Technology (Page 24)

മെഷീൻ ലേർണിങ്, കോഡിങ് എന്നീ മേഖലയിൽ പ്രാഗൽഭ്യമുള്ളവർക്കായി അവസരമൊരുക്കി ചാറ്റ് ജി പി ടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സുരക്ഷയിൽ പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾക്കാണ് ഓപ്പൺ എ ഐ ജോലിക്കാരെ തേടുന്നത്. തിരഞ്ഞെടുക്കുന്ന റിസർച്ച് എൻജിനീയർമാർക്ക് കമ്പനി നൽകുന്നത് ആകർഷകമായ ശമ്പളമാണ്.

2 കോടി രൂപ മുതൽ 3 .7 കോടി രൂപ വരെയാണ് കമ്പനി വാർഷിക ശമ്പളമായി നൽകുന്നത്. ജോലിക്കാർക്കായി ഒട്ടേറെ ആനുകുല്യങ്ങളും കമ്പനി നൽകുമെന്ന് വാഗ്ദാനമുണ്ട് . റിസർച്ച് എൻജിനീയർമാരുടെ മുകളിലുള്ള റിസർച്ച് മാനേജർ പോസ്റ്റിൽ ജോലി ചെയ്യുന്നവർക്ക് 3 .4 കോടി മുതൽ 4.1 കോടി വരെയാണ് വാർഷിക ശമ്പളമായി ലഭിക്കുന്നത്. ഒഴിവുകൾ എല്ലാം തന്നെയുള്ളത് യു എസ് ആസ്ഥാനത്താണ്.

കൊച്ചി : ഓപ്പൺ ടെലികോം സൊല്യൂഷൻസ് സ്ഥാപനവും ജിയോ പ്ലാറ്റ് ഫോംസ് ലിമിറ്റഡിന്റെ ഉപസ്ഥാപനവുമായ റാഡിസിസ് കോർപറേഷൻ മെമോസ നെറ്റ് വർക്കിനെ ഏറ്റെടുത്തു. മുൻപ് എയർ സ്പാൻ നെറ്റ് വർക്കിന്റെ കീഴിലായിരുന്നു മെമോസ പ്രവർത്തിച്ചിരുന്നത്. ലൈസൻസ്ഡ് അല്ലാത്ത സ്പെക്ട്രം ബാൻഡുകളെ സ്വാധീനിക്കുന്ന പോയിന്റ് -ടു -പോയിന്റ് , പോയിന്റ് -ടു -മൾട്ടി -പോയിന്റ് കണക്ടിവിറ്റി ഉത്പന്നങ്ങളാൽ വ്യത്യസ്തമാർന്ന പോർട്ട് ഫോളിയോ മെമോസയ്ക്കുണ്ട്.

ഇത്തരം ഉത്പന്നങ്ങൾ ടെലി കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾക്കായുള്ള വയർലെസ്സ് കണക്ടിവിറ്റിയും മൾട്ടി ഗിഗാ ബിറ്റ് പെർ സെക്കൻഡ് ഫിക്‌സ്ഡ് വയർലെസ്സ് നെറ്റ് വർക്കുകളും വേഗത്തിൽ ലഭ്യമാക്കും. മെമോസയിപ്പോൾ പൂർണമായും റാഡിസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. റാഡിസിന്റെ ഓപണ്‍ ആക്‌സസ് പോർട്ടഫോളിയോയ്ക്ക് മെമോസയുടെ ഉത്പന്നങ്ങൾ കൂടുതൽ മൂല്യമേകും.

ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ പേടകമായ ചാന്ദ്രയാൻ 3 വീണ്ടും ഭ്രമണ പഥത്തിൽ നിന്നും ചന്ദ്രോപരിതലത്തിലെത്തി. പേടകം ഇപ്പോൾ ഒരു നിയർ സർക്കുലാർ ഓർബിറ്റിലാണ് ഉള്ളതെന്ന് ഐ എസ് ആർ ഒ അറിയിച്ചു. ജൂലൈ 14ന് വിക്ഷേപിച്ച ചാന്ദ്രയാൻ -3 ഓഗസ്റ്റ് 5 നാണ് ചന്ദ്രന്റെ ഭ്രമണ പഥത്തിൽ പ്രവേശിച്ചത്.

