മരുന്ന് കയറ്റുമതിയില്‍ രാജ്യത്തിന് അതിശയിപ്പിക്കുന്ന വളര്‍ച്ച

്ന്യൂഡല്‍ഹി : 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മരുന്ന് കയറ്റുമതിയില്‍ നേടിയത് അതിശയിപ്പിക്കുന്ന വളര്‍ച്ച. 24.44 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഉണ്ടായത്. സാമ്പത്തിക വര്‍ഷത്തില്‍ മറ്റ് മാസങ്ങളിലെ അപേക്ഷിച്ച് മാര്‍ച്ചിലാണ് ഏറ്റവും അധികം കയറ്റുമതി ഉണ്ടായത്. 2020 മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് 2021 മാര്‍ച്ച് മാസത്തില്‍ 48.5 ശതമാനമാണ് വര്‍ധന.വരും വര്‍ഷങ്ങളിലും ഈ വളര്‍ച്ച ഇന്ത്യന്‍ മരുന്ന് വിപണി പ്രതീക്ഷിക്കുന്നുണ്ട്. നോര്‍ത്ത് അമേരിക്കയാണ് ഇന്ത്യയില്‍ നിന്നുള്ള മരുന്നുകളുടെ പ്രധാന വിപണി.