ഇലക്ട്രിക് വാഹന വിപണിയില്‍ ഇന്ത്യ ഒന്നാമതെത്തുമെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി : ലോകത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ ഇന്ത്യ ഒന്നാമതെത്തുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.ഫ്‌ലെക്‌സ് ഫ്യുവല്‍ എഞ്ചിനുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ വാഹന നിര്‍മ്മാതാക്കളെ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും ആറ് മാസത്തിനകം ലിഥിയം അയോണ്‍ ബാറ്ററികള്‍ ഇന്ത്യയില്‍ തന്നെ പൂര്‍ണ്ണമായി നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. മസോണിന്റെ സംഭവ് സമ്മിറ്റ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകത്തിലെ എല്ലാ ഇലക്ട്രോണിക് വാഹന നിര്‍മ്മാണ ബ്രാന്റുകളും ഇന്ത്യയിലുള്ളത് രാജ്യത്തിന്റെ കുതിപ്പിന് വേഗം കൂട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.