കുറഞ്ഞത് 150 കിലോ മീറ്ററും കൂടിയത് 177 കിലോ മീറ്ററും അകലത്തിലുള്ള ഭ്രമണപഥത്തിലൂടെയാണ് നിലവിലെ പേടകത്തിന്റെ സഞ്ചാരം. ഓഗസ്റ്റ് 16 ന് മറ്റൊരു ഭ്രമണപഥ ക്രമീകരണം കൂടി നടത്തി പേടകം 100 മീറ്റർ ഭ്രമണ പഥത്തിൽ എത്തിക്കും. അവിടെ വച്ച് ലാന്റ്റും റോവറും അടങ്ങുന്ന മോഡ്യുൾ പ്രൊപ്പെൽഷൻ മോഡ്യുളിൽ നിന്നും വേർപെടുകയും ഓഗസ്റ്റ് 23 ന് ലാന്റർ ചന്ദ്രനിൽ ഇറങ്ങുകയും ചെയ്യും

ന്യൂ ഡൽഹി : ഇന്ത്യയുടെ 77 -മത് സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ 6 ജിയുടെ വരവിനെ കുറിച്ച് സൂചന നൽകി മോദി. രാജ്യം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുന്നതിന് മുൻപ് തന്നെ കുറഞ്ഞ തുകയിൽ ഡാറ്റ പ്ലാനുകൾ ലഭ്യമാക്കുമെന്ന് മോദി വിശദീകരിച്ചു. 6 ജി ടാസ്ക് ഫോഴ്സ് രൂപീകരിച്ചെന്നും പെട്ടെന്ന് തന്നെ 5 ജിയിൽ നിന്ന് 6 ജിയിലേക്ക് മാറ്റമുണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് മുഴുവൻ 5 ജി സേവനം കൂടുതൽ വേഗത്തിൽ ലഭ്യമാക്കിയെന്ന് നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

ഇതോടെ രാജ്യത്തെ 22 മേഖലകളിൽ വിജയകരമായി 5 ജി പൂർത്തിയാക്കിയെന്ന ജിയോയുടെ വാദം പ്രധാനമന്ത്രിയുടെ വാക്കുകളുമായി കൂട്ടി ചേർത്താണ് വായിക്കേണ്ടത്. ഫൈവ് ജിയെക്കാൾ നൂറു മടങ്ങ് വേഗതയേറിയ സിക്സ് ജിയുടെ വേഗം സെക്കൻഡിൽ ഒരു ടെറാബൈറ്റ് വരെയാണ്. ഒരു മിനിറ്റിൽ 100 സിനിമകൾ ഡൗൺലോഡ് ചെയ്യാനും ഫാക്ടറികൾ അകലെ നിന്ന് നിയന്ത്രിക്കാനും പരസ്പരം സംസാരിക്കുന്ന കാറുകൾ ഡ്രൈവറില്ലാതെ ഓടിക്കാനും 6 ജി വഴി സാധ്യമാകുമെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കി.

ജോലി സംബന്ധമായ കാര്യങ്ങൾക്ക് ഐഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി റഷ്യ. റഷ്യയുടെ ഡിജിറ്റൽ ഡെവലപ്മെന്റ് മന്ത്രി മാക്സുറ്റ് ഷാദേവിന്റെയാണ് പുതിയ ഉത്തരവ്. ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ആപ്പുകൾ ഉപയോഗിക്കുന്നതിനും മെയിൽ അയക്കുന്നതിനും ഐഫോണുകൾ ഉപയോഗിക്കരുതെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.

എന്നാൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഐഫോൺ ഉപയോഗിക്കാം എന്നും മന്ത്രി വ്യക്തമാക്കി. റഷ്യയിലെ സെക്യൂരിറ്റി ഏജൻസിയായ എഫ് എസ് ബി ആപ്പിൾ ഉപകരണങ്ങൾ ചാരപ്രവർത്തനം നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നടപടി. അതേസമയം ആപ്പിൾ ഉപകരണങ്ങൾ വിവരങ്ങൾ ചോർത്തുന്നുവെന്ന വാദം കമ്പനി തള്ളി.

