Business (Page 6)

അബുദാബി : രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണമൊഴുകുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ദിർഹം-രൂപ വിനിമയ നിരക്കിലെ നേട്ടം സ്വന്തമാക്കി പ്രവാസികൾ.ഒരു ദിർഹത്തിനു രാജ്യാന്തര വിപണിയിൽ 20 രൂപ 53 പൈസയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയ മികച്ച വിനിമയ നിരക്ക്.എന്നാൽ പ്രാദേശിക പണമിടപാട് സ്ഥാപനങ്ങൾ നൽകിയത് പരമാവധി 20 രൂപ 32 പൈസ മാത്രം.

കോവിഡ് ആഘാതത്തിൽ ഏതാനും മാസങ്ങളായി വിനിമയ നിരക്ക് 20 രൂപയിൽ താഴെയായിരുന്നു.അതിനാൽ പലരും പണം അയയ്ക്കാതെ മാറിനിന്നു.നിരക്ക് മെച്ചപ്പെട്ടതോടെ പണം അയക്കാനെത്തിയവർ കൂടി.മാസങ്ങളായി ചേർത്തു വച്ചതും വായ്പ വാങ്ങിയും പലരും അയച്ചത് ലക്ഷക്കണക്കിന് രൂപയെന്ന് എക്സ്ചേഞ്ച് അധികൃതർ പറഞ്ഞു.റമസാനും പെരുന്നാളും പ്രമാണിച്ച് പണം അയയ്ക്കുന്നവരും കൂടിയിട്ടുണ്ട്.

ഇന്നലെയും ഇന്നുമായി നടന്ന ഇടപാടിൽ 20% വർധനയുണ്ടെന്ന് വിവിധ എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു.80% പേരും വീട്ടുചെലവിനാണ് പണം അയയ്ക്കുന്നതെങ്കിൽ 20% പേർ നിക്ഷേപം ആഗ്രഹിച്ച് അയയ്ക്കുന്നവരാണ്.രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നതും ഡോളർ കരുത്താർജിച്ചതുമാണ് രൂപയ്ക്കു തിരിച്ചടിയായത്.വരും ദിവസങ്ങളിൽ രൂപ കൂടുതൽ ദുർബലമായേക്കുമെന്നും സൂചനയുണ്ട്.ഒരു ഡോളറിനു 75.45 വരെ എത്താൻ സാധ്യതയുണ്ട്.

മുംബൈ: കോവിഡ് പശ്ചാത്തലത്തില്‍ ബിസിനസ് മേഖലയില്‍ 87 ശതമാനം ഇന്ത്യന്‍ ബിസിനസുകളും വീഡിയോ കോണ്‍ഫറന്‍സിംഗ് സൊല്യൂഷനുകളിലേക്ക് മാറിയതായി സര്‍വേ റിപ്പോര്‍ട്ട്. കോവിഡ് സമയത്ത് വിദൂര ജോലിയുടേയും വീഡിയോ ആശയവിനിമയങ്ങളുടേയും സാമ്പത്തിക ആഘാതം വിലയിരുത്തുന്നതിനായി വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പായ സൂം, ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പുമായി നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പ്രകാരമുള്ള വിവരമാണിത്.
കൂടാതെ, സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന വ്യവസായങ്ങള്‍ക്ക് അവരുടെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും , പ്രതിസന്ധി സമയത്തും വളര്‍ച്ചയും തുടര്‍ച്ചയും നിലനിര്‍ത്താനും സാധിച്ചുവെന്നും പറയുന്നു. ഈ റിപ്പോര്‍ട്ടില്‍ ലോകമെമ്പാടുമുള്ള ആറ് രാജ്യങ്ങളെ പറ്റിയാമ് പ്രതിപാദിക്കുന്നത്.

