Business (Page 5)

കൊച്ചി: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 71 കോടി മാറ്റി വച്ച് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കോവിഡ് രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളില്‍ 1000 ബെഡുള്ള താത്കാലിക ആശുപത്രികള്‍, 250 ഐസിയു, ബെഡ് സൗകര്യങ്ങള്‍, 1000 ഐസോലേഷന്‍ ബെഡ് സൗകര്യങ്ങള്‍ എന്നിവ സജ്ജമാക്കാന്‍ 30 കോടി രൂപ എന്നിങ്ങനെ നീക്കി വയ്ക്കും. താല്ക്കാലിക ആശുപത്രികള്‍ സ്ഥാപിക്കുന്നതിനുള്ള പങ്കാളിത്തത്തിനായി വിവിധ കേന്ദ്രങ്ങളുമായി എസ്ബിഐ ചര്‍ച്ച നടത്തുന്നുണ്ട്. ജീനോം സീക്വന്‍സിങ് ഉപകരണങ്ങള്‍, ലാബ്, വാക്‌സിന്‍ ഗവേഷണ ഉപകരണങ്ങള്‍ എന്നിവയ്ക്കായി സര്‍ക്കാരുകള്‍ക്ക് 10 കോടി രൂപയും എസ്ബിഐ നല്കും. ഇതിന് പുറമേ ജീവന്‍രക്ഷാഉപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റുമായി 21 കോടി രൂപ, ഓക്‌സിജന്‍ വിതരണവും മറ്റ് നിര്‍ണായക പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കല്‍ എന്നിവയ്ക്കായി എന്‍ജിഒകളുമായി സഹകരിച്ച് 10 കോടി രൂപയും എസ്ബിഐ നല്കും. എസ്ബിഐ, പി.എം കെയര്‍സ് ഫണ്ടിലേക്ക് 108 കോടി രൂപ സംഭാവന നല്കിയിരുന്നു. സര്‍ക്കാരിന്റെ വാക്‌സിനേഷന് യജ്ഞത്തെ പിന്തുണയ്ക്കുന്നതിനായി 11 കോടി രൂപയും നല്കി.

ന്യൂഡല്‍ഹി: ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രാ്ന്‍ഡ് ഫിനാന്‍സ് തയ്യാറാക്കിയ പട്ടികയില്‍ ലോകത്തിലെ ഇന്‍ഷുറന്‍സ് രംഗത്ത് ബ്രാന്‍ഡ് കരുത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനം നേടി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍. എന്നാല്‍ ബ്രാന്‍ഡ് മൂല്യം കണക്കാക്കിയാല്‍ എല്‍ഐസിയുടെ സ്ഥാനം പത്താമതുമാണ്. 860 കോടി ഡോളറാണ് എല്‍ഐസിയുടെ ബ്രാന്‍ഡ് മൂല്യമായി കണക്കാക്കിയിരിക്കുന്നത്. ചൈനയുടെ പിങ് ആന്‍ ആണ് 4480 കോടി ഡോളര്‍ ബ്രാന്‍ഡ് മൂല്യത്തോടെ ഇക്കാര്യത്തില്‍ ഒന്നാമത്. 2020 ഡിസംബര്‍ 31 വരെയുള്ള കമ്പനികളുടെ പ്രകടനം വിലയിരുത്തിയാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്.
ബ്രാന്‍ഡ് മൂല്യം കണക്കാക്കുമ്പോള്‍ ആ്ദ്യപത്തിലെ അഞ്ചും ചൈനയില്‍ നിന്നുള്ള കമ്പനികളാണ്. ബാക്കിയുള്ളവയില്‍ രണ്ടെണ്ണം യുറോപ്യന്‍ കമ്പനികളും, രണ്ടെണ്ണം യുഎസില്‍ നിന്നുള്ളവയുമാണ്.

