Technology (Page 107)

കൂടുതല്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഫോട്ടോകളും വീഡിയോകളും ഡോക്യുമെന്റുകളും ഷെയര്‍ ചെയ്യാനും പണം അയക്കാനും വാട്‌സ്ആപ്പിലൂടെ ഇന്ന് സാധിക്കും. വാട്‌സ്ആപ്പിലെ ഏറ്റവും ആകര്‍ഷകമായ ഫീച്ചറുകളില്‍ ഒന്നാണ് സ്റ്റാറ്റസ്. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറീസ് ഷെയര്‍ ചെയ്യുന്നത് പോലെ എളുപ്പത്തില്‍ വാട്‌സ്ആപ്പില്‍ ഫോട്ടോകളും വീഡിയോകളും സ്റ്റാറ്റസായി ഇടാം.

നിങ്ങളുടെ ഫോണില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലെ ചില വീഡിയോകള്‍ സേവ് ചെയ്യാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടാവും. ഇതിനായി നിങ്ങള്‍ക്ക് ഒരു ഫയല്‍ ഫോള്‍ഡറോ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുള്ള സ്റ്റാറ്റസ് സെര്‍വര്‍ ആപ്പോ ഉപയോഗിക്കാം. ആരുടെയെങ്കിലും വീഡിയോ സ്റ്റാറ്റസുകള്‍ കണ്ടാല്‍ അവ എങ്ങനെയാണ് സേവ് ചെയ്യുന്നത് എന്ന് നോക്കാം. ഇതിനായി താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ചെയ്യാം.

ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം…

ഗൂഗിള്‍ ഫയല്‍സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക

ആപ്പിന്റെ മുകളില്‍ ഇടത് കോണിലുള്ള മെനു ഐക്കണില്‍ ടാപ്പ് ചെയ്യുക.

സെറ്റിങ്‌സ് ഓപ്ഷനിലേക്ക് പോയി ‘ഷോ ഹിഡന്‍ ഫയല്‍സ്’ എന്ന ഓപ്ഷന്‍ ഓണാക്കുക.

നിങ്ങളുടെ ഡിവൈസിന്റെ ഫയല്‍ മാനേജറിലേക്ക് പോയി ഇന്റേണല്‍ സ്റ്റോറേജിലെ വാട്‌സ്ആപ്പ് എന്ന ഫോള്‍ഡര്‍ തിരഞ്ഞെടുക്കുക. ഇതില്‍ മീഡിയ എന്ന ഫോള്‍ഡറും ഇതിനകത്ത് സ്റ്റാറ്റസ് എന്ന ഫോള്‍ഡറും കാണാം. ഇത് തിരഞ്ഞെടുക്കുക.

നിങ്ങള്‍ വാട്‌സ്ആപ്പില്‍ കണ്ട സ്റ്റാറ്റസുകള്‍ സ്റ്റാറ്റസ് എന്ന ഫോള്‍ഡറില്‍ കാണിക്കും. ഇതില്‍ നിന്നും നിങ്ങള്‍ക്ക് ആവശ്യമുള്ളത് സേവ് ചെയ്യാം. ഇതിനായി വീഡിയോ തിരഞ്ഞെടുക്കുക.

വീഡിയോയില്‍ കുറച്ച് നേരം ടച്ച് ചെയ്താല്‍ അതില്‍ ഓപ്ഷന്‍സ് കാണാം. ഓപ്ഷന്‍സില്‍ കോപ്പി ടാപ്പു ചെയ്യുക.

കോപ്പി ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഫോണിന്റെ ഇന്റേണല്‍ സ്റ്റോറേജില്‍ വീഡിയോ സേവ് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക.

മുകളില്‍ പറഞ്ഞിരിക്കുന്നത് വളരെ ലളിതവും സുരക്ഷിതവുമായ രീതിയില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യാനുള്ള വഴിയാണ്.

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം നിര്‍ത്തലാക്കാനൊരുങ്ങി ഫേസ്ബുക്ക്. ജനങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു വരുന്ന ആശങ്കകള്‍ പരിഗണിച്ചാണ് തീരുമാനമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.

