ചാറ്റ് ജി പി ടിയിൽ ജോലി സാധ്യത ; 4 കോടി രൂപ വരെ വാർഷിക ശമ്പളം ലഭിക്കും

മെഷീൻ ലേർണിങ്, കോഡിങ് എന്നീ മേഖലയിൽ പ്രാഗൽഭ്യമുള്ളവർക്കായി അവസരമൊരുക്കി ചാറ്റ് ജി പി ടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സുരക്ഷയിൽ പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾക്കാണ് ഓപ്പൺ എ ഐ ജോലിക്കാരെ തേടുന്നത്. തിരഞ്ഞെടുക്കുന്ന റിസർച്ച് എൻജിനീയർമാർക്ക് കമ്പനി നൽകുന്നത് ആകർഷകമായ ശമ്പളമാണ്.

2 കോടി രൂപ മുതൽ 3 .7 കോടി രൂപ വരെയാണ് കമ്പനി വാർഷിക ശമ്പളമായി നൽകുന്നത്. ജോലിക്കാർക്കായി ഒട്ടേറെ ആനുകുല്യങ്ങളും കമ്പനി നൽകുമെന്ന് വാഗ്ദാനമുണ്ട് . റിസർച്ച് എൻജിനീയർമാരുടെ മുകളിലുള്ള റിസർച്ച് മാനേജർ പോസ്റ്റിൽ ജോലി ചെയ്യുന്നവർക്ക് 3 .4 കോടി മുതൽ 4.1 കോടി വരെയാണ് വാർഷിക ശമ്പളമായി ലഭിക്കുന്നത്. ഒഴിവുകൾ എല്ലാം തന്നെയുള്ളത് യു എസ് ആസ്ഥാനത്താണ്.