ന്യൂഡല്‍ഹി: കോവിഡ് രോഗവ്യാപനത്തിനിടെ ഹൗസിംഗ് ലോണുകളുടെ പലിശ വെട്ടിക്കുറച്ച് എസ്ബിഐ. കൂടാതെ വനിതകള്‍ക്ക് പരിഗണന നല്‍കുന്ന സ്‌കീമും അവതരിപ്പിച്ചുകഴിഞ്ഞു. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വ് പകരുന്നതാണ് പുതിയ തീരുമാനമെന്ന് എസ്ബിഐ എംഡി (റീടെയില്‍ ആന്റ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്) സിഎസ് ഷെട്ടി പറഞ്ഞു. 30 ലക്ഷം വരെയുള്ള വായ്പ തുകകള്‍ക്ക് 6.70 ശതമാനവും, 30 മുതല്‍ 75 ലക്ഷം വരെ 6.95 ശതമാനവുമാണ് പുതിയ പലിശ നിരക്ക്. യോനോ ആപ്പിലൂടെ വീട്ടിലിരുന്നു തന്നെ വായ്പയ്ക്ക് അപേക്ഷിക്കുകയും ചെയ്യാം.

ന്യൂഡല്‍ഹി : കോവിഡ് മഹാമാരിയില്‍ വരുമാനം കുതിച്ചുയര്‍ന്ന് ഗൂഗിള്‍. വര്‍ക്ക് ഫ്രം ഹോം നടപ്പാക്കിയതോടെ 7412 കോടിയിലേറെ രൂപയാണ് ഗൂഗിളിന് മിച്ചം പിടിക്കാനായത്. വരുമാനത്തില്‍ 34 ശതമാനം വര്‍ദ്ധനവാണ് ഗൂഗിള്‍ കൈവരിച്ചത്. രോഗവ്യാപനം രൂക്ഷമായതു മുതല്‍, വീട്ടില്‍ നിന്നുള്ള ജോലി തൊഴില്‍ സംസ്‌കാരത്തിന്റെ ഭാഗമായി. ഈ മോഡലിനെ നേരത്തെ സ്വീകരിച്ച ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ട്വിറ്റര്‍, ഗൂഗിള്‍ തുടങ്ങിയ ടെക് ഭീമന്മാര്‍ തങ്ങളുടെ ജീവനക്കാര്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിനാല്‍ ചെലവ് കുറച്ചതിന്റെ ഗുണം കൈവരിച്ചിട്ടുണ്ട്.ഗൂഗിള്‍ ജീവനക്കാരുടെ യാത്രാ ചെലവുകള്‍ക്കും മറ്റ് പ്രമോഷണല്‍, വിനോദ ചെലവുകള്‍ക്കുമായി ചിലവഴിക്കുന്ന പണം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷത്തെ ആദ്യ സാമ്പത്തിക പാദത്തില്‍ 268 മില്യണ്‍ ഡോളര്‍ ലാഭിക്കാന്‍ കാരണമായി. ഒരു വാര്‍ഷിക കാലയളവില്‍ ഇതേ കണക്ക് പരിശോധിക്കുമ്പോള്‍, ഒരു ബില്യണ്‍ ഡോളര്‍ അഥവാ 7412 കോടിയിലേറെ രൂപ ലാഭിക്കാന്‍ ഗൂഗിളിന് കഴിഞ്ഞു. ഇത് പ്രധാനമായും കോവിഡ്-19 ന്റെ ഫലമാണെന്ന് റിപ്പോര്‍ട്ടില്‍ ഗൂഗിള്‍ പറഞ്ഞു.
ലോകമെമ്പാടുമുള്ള 1.3 ലക്ഷം ജീവനക്കാരില്‍ ഭൂരിഭാഗവും വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നതെന്നും ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളുടെ ആവശ്യം വന്‍തോതില്‍ വര്‍ദ്ധിച്ചതിനാല്‍ ഗൂഗിള്‍ വരുമാനത്തില്‍ 34 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.ട്വിറ്റര്‍, ആപ്പിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ ടെക് ഭീമന്‍മാര്‍ തങ്ങളുടെ ജീവനക്കാരോട് വീട്ടില്‍ നിന്ന് ജോലിചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് അല്ലെങ്കില്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തന മോഡലിനെക്കുറിച്ച് ഇതുവരെ ഒരു അറിയിപ്പും നല്‍കിയിട്ടില്ലെങ്കിലും ഗൂഗിള്‍ ഈ വര്‍ഷം തന്നെ ഓഫീസുകള്‍ വീണ്ടും തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ദില്ലി: ബിഗ് ബാസ്കറ്റിന്റെ 64.3 ശതമാനം ഓഹരികൾ വാങ്ങാൻ ടാറ്റ ഡിജിറ്റലിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അനുവാദം. ഓൺലൈൻ ഗ്രോസറി മാർക്കറ്റിൽ നിലവിലെ ഒന്നാം സ്ഥാനക്കാരാണ് ബിഗ് ബാസ്കറ്റ്. ഒരു ബില്യൺ ഡോളർ വാർഷിക വരുമാനം ഉണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. ഇതോടെ, ആമസോൺ, റിലയൻസ്, ഫ്ലിപ്‌കാർട്ട് തുടങ്ങിയ കമ്പനികളുമായി നേരിട്ട് കൊമ്പുകോർക്കാൻ ടാറ്റ സൺസിന് സാധിക്കും. കൊവിഡ് 19 മഹാമാരി ഇന്ത്യയടക്കം ലോകത്തെമ്പാടും പടർന്നുപിടിച്ച സാഹചര്യമാണ് പുതിയ ബിസിനസ് നീക്കത്തിലേക്ക് ടാറ്റ സൺസിനെ എത്തിച്ചത്. ഇതോടെ ലോകത്തെമ്പാടും ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് വൻ ആവശ്യക്കാരുണ്ടായി.