ചിത്രങ്ങളിലും വീഡിയോകളിലും ഉപയോക്താക്കളെ ആപ്പ് സ്വയം തിരിച്ചറിഞ്ഞ് ടാഗ് ചെയ്യുന്ന സംവിധാനമാണ് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍. ഇത് നിര്‍ത്തലാക്കുന്നതോടെ ഇവയുപയോഗിച്ചിരുന്ന ഒരു ബില്യണ്‍ ഉപഭോക്താക്കളുടെ ഡാറ്റകളും നീക്കം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
ഫേസ്ബുക്കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വൈസ് പ്രസിഡന്റ് ജെറോമി പെസെന്റിയാണ് ബ്ലോഗ് പോസ്റ്റിലൂടെ വിവരം അറിയിച്ചത്.

ഫേസ്ബുക്കിന്റെ ബ്ലോഗ് പോസ്റ്റ് വായിക്കാം

ഫേസ്ബുക്കിന്റെ ചരിത്രത്തിലെ തന്നെ എറ്റവും നിര്‍ണ്ണായകമായ തീരുമാനമങ്ങളിലൊന്നാണ് ഇത്. ഫേസ്ബുക്ക് വ്യക്തി വിവരങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം ഭരണകൂടങ്ങള്‍ തന്നെ തെറ്റായ രീതിയില്‍ പ്രയോജനപ്പെടുത്തുന്നുവെന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് പുതിയ തീരുമാനം. ഉപയോക്താവിന്റെ സ്വകാര്യത

ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യക്ക് ഭാവിയില്‍ നിര്‍ണ്ണായക സ്ഥാനമുണ്ടാവുമെന്ന് വിശ്വസിക്കുന്നു. പക്ഷേ നിലവില്‍ ഈ വിവരങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് കൃത്യമായ മാര്‍ഗരേഖകളും നിയമങ്ങളും ഇല്ലാത്തതിനാലാണ് ഈ നീക്കമെന്ന് ഫേസ്ബുക്ക് വിശദീകരിക്കുന്നു.

സ്വകാര്യത ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. അതുകൊണ്ട് തന്നെ മറ്റു ഫീച്ചറുകള്‍ക്കൊപ്പം തന്നെ സുരക്ഷക്കും വാട്‌സ്ആപ്പ് പ്രാധാന്യം നല്‍കുന്നുണ്ട്. ഇത്തരമൊരു സവിശേഷതയാണ് ഫിങ്കര്‍പ്രിന്റ് ലോക്ക്.

നിങ്ങളുടെ വാട്‌സ്ആപ്പ് മറ്റാരെങ്കിലും തുറന്ന് കാണുന്നത് തടയാന്‍ ഫിങ്കര്‍പ്രിന്റ് ലോക്ക് സഹായിക്കും. ഫോണിലെ ലോക്ക് തുറന്നാലും വാട്‌സ്ആപ്പ് തുറക്കാന്‍ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉപയോഗിക്കേണ്ടി വരുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് നല്‍കിയിട്ടുള്ളത്.

എങ്ങനെയെന്ന് നോക്കാം…

ആദ്യം നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ വാട്‌സ്ആപ്പ് ഓപ്പണ്‍ ചെയ്ത് സെറ്റിങ്‌സ് ഓപ്പണ്‍ ചെയ്യുക

സെറ്റിങ്‌സിലെ അക്കൗണ്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കുക അതില്‍ പ്രൈവസി തിരഞ്ഞെടുക്കുക

പ്രൈവസി ഓപ്ഷനില്‍ താഴെയായി നിങ്ങള്‍ക്ക് ‘ഫിംഗര്‍പ്രിന്റ് ലോക്ക്’ ഓപ്ഷന്‍ കാണാം

ഇനി ഫിംഗര്‍പ്രിന്റ് ഐക്കണ്‍ ഉപയോഗിച്ച് അണ്‍ലോക്ക് എനേബിള്‍ ചെയ്യുക

നിങ്ങള്‍ തന്നെയാണ് ലോക്ക് ചെയ്യുന്നത് എന്ന് സ്ഥിരീകരിക്കാന്‍ ഉപയോക്താക്കള്‍ അവരുടെ വിരലടയാളം സ്‌കാന്‍ ചെയ്യുക.

