ജോലി സംബന്ധമായ കാര്യങ്ങൾക്ക് ഐഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി റഷ്യ. റഷ്യയുടെ ഡിജിറ്റൽ ഡെവലപ്മെന്റ് മന്ത്രി മാക്സുറ്റ് ഷാദേവിന്റെയാണ് പുതിയ ഉത്തരവ്. ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ആപ്പുകൾ ഉപയോഗിക്കുന്നതിനും മെയിൽ അയക്കുന്നതിനും ഐഫോണുകൾ ഉപയോഗിക്കരുതെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.
എന്നാൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഐഫോൺ ഉപയോഗിക്കാം എന്നും മന്ത്രി വ്യക്തമാക്കി. റഷ്യയിലെ സെക്യൂരിറ്റി ഏജൻസിയായ എഫ് എസ് ബി ആപ്പിൾ ഉപകരണങ്ങൾ ചാരപ്രവർത്തനം നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നടപടി. അതേസമയം ആപ്പിൾ ഉപകരണങ്ങൾ വിവരങ്ങൾ ചോർത്തുന്നുവെന്ന വാദം കമ്പനി തള്ളി.

