വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ആരു കാണാതെ സൂക്ഷിച്ച് വെക്കാന്‍ ആഗ്രഹിക്കാറുണ്ടോ? വഴിയുണ്ട്…

ലോകത്ത് തന്നെ മെസേജിങ് പ്ലാറ്റ്‌ഫോമുകളില്‍ ഏറ്റവും ജനപ്രിയമായ വാട്ട്സ്ആപ്പ്. വാട്‌സ്ആപ്പ് ഉപയോഗിക്കാത്തവര്‍ ഇന്ന് വിരളമാണ്. ചിലപ്പോഴൊക്കെ വാട്‌സ്ആപ്പ് സംഭാഷണങ്ങള്‍ സൂക്ഷിച്ച് വെക്കാന്‍ നമ്മള്‍ ആഗ്രഹിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ആവശ്യമുള്ള ചാറ്റുകള്‍ സേവ് ചെയ്യാനായി വാട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ‘ആര്‍ക്കൈവ് ചാറ്റ്‌സ്’. തിരഞ്ഞെടുത്ത ചാറ്റുകള്‍ ആര്‍ക്കൈവ് ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് അത് നമ്മുടെ വാട്‌സ്ആപ്പില്‍ കാണിക്കില്ല.

എങ്ങനെയെന്ന് നോക്കാം…

നിങ്ങള്‍ ആര്‍ക്കൈവ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചാറ്റില്‍ ടാപ്പ് ചെയ്ത് പിടിക്കുക മാത്രമാണ് ചെയ്യേണ്ടത്. അതിന് ശേഷം മുകളിലെ ആര്‍ക്കൈവ് ഐക്കണില്‍ ടാപ്പ് ചെയ്യുക. ഐഫോണ്‍ ഉപയോക്താക്കള്‍ ഇടത്ത് നിന്ന് വലത്തോട്ട് സൈ്വപ്പ് ചെയ്യണം, തുടര്‍ന്ന് ആര്‍ക്കൈവ് ചാറ്റ് ഐക്കണില്‍ ടാപ്പ് ചെയ്യുക. വാട്‌സ്ആപ്പ് വെബില്‍, ഉപയോക്താക്കള്‍ ഒരു ചാറ്റില്‍ മൗസ് കഴ്സര്‍ ഹോവര്‍ ചെയ്ത ശേഷം താഴേക്കുള്ള അമ്പടയാളത്തില്‍ ടാപ്പ് ചെയ്യേണ്ടതുണ്ട്. തുടര്‍ന്ന് ‘ആര്‍ക്കൈവ് ചാറ്റ്’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

ഇനി ആര്‍ക്കൈവ് ചെയ്ത ചാറ്റുകള്‍ എങ്ങനെ വീണ്ടും കാണാം എന്ന് നോക്കാം. സ്‌ക്രീനിന്റെ മുകളിലുള്ള ‘ചാറ്റുകള്‍’ ടാബിലേക്ക് പോകുക. ഒരു ചാറ്റ് തുറക്കുകയാണെങ്കില്‍, ബാക്ക് ഓപ്ഷന്‍ അമര്‍ത്തുക. താഴേക്ക് സ്‌ക്രോള്‍ ചെയ്ത് ‘ആര്‍ക്കൈവ് ചെയ്ത ചാറ്റുകള്‍’ തിരഞ്ഞെടുക്കുക. ഈ ഫോള്‍ഡറില്‍ നിങ്ങളുടെ ആര്‍ക്കൈവ് ചെയ്ത എല്ലാ ചാറ്റുകളും ഇപ്പോള്‍ നിങ്ങള്‍ക്ക് കാണാനും വായിക്കാനും കഴിയും.