അറിയാം അഞ്ച് സ്വയംതൊഴില്‍ വായ്പാപദ്ധതികളെ

സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി അഞ്ച് സ്വയംതൊഴില്‍ വായ്പാപദ്ധതികളാണ് നടപ്പിലാക്കിവരുന്നത്.

കെഇഎസ്ആര്‍യു – വ്യക്തിക്ക് ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നു. ഗ്രൂപ്പ് സംരംഭങ്ങളും ആരംഭിക്കാം. ഒരു അംഗത്തിന് ഒരു ലക്ഷം രൂപ എന്ന നിരക്കില്‍ വായ്പ ലഭിക്കും.
മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ്ബ്- ഗ്രൂപ്പ് സംരംഭങ്ങള്‍ക്കു വായ്പ അനുവദിക്കുന്ന പദ്ധതിയാണിത്. 2 മുതല്‍ മുതല്‍ 5 വരെ അംഗങ്ങളടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് വായ്പ അനുവദിക്കുക. അംഗങ്ങള്‍ വ്യത്യസ്ത കുടുംബങ്ങളില്‍ പെട്ടവര്‍ ആയിരിക്കണം.
ശരണ്യ- ഒരു സാമൂഹിക സുരക്ഷാ പദ്ധതിയും അതുപോലെതന്നെ സ്വയം തൊഴില്‍ വായ്പാ പദ്ധതിയും ആണിത്. വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവിനെ കാണാതെപോയ സ്ത്രീകള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍ വരുന്ന അവിവാഹിതരായ അമ്മമാര്‍, 30 വയസ്സു കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത സ്ത്രീകള്‍ എന്നിവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം.
കൈവല്യ- ഭിന്നശേഷിക്കാരായ തൊഴില്‍രഹിതര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് വായ്പ നല്‍കുന്ന പദ്ധതി. 50000 രൂപ വരെ വായ്പയായി അനുവദിക്കുന്നു.
നവജീവന്‍- വര്‍ഷങ്ങളായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് റജിസ്റ്റര്‍ ചെയ്തിട്ടും സ്ഥിരം ജോലി ലഭിക്കാതെ പോയ വ്യക്തികള്‍ക്ക് നല്‍കുന്ന വായ്പാ പദ്ധതി. 50 – 65 പ്രായം. 50000 രൂപ വരെ വായ്പ അനുവദിക്കുന്നു.