റിലയൻസിന്റെ ജിയോ മാർട്ടിലേക്ക് വലിയ നിക്ഷേപങ്ങൾ വന്നതും ടാറ്റ സൺസിന്റെ തിരക്കിട്ട ആലോചനകൾക്ക് കാരണമായിരുന്നു.ഒന്നോ അതിലധികമോ ഘട്ടത്തിലൂടെയാവും കമ്പനിയുടെ മേൽനോട്ട ചുമതലയടക്കം ടാറ്റ ഡിജിറ്റൽ ഏറ്റെടുക്കുക. ഇതോടെ ഇന്നൊവേറ്റീവ് റീടെയ്ൽ കൺസെപ്റ്റ്സ് എന്ന ബിഗ് ബാസ്കറ്റിനെ നയിക്കുന്ന കമ്പനിയുടെ നിയന്ത്രണം തന്നെ സൂപ്പർമാർക്കറ്റ് ​ഗ്രോസറി സപ്ലൈസ് എന്ന കമ്പനിക്കാവും.ടാറ്റ സൺസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ടാറ്റ ഡിജിറ്റൽ ലിമിറ്റഡാണ് ബിഗ് ബാസ്കറ്റിൽ നിക്ഷേപം നടത്തുന്നത്.

സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി അഞ്ച് സ്വയംതൊഴില്‍ വായ്പാപദ്ധതികളാണ് നടപ്പിലാക്കിവരുന്നത്.