വാഷിംഗ്‌ടൺ: അമേരിക്കൻ സംസ്ഥാനമായ ഹവായ് ദ്വീപ സമൂഹങ്ങളിലെ മൗവിയിലുണ്ടായ കാട്ടുതീയിൽ കുറെ പേരാണ് വെന്ത് മരിച്ചത്. എന്നാൽ കാട്ടുതീയിൽ അകപ്പെട്ട അഞ്ചംഗ കുടുംബത്തെ രക്ഷപ്പെടുത്താൻ ആപ്പിളിലെ എസ് ഒ എസ് സംവിധാനം സഹായിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഒരു കുടുംബത്തിലെ 5 പേർ സഞ്ചരിച്ച വാഹനത്തിൽ പെട്ടെന്നായിരുന്നു തീ ആളിപ്പടർന്നത്. പ്രദേശത്ത് തീയും പുകയും പടർന്ന് സിഗ്നലുകൾ പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് അടിയന്തര സേവനങ്ങൾക്ക് സന്ദേശം അയക്കാൻ ഉപഗ്രഹങ്ങൾ വഴി പ്രവർത്തിക്കുന്ന എമർജൻസി എസ് ഒ എസ് സംവിധാനം ഇവർ ഉപയോഗിച്ചത്.

ഈ സന്ദേശം രക്ഷാപ്രവർത്തനം നടത്തുന്ന ദൗത്യ സംഘത്തിന് ലഭിച്ചതോടെ 30 മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി കുടുംബത്തെ രക്ഷിച്ചു. ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും ഉപഗ്രഹങ്ങൾ വഴി എമർജൻസി എസ് ഒ എസ് സംവിധാനത്തിലൂടെ സന്ദേശങ്ങൾ അയക്കാൻ കഴിയും. കാടുകൾ, മരുഭൂമി, പർവ്വതങ്ങൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടു പോയാൽ സഹായം തേടാൻ ഈ സംവിധാനം ഉപയോഗിക്കാം.

സോഴ്സ് ഇല്ലാതെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു വാഗ്ദാനങ്ങളും മറ്റും നൽകി വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കുന്ന നിരവധി എപികെ ആപ്പുകളെ സംബന്ധിച്ച് അധികൃതർ മുന്നറിയിപ്പ് നൽകാറുണ്ട്. എന്നാൽ ഈ കൂട്ടത്തിലെ ഏറ്റവും അപകടകാരിയായ ഒരു ആപ്പാണ് സേഫ് ചാറ്റ്. വാട്സാപ്പിലൂടെ പ്രചരിക്കുന്ന ഈ മാൽവെയറുള്ള ഫേക്ക് ആൻഡ്രോയ്ഡ് ചാറ്റിങ് ആപ്പ് ദക്ഷിണേക്ഷ്യയിലെ ഉപയോക്താക്കളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. സൈഫിർമയെന്ന സൈബർ സുരക്ഷാ സ്ഥാപനത്തിലെ ഗവേഷകരാണ് സേഫ് ചാറ്റ് എന്ന ഈ മാൽവെയർ ആപ്പിനെ കണ്ടെത്തിയത്.

സേഫ് ചാറ്റിന് ടെലഗ്രാം, വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, സിഗ്നൽ, ഫൈബർ എന്നിവയിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കാൻ കഴിയും എന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. സേഫ് ചാറ്റ് ഇൻസ്റ്റാൾ ചെയ്തു രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഉപഭോക്താക്കൾ ആക്സസ് അനുമതി നൽകുന്നതോടെ ഹാക്കർമാർക്ക് ഉപകരണത്തിന്റെ പൂർണ നിയന്ത്രണം ലഭിക്കുമെന്ന വിവരങ്ങളാണ് ഗവേഷകർക്ക് ലഭിച്ചിരിക്കുന്നത്.