ആപ്പ് ലോക്ക് ചെയ്യാന്‍ എത്ര സമയം എടുക്കണമെന്ന് വാട്‌സ്ആപ്പ് നിങ്ങളോട് ചോദിക്കും

ഉപയോഗിക്കാതിരിക്കുമ്പോള്‍ എത്ര സമയം കഴിഞ്ഞാലാണ് ലോക്ക് ആവേണ്ടത് എന്ന് തിരഞ്ഞെടുക്കുക. ഈ തിരഞ്ഞെടുക്കുന്ന സമയം വാട്‌സ്ആപ്പ് ഉപയോഗിക്കാതെയിരുന്നാല്‍ ഫിംഗര്‍പ്രിന്റ് റീഡര്‍ ഉപയോഗിച്ച് മാത്രമേ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കൂ.

ഒരേ സമയം ഒന്നില്‍ കൂടുതല്‍ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ അതെങ്ങനെയാണെന്ന് ഇനി വായിക്കുമ്പോള്‍ മനസിലാക്കാന്‍ സാധിക്കും. ഇക്കാലത്ത് ഇറങ്ങുന്ന മിക്ക ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും ഡ്യുവല്‍ ആപ്പ് സപ്പോര്‍ട്ടിങ് സിസ്റ്റം ഉണ്ടാവാറുമുണ്ട്. ഡ്യുവല്‍ സിം പിന്തുണയോടെ, ഒറ്റ വിന്‍ഡോയില്‍ ഡ്യുവല്‍ അല്ലെങ്കില്‍ പാരലല്‍ ആപ്പുകള്‍ ഉപയോഗിക്കാനുള്ള സൗകര്യമാണ് ആന്‍ഡ്രോയിഡ് ഫോണുകള്‍ വാഗ്ദാനം ചെയ്യുന്നത്.

എങ്ങനെയെന്ന് നോക്കാം…

ആദ്യം, സെറ്റിങ്‌സ് തുറന്ന് നിങ്ങളുടെ ഉപകരണത്തില്‍ ഡ്യുവല്‍/പാരലല്‍/ആപ്പ് ക്ലോണ്‍ ഫീച്ചര്‍ നോക്കുക. ഫീച്ചര്‍ കണ്ടെത്തിക്കഴിഞ്ഞാല്‍, വാട്‌സ്ആപ്പിന് നേരെ ഒരു ടോഗിള്‍ നിങ്ങള്‍ കാണും, അത് ഓണാക്കുക. പ്രോസസ് പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കുക. ഇപ്പോള്‍ ഹോം സ്‌ക്രീനിലേക്ക് പോയി രണ്ടാമത്തെ വാട്‌സ്ആപ്പ് ഐക്കണില്‍ ടാപ്പ് ചെയ്യുക. ഇതില്‍ ചെറിയ ഒരു മാര്‍ക്കിങും കാണും. ആപ്പില്‍ ടാപ്പ് ചെയ്താല്‍ വാട്‌സ്ആപ്പ് സെറ്റപ്പ് സ്‌ക്രീന്‍ പോപ്പ് അപ്പ് ചെയ്യും
എഗ്രീ ആന്‍ഡ് കണ്‍ടിന്യൂ എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

നിങ്ങളുടെ ഫോണ്‍ നമ്പര്‍ ചേര്‍ക്കുക, അതിന് ശേഷം നിങ്ങള്‍ക്ക് ഒരു ഒടിപി ലഭിക്കും, നിങ്ങള്‍ ടൂ സ്റ്റെപ്പ് വെരിഫിക്കേഷന്‍ എനാബിള്‍ ചെയ്തിട്ടുണ്ട് എങ്കില്‍ അതിനുള്ള കോഡും നല്‍കുക. ഇത്രയും ചെയ്ത് കഴിഞ്ഞാല്‍ സെറ്റ്അപ്പ് പ്രോസസ് പൂര്‍ത്തിയാക്കാന്‍ നിങ്ങളോട് ആവശ്യപ്പെടും, പൂര്‍ത്തിയാകുമ്പോള്‍, നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ രണ്ടാമത്തെ വാട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയും

മുംബൈ: ‘മെയ്ഡ് ഫോര്‍ ഇന്ത്യ ‘ശ്രേണിയിലുള്ള സ്മാര്‍ട്ട് ടിവികള്‍, എല്‍ഇഡി ടിവികള്‍ എന്നിവ പുറത്തിറക്കി കാര്‍ബണ്‍ മെയ്ഡ് ഇന്‍ ഇന്ത്യ. അങ്ങനെ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ കാര്‍ബണ്‍ ഇന്ത്യയിലെ ടിവി വിപണിയിലേക്കും ചുവടുവെക്കുകയാണ്.