കെഇഎസ്ആര്‍യു – വ്യക്തിക്ക് ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നു. ഗ്രൂപ്പ് സംരംഭങ്ങളും ആരംഭിക്കാം. ഒരു അംഗത്തിന് ഒരു ലക്ഷം രൂപ എന്ന നിരക്കില്‍ വായ്പ ലഭിക്കും.
മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ്ബ്- ഗ്രൂപ്പ് സംരംഭങ്ങള്‍ക്കു വായ്പ അനുവദിക്കുന്ന പദ്ധതിയാണിത്. 2 മുതല്‍ മുതല്‍ 5 വരെ അംഗങ്ങളടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് വായ്പ അനുവദിക്കുക. അംഗങ്ങള്‍ വ്യത്യസ്ത കുടുംബങ്ങളില്‍ പെട്ടവര്‍ ആയിരിക്കണം.
ശരണ്യ- ഒരു സാമൂഹിക സുരക്ഷാ പദ്ധതിയും അതുപോലെതന്നെ സ്വയം തൊഴില്‍ വായ്പാ പദ്ധതിയും ആണിത്. വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവിനെ കാണാതെപോയ സ്ത്രീകള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍ വരുന്ന അവിവാഹിതരായ അമ്മമാര്‍, 30 വയസ്സു കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത സ്ത്രീകള്‍ എന്നിവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം.
കൈവല്യ- ഭിന്നശേഷിക്കാരായ തൊഴില്‍രഹിതര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് വായ്പ നല്‍കുന്ന പദ്ധതി. 50000 രൂപ വരെ വായ്പയായി അനുവദിക്കുന്നു.
നവജീവന്‍- വര്‍ഷങ്ങളായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് റജിസ്റ്റര്‍ ചെയ്തിട്ടും സ്ഥിരം ജോലി ലഭിക്കാതെ പോയ വ്യക്തികള്‍ക്ക് നല്‍കുന്ന വായ്പാ പദ്ധതി. 50 – 65 പ്രായം. 50000 രൂപ വരെ വായ്പ അനുവദിക്കുന്നു.

ന്യൂഡല്‍ഹി : ലോകത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ ഇന്ത്യ ഒന്നാമതെത്തുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.ഫ്‌ലെക്‌സ് ഫ്യുവല്‍ എഞ്ചിനുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ വാഹന നിര്‍മ്മാതാക്കളെ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും ആറ് മാസത്തിനകം ലിഥിയം അയോണ്‍ ബാറ്ററികള്‍ ഇന്ത്യയില്‍ തന്നെ പൂര്‍ണ്ണമായി നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. മസോണിന്റെ സംഭവ് സമ്മിറ്റ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകത്തിലെ എല്ലാ ഇലക്ട്രോണിക് വാഹന നിര്‍മ്മാണ ബ്രാന്റുകളും ഇന്ത്യയിലുള്ളത് രാജ്യത്തിന്റെ കുതിപ്പിന് വേഗം കൂട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

medicine

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്നു​ള്ള​ ​മ​രു​ന്ന് ​ക​യ​റ്റു​മ​തി​യി​ൽ​ ​ 2020​-21​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ൽ​ 18​ ​ശ​ത​മാ​ന​മാ​ണ് ​വ​ള​ർ​ച്ച​ ​നേ​ടി​യ​ത്.​ 24.44​ ​ബി​ല്യ​ൺ​ ​ഡോ​ള​റി​ന്റെ​ ​ക​യ​റ്റു​മ​തി​യാ​ണ് ​ഉ​ണ്ടാ​യ​ത്.​ 20.58​ ​ശ​ത​മാ​ന​മാ​യി​രു​ന്നു​ ​തൊ​ട്ടു​മു​ൻ​പ​ത്തെ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​ക​യ​റ്റു​മ​തി​ ​മൂ​ല്യം.2020​ ​മാ​ർ​ച്ച് ​മാ​സ​ത്തെ​ ​അ​പേ​ക്ഷി​ച്ച് 2021​ ​മാ​ർ​ച്ച് ​മാ​സ​ത്തി​ൽ​ 48.5​ ​ശ​ത​മാ​ന​മാ​ണ് ​വ​ർ​ദ്ധ​ന.മാ​ർ​ച്ച് ​മാ​സ​ത്തി​ൽ​ ​വ​ൻ​ ​വ​ള​ർ​ച്ച​യാ​ണ് ​മ​രു​ന്ന് ​ക​യ​റ്റു​മ​തി​യി​ൽ​ ​നേ​ടി​യ​ത്.​ 2.3​ ​ബി​ല്യ​ൺ​ ​ഡോ​ള​ർ.​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ൽ​ ​മ​റ്റ് ​മാ​സ​ങ്ങ​ളി​ലെ​ ​അ​പേ​ക്ഷി​ച്ച് ​മാ​ർ​ച്ചി​ലാ​ണ് ​ഏ​റ്റ​വും​ ​അ​ധി​കം​ ​ക​യ​റ്റു​മ​തി​ ​ഉ​ണ്ടാ​യ​ത്.​ വ​രും​ ​വ​ർ​ഷ​ങ്ങ​ളി​ലും​ ​ഈ​ ​വ​ള​ർ​ച്ച​ ​ഇ​ന്ത്യ​ൻ​ ​മ​രു​ന്ന് ​വി​പ​ണി​ ​പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.​ ​വാ​ക്സി​ൻ​ ​വി​പ​ണി​യി​ൽ​ ​നി​ന്ന് ​കൂ​ടു​ത​ൽ​ ​മി​ക​ച്ച​ ​പ്ര​തി​ക​ര​ണ​മാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ ​

