ഇന്‍ഷുറന്‍സ് രംഗത്ത് ബ്രാന്‍ഡ് കരുത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന് മൂന്നാം സ്ഥാനം

ന്യൂഡല്‍ഹി: ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രാ്ന്‍ഡ് ഫിനാന്‍സ് തയ്യാറാക്കിയ പട്ടികയില്‍ ലോകത്തിലെ ഇന്‍ഷുറന്‍സ് രംഗത്ത് ബ്രാന്‍ഡ് കരുത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനം നേടി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍. എന്നാല്‍ ബ്രാന്‍ഡ് മൂല്യം കണക്കാക്കിയാല്‍ എല്‍ഐസിയുടെ സ്ഥാനം പത്താമതുമാണ്. 860 കോടി ഡോളറാണ് എല്‍ഐസിയുടെ ബ്രാന്‍ഡ് മൂല്യമായി കണക്കാക്കിയിരിക്കുന്നത്. ചൈനയുടെ പിങ് ആന്‍ ആണ് 4480 കോടി ഡോളര്‍ ബ്രാന്‍ഡ് മൂല്യത്തോടെ ഇക്കാര്യത്തില്‍ ഒന്നാമത്. 2020 ഡിസംബര്‍ 31 വരെയുള്ള കമ്പനികളുടെ പ്രകടനം വിലയിരുത്തിയാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്.
ബ്രാന്‍ഡ് മൂല്യം കണക്കാക്കുമ്പോള്‍ ആ്ദ്യപത്തിലെ അഞ്ചും ചൈനയില്‍ നിന്നുള്ള കമ്പനികളാണ്. ബാക്കിയുള്ളവയില്‍ രണ്ടെണ്ണം യുറോപ്യന്‍ കമ്പനികളും, രണ്ടെണ്ണം യുഎസില്‍ നിന്നുള്ളവയുമാണ്.