ഇന്ത്യയിലെ തന്നെ ആദ്യത്തെ ഫിക്സഡ് വയർലെസ് ആക്സസ് സേവനം ആരംഭിച്ച് ഭാരത് എയർടെൽ. എക്സ്ട്രീം എയർ ഫൈബർ എന്നാണ് പുതിയ സേവനത്തിന് പേര് നൽകിയിരിക്കുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി മുംബൈ എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാകുന്നത്.
ഭാരത് എയർടെൽ പറയുന്നത് എഫ് എം ജി ഒരു പ്ലഗ് ആൻഡ് പ്ലേ ഡിവൈസ് ആണെന്നാണ്. അതായത് വൈഫൈ 6 സാങ്കേതികവിദ്യയിലാണ് ഇത് പ്രവർത്തിക്കുന്നത്. വൈഫൈ ആയതിനാൽ മെച്ചപ്പെട്ട കണക്റ്റി വിറ്റി നൽകുന്നതിനൊപ്പം ഒരു സമയം 64 ഉപകരണങ്ങൾ വരെ ഇതിൽ കണക്ട് ചെയ്യാനാവും. നിലവിൽ എയർടെൽ നൽകുന്നത് 100 എം ബി പി എസ് വേഗതയുള്ള പ്ലാൻ ആണ്.