നോ​ർ​ത്ത് ​അ​മേ​രി​ക്ക​യാ​ണ് ​ഇ​ന്ത്യ​യി​ൽ​ ​നി​ന്നു​ള്ള​ ​മ​രു​ന്നു​ക​ളു​ടെ​ ​പ്ര​ധാ​ന​ ​വി​പ​ണി.​ ​ആ​കെ​ ​ക​യ​റ്റു​മ​തി​യു​ടെ​ 34​ ​ശ​ത​മാ​നം​ ​ഇ​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്.​ ​അ​മേ​രി​ക്ക​യി​ലേ​ക്കും​ ​കാ​ന​ഡ​യി​ലേ​ക്കും​ ​മെ​ക്സി​ക്കോ​യി​ലേ​ക്കു​മു​ള്ള​ ​മ​രു​ന്ന് ​ക​യ​റ്റു​മ​തി​യി​ൽ​ ​യ​ഥാ​ക്ര​മം​ 12.6,​ 30,​ 21.4​ ​ശ​ത​മാ​നം​ ​വീ​തം​ ​വ​ള​ർ​ച്ച​ ​നേ​ടാ​നാ​യി​ട്ടു​ണ്ട്.ഇ​തോ​ടെ​ ​ഇ​ന്ത്യ​ൻ​ ​മ​രു​ന്ന് ​വി​പ​ണി​യു​ടെ​ ​വ​ള​ർ​ച്ചാ​ ​നി​ര​ക്കും​ ​താ​ര​ത​മ്യേ​ന​ ​ഉ​യ​ർ​ന്ന​താ​യി​രി​ക്കു​മെ​ന്നാ​ണ് ​ക​രു​ത​പ്പെ​ടു​ന്ന​ത്.​ ​ആ​ഗോ​ള​ ​മ​രു​ന്ന് ​വി​പ​ണി​ 1​-2​ ​ശ​ത​മാ​നം​ ​നെ​ഗ​റ്റീ​വ് ​വ​ള​ർ​ച്ച​ ​നേ​ടി​യ​പ്പോ​ഴാ​ണ് ​ഇ​ന്ത്യ​യ്ക്ക് ​അ​തി​ശ​യി​പ്പി​ക്കു​ന്ന​ ​നേ​ട്ട​മു​ണ്ടാ​ക്കാ​നാ​യ​തെ​ന്ന​ത് ​ഇ​ന്ത്യ​ൻ​ ​മ​രു​ന്നു​ക​ളു​ടെ​ ​വി​ശ്വാ​സ്യ​ത​യു​ടെ​യും​ ​ഗു​ണ​മേ​ന്മ​യു​ടെ​യും​ ​തെ​ളി​വ് ​കൂ​ടി​യാ​ണ്.​ ​

്ന്യൂഡല്‍ഹി : 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മരുന്ന് കയറ്റുമതിയില്‍ നേടിയത് അതിശയിപ്പിക്കുന്ന വളര്‍ച്ച. 24.44 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഉണ്ടായത്. സാമ്പത്തിക വര്‍ഷത്തില്‍ മറ്റ് മാസങ്ങളിലെ അപേക്ഷിച്ച് മാര്‍ച്ചിലാണ് ഏറ്റവും അധികം കയറ്റുമതി ഉണ്ടായത്. 2020 മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് 2021 മാര്‍ച്ച് മാസത്തില്‍ 48.5 ശതമാനമാണ് വര്‍ധന.വരും വര്‍ഷങ്ങളിലും ഈ വളര്‍ച്ച ഇന്ത്യന്‍ മരുന്ന് വിപണി പ്രതീക്ഷിക്കുന്നുണ്ട്. നോര്‍ത്ത് അമേരിക്കയാണ് ഇന്ത്യയില്‍ നിന്നുള്ള മരുന്നുകളുടെ പ്രധാന വിപണി.

