫോൺ: 0477 2252358.