ഈ ടിവികളുടെ വ്യക്തിഗത വില കാര്‍ബണ്‍ വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ ടിവികള്‍ 7990 രൂപയില്‍ ആരംഭിക്കുമെന്നാണ് സൂചന. ബജറ്റ്, ഫീച്ചര്‍ ഫോണുകള്‍ നിര്‍മ്മിക്കുന്നതിന് പേരുകേട്ട കമ്പനി ഇനി ഇന്ത്യയില്‍ സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍ മിതമായ നിരക്കില്‍ നിര്‍മ്മിക്കും.

പുതിയ ‘മെയ്ഡ് ഇന്‍ ഇന്ത്യ’, ‘മെയ്ഡ് ഫോര്‍ ഇന്ത്യ’ ശ്രേണിയിലുള്ള സ്മാര്‍ട്ട് ടിവികള്‍, എല്‍ഇഡി ടിവികള്‍ എന്നിവ പുറത്തിറക്കുന്നതിലൂടെ സ്മാര്‍ട്ട് ടിവി സെഗ്മെന്റിനെ ജനാധിപത്യവല്‍ക്കരിക്കാനുള്ള പദ്ധതികള്‍ കമ്പനി പ്രഖ്യാപിച്ചു. ഈ പുതിയ ശ്രേണിയിലുള്ള സ്മാര്‍ട്ട് ടിവികളുടെ വില്‍പ്പനക്കായി കമ്പനി റിലയന്‍സ് ഡിജിറ്റലുമായി സഹകരിക്കുമെന്നും അറിയിച്ചു.

ലിസ്ബൻ: ഫേസ്ബുക്ക് സിഇഒ മാർക് സക്കർബർഗിനെതിരെ രൂക്ഷവിമർശനവുമായി മുൻ ജീവനക്കാരി ഫ്രാൻസസ് ഹോഗൻ. ഫേസ്ബുക്കിന്റെ റീബ്രാൻഡിനെതിരെയും ഫ്രാൻസിസ് ഹോഗൻ രൂക്ഷ വിമർശനം ഉന്നയിച്ചു. സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാതെ റീബ്രാൻഡിങ് നടത്തിയിട്ടു കാര്യമില്ലെന്നാണ് ഹോഗന്റെ അഭിപ്രായം. ഫേസ്ബുക്കിന്റെ ആഭ്യന്തര പ്രവർത്തനരീതിയെക്കുറിച്ചുള്ള റിപ്പോർട്ടു പുറത്തുവിട്ടതിനുശേഷം വിസിൽ ബ്ലോവറായ ഹോഗൻ നടത്തുന്ന ആദ്യ പ്രതികരണമാണിത്. പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബനിൽ നടന്ന വെബ് ഉച്ചകോടിയിലായിരുന്നു ഹോഗന്റെ പരാമർശം.

മാർക്ക് സക്കർബർഗ് രാജിവയ്ക്കുന്നതാണ് കമ്പനിക്കു നല്ലത്. സക്കർബർഗ് സിഇഒയായി ഇരിക്കുന്നിടത്തോളം കമ്പനി ഈ രീതിയിൽ തന്നെയായിരിക്കും പ്രവർത്തിക്കുക. സുരക്ഷയെക്കുറിച്ച് കൂടുതൽ ധാരണയുള്ള ഒരാൾ തലപ്പത്തേയ്ക്ക് എത്തിയാൽ കമ്പനിക്ക് ഗുണമാകുമെന്നും ഹോഗൻ അഭിപ്രായപ്പെട്ടു.