തിരുവനന്തപുരം: ക്രൂ ചെയ്ഞ്ചിംഗ് ആരംഭിച്ച് വെറും ഒമ്പത് മാസം കൊണ്ട് ഡബില്‍ സെഞ്ച്വറി തികച്ച് വിഴിഞ്ഞം പോര്‍ട്ട്. ക്രൂ ചെയ്ഞ്ചിംഗ് നടത്തിയ ഇന്ത്യയിലെ മൈനര്‍ തുറമുഖങ്ങളില്‍ ഒന്നാം സ്ഥാനവും വിഴിഞ്ഞത്തിന് ലഭിച്ചു. ക്രൂചെയ്ഞ്ചിംഗില്‍ 200 തികച്ച ഇന്നലെ നാല് കപ്പലുകളാണ് വിഴിഞ്ഞം തീരത്ത് നങ്കൂരമിട്ടത്. സിംഗപ്പൂരില്‍ നിന്ന് യുഎയിലേക്കുള്ള യാത്രാമധ്യേ എത്തിയ കപ്പലില്‍ നാല് പേരെ ഇവിടെ ഇറക്കുകയും പകരം നാല് പേരെ കയറ്റുകയും ചെയ്തു. ഇന്നലെ ഇത് കൂടാതെ മറ്റ് മൂന്ന് കപ്പലുകള്‍ കൂടി വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിംഗ് നടത്തിയിരുന്നു. രാവിലെ ഒന്‍പതരയോടെ എത്തിയ എസ്ടിഐ ലാവന്‍ഡര്‍, തൊട്ട് പിന്നാലെ എത്തിയ എസ്ടിഐ കിംഗ്‌സ് വേ, ഉച്ചയോടെ എത്തിയ എസ്ടിഐ സ്റ്റെഡ് ഫാസ്റ്റ് എന്നിവയാണ് മറ്റ് കപ്പലുകള്‍. കൊവിഡ് മാനദണ്ഡം പാലിച്ച് ആരോഗ്യ വിഭാഗത്തിന്റെയും കസ്റ്റംസിന്റെയും എമിഗ്രേഷന്റെയും പോര്‍ട്ടിന്റെയും അധികൃതരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെ പുറത്തിറങ്ങിയ തൊഴിലാളികള്‍ എല്ലാവരും ക്വാറന്റൈനില്‍ പ്രവേശിച്ചു. ലോകം കൊറോണയുടെ പിടിയിലായതോടെ ലോകമൊട്ടാകെ ലോക്ക്ഡൗണും യാത്രാവിലക്കുകളും ഫ്രഖ്യാപിച്ചതോടെ വിമാന സര്‍വ്വീസുകള്‍ വരെ നിര്‍ത്തലാക്കിയപ്പോഴും തടസമില്ലാതെ വിഴിഞ്ഞത്ത് കപ്പലുകള്‍ക്ക് എത്തി.

2021ൽ ഫോബ്സ് മാഗസിൻ തെരഞ്ഞെടുത്ത ഇന്ത്യക്കാരായ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 10 മലയാളികളും. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യുസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 480 കോടി ഡോളറാണ് (35,600 കോടി രൂപ) യൂസഫലിയുടെ ആസ്തി. ഫോബ്സ് പട്ടികയില്‍ ആഗോളതലത്തില്‍ 589ാം സ്ഥാനത്തും ഇന്ത്യയില്‍ 26ാം സ്ഥാനത്തുമാണ് യൂസഫലി.

330 കോടി ഡോളര്‍ ആസ്തിയോടെ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്പന്ന മലയാളി. രവി പിള്ള, ബൈജു രവീന്ദ്രൻ (250 കോടി ഡോളര്‍ വീതം), എസ്.ഡി ഷിബുലാൽ (190 കോടി ഡോളര്‍), ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി (140 കോടി ഡോളര്‍), ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ് (130 കോടി ഡോളര്‍), ടി.എസ് കല്യാണരാമൻ (100 കോടി ഡോളര്‍) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികൾ.

കഴിഞ്ഞ വർഷത്തെ അതിസമ്പന്നരുടെ പട്ടികയിൽ 102 ഇന്ത്യക്കാരാണ് ഇടം പിടിച്ചതെങ്കിൽ ഇത്തവണ അത് 140 ആയി ഉയർന്നുവെന്ന് ഫോബ്‌സ് അറിയിച്ചു. ഇന്ത്യയിലെ ശതകോടീശ്വരന്മാരില്‍ ഒന്നാം സ്ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയാണ്. 84.5 ബില്യൺ യുഎസ് ഡോളറാണ് അംബാനിയുടെ ആസ്തി. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും എച്ച്.‌സി.എൽ സ്ഥാപകൻ ശിവ് നടാറുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുള്ളത്.

ഇവരുടെയെല്ലാം സമ്പത്ത് ചേർത്താൽ കഴിഞ്ഞ വർഷത്തേക്കാൾ രണ്ടിരട്ടി വർധിച്ചുവെന്നാണ് ഫോബ്സ് വ്യക്തമാക്കുന്നത്. ആരോഗ്യമേഖലയിലെ നിക്ഷേപത്തിലൂടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി സൈറസ് പൂനാവാലയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 12.7 ബില്യൺ ഡോളറാണ് പൂനാവാലയുടെ ആസ്തി. ഇവർക്ക് പുറമെ കുമാർ ബിർല, ഉദയ് കൊടാക്, ലക്ഷ്മി മിത്തൽ എന്നിവരും പട്ടികയിലുണ്ട്.