ട്വിറ്ററിന്റെ പുതിയ മുഖമായ എക്‌സിൽ പുതിയ ഫീച്ചർ വരുന്നു. ഈ ആപ്ലിക്കേഷനിൽ ഇനി മുതൽ വീഡിയോ കോളുകളും സാധ്യമാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം അറിയാൻ കഴിയുന്നത്. എക്‌സിനെ എല്ലാ സാങ്കേതിക വിദ്യകളുമുള്ള ആപ്പാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് എലോൺ മസ്ക് നേരത്തെ പറഞ്ഞിരുന്നു. ഇതിന് മുന്നോടിയായാണ് ഇപ്പോഴത്തെ മാറ്റം കൊണ്ട് വരാൻ പോകുന്നത്. നേരത്തെ എക്‌സ് എന്ന ആപ്പിൽ എഴുതുന്നതിനും പോസ്റ്റ് ചെയ്യുന്നതിനും ലിമിറ്റ് ഉണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ ഈ ആപ്പിൽ എത്ര വേണമെങ്കിലും എഴുതാനും പോസ്റ്റ് ചെയ്യാനും സാധിക്കും. എക്സിന്റെ ഡിസൈനറായ ആൻഡ്രിയ കോൺവേയും പുതിയ ഫീച്ചർ സംബന്ധിച്ച് സൂചന നേരത്തെ നൽകിയിരുന്നു. വിഡിയോകൾ , പേയ്‌മെന്റുകൾ, ഡയറക്ട് മെസ്സേജുകൾ, മൈക്രോബ്ലോഗ്ഗിങ്, വീഡിയോയും ഫോട്ടോയും ഷെയർ ചെയ്യാനുള്ള സപ്പോർട് എന്നിവയെല്ലാം കൊണ്ട് വന്ന് വാട്സ്ആപ്പിന്റെ എതിരാളിയായി എക്‌സിനെ മാറ്റിയെടുക്കുവാനാണ് എലോൺ മസ്ക് ലക്ഷ്യമിടുന്നതെന്നാണ് ആൻഡ്രിയ പറയുന്നത്.