മാനന്തവാടി: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു.ഒരുമാസം മുമ്പ് 170 രൂപയായിരുന്നു വില.എന്നാൽ ഇപ്പോൾ പലയിടങ്ങളിലും 200 മുതല്‍ 220 വരെയാണ് ഒരു കിലോക്ക് ഈടാക്കുന്നത്. ഫാമുകളില്‍ ഉത്പാദനം കുറഞ്ഞതോടെയാണ് വില കുത്തനെ ഉയര്‍ന്നത്. ഒരുമാസത്തിനിടെ 50 രൂപയിലേറെ വര്‍ധിച്ചു. ഈസ്റ്ററിനു ശേഷം 10 മുതല്‍ 15 രൂപ വരെ കൂടി. നാടന്‍ കോഴിയിറച്ചിക്ക് കിലോഗ്രാമിന് 200 രൂപയാണ് ഇപ്പോള്‍ വില.

ചൂട് വര്‍ധിച്ചത് ഫാമുകളില്‍ കോഴിവളര്‍ച്ചയെ ബാധിക്കുന്നുണ്ട്. പകല്‍ച്ചൂട് വര്‍ധിച്ചതോടെ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സംഭവങ്ങളും ഉണ്ട്. 45 ദിവസം കൊണ്ട് 2.5 കിലോഗ്രാം തൂക്കത്തില്‍ പൂര്‍ണവളര്‍ച്ചയിലെത്തേണ്ട കോഴികള്‍ക്ക് ഇപ്പോള്‍ രണ്ടുകിലോഗ്രാം തൂക്കമേ വെക്കുന്നുള്ളൂവെന്ന് ഫാം ഉടമകള്‍ പറയുന്നു.  ഫാമുകളിലെ വെള്ളത്തിന്റെ ലഭ്യതക്കുറവും വളര്‍ച്ച കുറയാന്‍ കാരണമായി. 

ഒരു കോഴി വളര്‍ച്ചയെത്തി രണ്ടുകിലോ തൂക്കം വെക്കാന്‍ ശരാശരി 3.5 കിലോ തീറ്റ നല്‍കണം. ഇതിനായി 100 രൂപയോളം ചെലവാകും. പ്രതിരോധ കുത്തിവെപ്പ്, വെള്ളം, വൈദ്യുതി, അറക്കപ്പൊടി എന്നിവയും പണിക്കൂലിയും കണക്കാക്കുമ്പോള്‍ 95 രൂപക്ക് മുകളില്‍ ഉത്പാദനച്ചെലവുണ്ട്. ചൂട് വര്‍ധിക്കുന്നതോടെ 1000 കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താനാരംഭിച്ചാല്‍ 960ലധികം വില്‍പ്പനക്കായി ലഭിക്കില്ലെന്നും കര്‍ഷകര്‍ പറയുന്നു.

എന്നാല്‍ കോഴിയിറച്ചിക്ക് വില വര്‍ധിച്ചിട്ടും അതിന്റെ ഗുണം കോഴി കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. കൃഷി നഷ്ടത്തിലാണെന്ന് വലിയ തോതില്‍ ഫാം നടത്തുന്നവരും ചെറിയ കൃഷി നടത്തുന്നവരും പറയുന്നു. മൊത്തവിതരണക്കാരും ഇടനിലക്കാരും കച്ചവടക്കാരുമാണ് കൂടുതല്‍ ലാഭമുണ്ടാക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. കോഴിക്കുഞ്ഞുങ്ങളുടെ വിലയില്‍ അടിക്കടി ഉണ്ടാകുന്ന മാറ്റങ്ങളും പ്രതിസന്ധിയാണ്.