ഫേസ്ബുക്കിന്റെ മാതൃകമ്പനിയുടെ പേര് കഴിഞ്ഞയാഴ്ചയാണ് ‘മെറ്റ’ എന്നാക്കിയത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സാപ് തുടങ്ങിയ ആപ്പുകളുടെ പേരുകൾ മാറില്ല. എന്നാൽ ഇവ ഇനി മെറ്റ എന്ന കമ്പനിയുടെ കീഴിലായിരിക്കും പ്രവർത്തിക്കുന്നത്.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കിടയില്‍ പരിചിതമായ ആപ്ലിക്കേഷനാണ് ട്രൂകോളര്‍. ഇപ്പോള്‍ കോള്‍ റെക്കോഡ് ചെയ്യാന്‍ ഉള്ള ഫീച്ചര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. യൂസേഴ്‌സിന്റെ ഫോണ്‍ സ്റ്റോറേജില്‍ തന്നെയാണ് റെക്കോര്‍ഡിങുകള്‍ സേവ് ചെയ്യപ്പെടുക. ഏത് സമയവും ഇത് കേള്‍ക്കാനും ഉപയോക്താക്കള്‍ക്ക് കഴിയും.

എങ്ങനെയെന്ന് നോക്കാം…

വിവിധ ഘട്ടങ്ങളിലായിട്ടാണ് ട്രൂകോളര്‍ പുതിയ കോള്‍ റെക്കോര്‍ഡിങ് ഫീച്ചര്‍ പുറത്തിറക്കുന്നത്. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഈ ഫീച്ചര്‍ ലഭ്യമാണെങ്കില്‍, ചുവടെയുള്ള സ്റ്റെപ്പുകള്‍ പിന്തുടര്‍ന്ന് കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ആകും.

അദ്യം ട്രൂകോളറിന് ആക്‌സസിബിലിറ്റി പെര്‍മിഷന്‍ നല്‍കണം. ഡിവൈസ് സെറ്റിങ്‌സില്‍ നിന്നും അക്‌സസിബിലിറ്റി തെരഞ്ഞെടുത്താല്‍ ഈ പെര്‍മിഷന്‍ നല്‍കാം.

കോള്‍ വിളിക്കുന്നതിനോ സ്വീകരിക്കുന്നതിനോ മുമ്പ്, കോളര്‍ ഐഡി സ്‌ക്രീനിലെ റെക്കോര്‍ഡ് ബട്ടണില്‍ ടാപ്പ് ചെയ്യുക. ഇതോടെ നിങ്ങളുടെ കോള്‍ ഓട്ടോമാറ്റിക്കായി റെക്കോര്‍ഡ് ചെയ്യപ്പെടും.

കോള്‍ റെക്കോര്‍ഡിങ് ഫീച്ചര്‍ നിങ്ങള്‍ക്ക് പ്രവര്‍ത്തനരഹിതമാക്കണമെങ്കില്‍, ട്രൂകോളര്‍ ആപ്പിന്റെ മുകളില്‍ ഇടത് കോണിലുള്ള ഹാംബര്‍ഗര്‍ ബട്ടണ്‍ അമര്‍ത്തി സൈഡ് മെനുവിലേക്ക് പോകുക, കോള്‍ റെക്കോര്‍ഡിഗ്‌സ് ഓപ്ഷന്‍ ടാപ്പ് ചെയ്യുക, ശേഷം കോള്‍ റെക്കോര്‍ഡിങ് ഓപ്ഷന്‍ ഓഫാക്കുക.

ട്രൂകോളര്‍ ആപ്പിലെ കോള്‍ റെക്കോര്‍ഡിങ് സെറ്റിങ്‌സില്‍ പോയാല്‍ നിങ്ങള്‍ റെക്കോര്‍ഡ് ചെയ്ത കോളുകള്‍ ആക്സസ് ചെയ്യാന്‍ കഴിയും. നിങ്ങള്‍ക്ക് അവ മറ്റാര്‍ക്കെങ്കിലും ഷെയര്‍ ചെയ്യാനോ ഗൂഗിള്‍ ഡ്രൈവില്‍ സേവ് ചെയ്യാനോ കഴിയും.