ട്വിറ്ററിന്റെ പുതിയ മുഖമായ എക്‌സിൽ പുതിയ ഫീച്ചർ വരുന്നു. ഈ ആപ്ലിക്കേഷനിൽ ഇനി മുതൽ വീഡിയോ കോളുകളും സാധ്യമാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം അറിയാൻ കഴിയുന്നത്. എക്‌സിനെ എല്ലാ സാങ്കേതിക വിദ്യകളുമുള്ള ആപ്പാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് എലോൺ മസ്ക് നേരത്തെ പറഞ്ഞിരുന്നു. ഇതിന് മുന്നോടിയായാണ് ഇപ്പോഴത്തെ മാറ്റം കൊണ്ട് വരാൻ പോകുന്നത്. നേരത്തെ എക്‌സ് എന്ന ആപ്പിൽ എഴുതുന്നതിനും പോസ്റ്റ് ചെയ്യുന്നതിനും ലിമിറ്റ് ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ ഈ ആപ്പിൽ എത്ര വേണമെങ്കിലും എഴുതാനും പോസ്റ്റ് ചെയ്യാനും സാധിക്കും. എക്സിന്റെ ഡിസൈനറായ ആൻഡ്രിയ കോൺവേയും പുതിയ ഫീച്ചർ സംബന്ധിച്ച് സൂചന നേരത്തെ നൽകിയിരുന്നു. വിഡിയോകൾ , പേയ്‌മെന്റുകൾ, ഡയറക്ട് മെസ്സേജുകൾ, മൈക്രോബ്ലോഗ്ഗിങ്, വീഡിയോയും ഫോട്ടോയും ഷെയർ ചെയ്യാനുള്ള സപ്പോർട് എന്നിവയെല്ലാം കൊണ്ട് വന്ന് വാട്സ്ആപ്പിന്റെ എതിരാളിയായി എക്‌സിനെ മാറ്റിയെടുക്കുവാനാണ് എലോൺ മസ്ക് ലക്ഷ്യമിടുന്നതെന്നാണ് ആൻഡ്രിയ പറയുന്നത്.

ഡൽഹി : മായ എന്ന പേരിൽ തദ്ദേശീയ ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുത്ത് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം. സൈബർ ആക്രമണങ്ങളെ ചെറുത്തു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിൻഡോസിനെ ഒഴിവാക്കി സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുത്തത്. പുതുതായി വികസിപ്പിച്ചെടുത്ത മായാ ഒ എസ് ഉടൻതന്നെ പ്രതിരോധ മന്ത്രാലയത്തിലെ എല്ലാ കമ്പ്യൂട്ടറുകളിലും ഇൻസ്റ്റാൾ ചെയ്യും. വർഷാവസാനത്തോടെ നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന ഈ സോഫ്റ്റ്‌വെയർ സൈബർ സുരക്ഷയെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം സുരക്ഷയ്ക്കായി വിദേശ സോഫ്റ്റ്‌വെയറിനെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും പ്രതിരോധ മന്ത്രാലയം വിലയിരുത്തുന്നു.

ഇതോടെ ഇന്ത്യൻ ആർമിയും നേവിയും എയർ ഫോഴ്സുമെല്ലാം മായ ഒ എസിലേക്ക് മാറാൻ ഒരുങ്ങുകയാണ്. ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങൾക്കെതിരെ തുടർച്ചയായ ആക്രമണം 2021 ൽ വന്നതോടെയാണ് സ്വന്തമായി സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുക്കാൻ പ്രതിരോധ മന്ത്രാലയം തീരുമാനിക്കുന്നത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ, സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ്, നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘമാണ് ആറുമാസ കാലയളവ് കൊണ്ട് മായ ഒ എസ് വികസിപ്പിച്ചെടുത്തത്.

ഇന്ത്യയിലെ തന്നെ ആദ്യത്തെ ഫിക്സഡ് വയർലെസ് ആക്സസ് സേവനം ആരംഭിച്ച് ഭാരത് എയർടെൽ. എക്സ്ട്രീം എയർ ഫൈബർ എന്നാണ് പുതിയ സേവനത്തിന് പേര് നൽകിയിരിക്കുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി മുംബൈ എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാകുന്നത്.

ഭാരത് എയർടെൽ പറയുന്നത് എഫ് എം ജി ഒരു പ്ലഗ് ആൻഡ് പ്ലേ ഡിവൈസ് ആണെന്നാണ്. അതായത് വൈഫൈ 6 സാങ്കേതികവിദ്യയിലാണ് ഇത് പ്രവർത്തിക്കുന്നത്. വൈഫൈ ആയതിനാൽ മെച്ചപ്പെട്ട കണക്റ്റി വിറ്റി നൽകുന്നതിനൊപ്പം ഒരു സമയം 64 ഉപകരണങ്ങൾ വരെ ഇതിൽ കണക്ട് ചെയ്യാനാവും. നിലവിൽ എയർടെൽ നൽകുന്നത് 100 എം ബി പി എസ് വേഗതയുള്ള പ്ലാൻ ആണ്.