ലോകത്ത് തന്നെ മെസേജിങ് പ്ലാറ്റ്‌ഫോമുകളില്‍ ഏറ്റവും ജനപ്രിയമായ വാട്ട്സ്ആപ്പ്. വാട്‌സ്ആപ്പ് ഉപയോഗിക്കാത്തവര്‍ ഇന്ന് വിരളമാണ്. ചിലപ്പോഴൊക്കെ വാട്‌സ്ആപ്പ് സംഭാഷണങ്ങള്‍ സൂക്ഷിച്ച് വെക്കാന്‍ നമ്മള്‍ ആഗ്രഹിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ആവശ്യമുള്ള ചാറ്റുകള്‍ സേവ് ചെയ്യാനായി വാട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ‘ആര്‍ക്കൈവ് ചാറ്റ്‌സ്’. തിരഞ്ഞെടുത്ത ചാറ്റുകള്‍ ആര്‍ക്കൈവ് ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് അത് നമ്മുടെ വാട്‌സ്ആപ്പില്‍ കാണിക്കില്ല.

എങ്ങനെയെന്ന് നോക്കാം…

നിങ്ങള്‍ ആര്‍ക്കൈവ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചാറ്റില്‍ ടാപ്പ് ചെയ്ത് പിടിക്കുക മാത്രമാണ് ചെയ്യേണ്ടത്. അതിന് ശേഷം മുകളിലെ ആര്‍ക്കൈവ് ഐക്കണില്‍ ടാപ്പ് ചെയ്യുക. ഐഫോണ്‍ ഉപയോക്താക്കള്‍ ഇടത്ത് നിന്ന് വലത്തോട്ട് സൈ്വപ്പ് ചെയ്യണം, തുടര്‍ന്ന് ആര്‍ക്കൈവ് ചാറ്റ് ഐക്കണില്‍ ടാപ്പ് ചെയ്യുക. വാട്‌സ്ആപ്പ് വെബില്‍, ഉപയോക്താക്കള്‍ ഒരു ചാറ്റില്‍ മൗസ് കഴ്സര്‍ ഹോവര്‍ ചെയ്ത ശേഷം താഴേക്കുള്ള അമ്പടയാളത്തില്‍ ടാപ്പ് ചെയ്യേണ്ടതുണ്ട്. തുടര്‍ന്ന് ‘ആര്‍ക്കൈവ് ചാറ്റ്’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

ഇനി ആര്‍ക്കൈവ് ചെയ്ത ചാറ്റുകള്‍ എങ്ങനെ വീണ്ടും കാണാം എന്ന് നോക്കാം. സ്‌ക്രീനിന്റെ മുകളിലുള്ള ‘ചാറ്റുകള്‍’ ടാബിലേക്ക് പോകുക. ഒരു ചാറ്റ് തുറക്കുകയാണെങ്കില്‍, ബാക്ക് ഓപ്ഷന്‍ അമര്‍ത്തുക. താഴേക്ക് സ്‌ക്രോള്‍ ചെയ്ത് ‘ആര്‍ക്കൈവ് ചെയ്ത ചാറ്റുകള്‍’ തിരഞ്ഞെടുക്കുക. ഈ ഫോള്‍ഡറില്‍ നിങ്ങളുടെ ആര്‍ക്കൈവ് ചെയ്ത എല്ലാ ചാറ്റുകളും ഇപ്പോള്‍ നിങ്ങള്‍ക്ക് കാണാനും വായിക്കാനും കഴിയും.

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും വേഗം കൂടിയ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം എന്ന അവാര്‍ഡ് സ്വന്തമാക്കി വോഡഫോണ്‍ ഐഡിയ. ആഗോള ഇന്റര്‍നെറ്റ് ടെസ്റ്റിംഗ് കമ്പനിയായ ഊകലയാണ് അവാര്‍ഡ് ‘വി’ക്ക് നല്‍കിയത്. 2021ലെ ആദ്യത്തെ രണ്ട് പാദങ്ങളിലെ സ്പീഡ് ടെസ്റ്റ് ഇന്റലിജന്‍സ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ നേട്ടം. ഈ നേട്ടത്തോടെ ‘സ്പീഡ് സെ ബഡോ’ എന്ന തങ്ങളുടെ ക്യാംപെയിനും വി ആരംഭിച്ചിട്ടുണ്ട്.

ഊകലയുടെ റിപ്പോര്‍ട്ട് പ്രകാരം ‘വി’ നെറ്റ്‌വര്‍ക്ക്‌ ശരാശരി വേഗം 16.10 എംബിപിഎസ് ആണ്. ജിയോയാണ് രണ്ടാം സ്ഥാനത്ത് .ഇവരുടെ വേഗത 13.98 എംബിപിഎസ് ആണ്. 13.83 എംബിപിഎസ് വേഗതയുമായി മൂന്നാം സ്ഥാനത്ത് എയര്‍ടെല്ല് ഉണ്ട്. വേഗത നിര്‍ണ്ണയിക്കാന്‍ ടെലികോം സേവനദാതക്കളില്‍ നിന്നും ഈ വര്‍ഷത്തെ ആദ്യത്തെ ആറുമാസം ഡാറ്റ ശേഖരിച്ചിരുന്നതായി ഊകല പറയുന്നു.

ഈ ടെസ്റ്റിനായി ഐഒഎസ്, ആന്‍ഡ്രോയ്ഡ് ആപ്പുകളില്‍ നിന്നും ലഭ്യമായ 1.9 കോടി ഡാറ്റയും പരിഗണിച്ചതായി ഊകല പറയുന്നു. അതേസമയം, വി കഴിഞ്ഞ നിരവധി ത്രൈമാസങ്ങളായി ഏറ്റവും വേഗമേറിയ 4ജി അനുഭവം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണെന്ന് വി ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അവനീഷ് ഖോസ്ല പറഞ്ഞു. പത്ത് ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന ക്യാംപെയിന്‍ ഒക്ടോബര്‍ 23നാണ് ആരംഭിച്ചത്.

ഈ പുരസ്‌ക്കാരം നല്‍കുന്നത് ഉജ്വലമായ ഇന്റര്‍നെറ്റ് പ്രകടനവും വിപണിയിലെ കവറേജും നല്‍കുന്ന മികച്ച നെറ്റ്‌വര്‍ക്ക്‌ സേവനദാതാക്കള്‍ക്കാണെന്ന് ഊകല സിഇഒ ഡങ് സറ്റില്‍സ് അറിയിച്ചു.

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളാണ് റിലയന്‍സ് ജിയോ. എന്നാല്‍ 2021 സെപ്തംബറില്‍ ജിയോക്ക് നഷ്ടമായത് 11 ദശലക്ഷം വരിക്കാരെയാണ്. ഇത് ആദ്യമായാണ് ജിയോയില്‍ നിന്നും ഇത്രയും പേര്‍ കൊഴിഞ്ഞുപോകുന്നത്. രാജ്യത്തെ ടെലികോം മേഖലയില്‍ കുറഞ്ഞ കാലം കൊണ്ട് തന്നെ ജനപ്രിതീ നേടിയ കമ്പനിയാണ് ജിയോ. എന്നാല്‍ ഇത് കമ്പനിക്ക് വലിയ തിരിച്ചടിയാണ്. ഇതോടെ ജിയോടെ വരിക്കാരുടെ എണ്ണം 42.95 കോടിയായി കുറഞ്ഞു.

ജിയോക്ക് തിരിച്ചടി നല്‍കിയത് കോവിഡ് ആണെന്ന് എക്കണോമിക്‌സ് ടൈംസിന്റെ റിപ്പോര്‍ട്ട് പറയുന്നു. കൊവിഡ് മൂലം ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ലോ എന്‍ഡ് മൊബൈല്‍ ഉപയോക്താക്കള്‍ അവരുടെ ഫോണുകള്‍ റീചാര്‍ജ് ചെയ്യാത്തതിന്റെ ഫലമാണ് പെട്ടെന്നുള്ള ഇടിവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

അതേസമയം, ജിയോക്ക് മറ്റ് മേഖലകളില്‍ കഴിഞ്ഞമാസം നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കമ്പനിക്ക് ഓരോ വരിക്കാരില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 138.4 രൂപയായിരുന്നു. ഇതില്‍ നിന്ന് ല്‍ 143.6 രൂപയായി ഇത് ഉയര്‍ന്നു. എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികളെ അപേക്ഷിച്ച് ജിയോക്ക് ഇത് വലിയ നേട്ടമാണ്. 23.5 ശതമാനമായി ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളിലെ കമ്പനിയുടെ അറ്റാദായം ഉയര്‍ന്നു.