ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം നിര്‍ത്തലാക്കാനൊരുങ്ങി ഫേസ്ബുക്ക്. ജനങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു വരുന്ന ആശങ്കകള്‍ പരിഗണിച്ചാണ് തീരുമാനമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.
ചിത്രങ്ങളിലും വീഡിയോകളിലും ഉപയോക്താക്കളെ ആപ്പ് സ്വയം തിരിച്ചറിഞ്ഞ് ടാഗ് ചെയ്യുന്ന സംവിധാനമാണ് ഫേഷ്യല്‍ റെക്കഗ്നിഷന്‍. ഇത് നിര്‍ത്തലാക്കുന്നതോടെ ഇവയുപയോഗിച്ചിരുന്ന ഒരു ബില്യണ്‍ ഉപഭോക്താക്കളുടെ ഡാറ്റകളും നീക്കം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
ഫേസ്ബുക്കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വൈസ് പ്രസിഡന്റ് ജെറോമി പെസെന്റിയാണ് ബ്ലോഗ് പോസ്റ്റിലൂടെ വിവരം അറിയിച്ചത്.
ഫേസ്ബുക്കിന്റെ ബ്ലോഗ് പോസ്റ്റ് വായിക്കാം
ഫേസ്ബുക്കിന്റെ ചരിത്രത്തിലെ തന്നെ എറ്റവും നിര്‍ണ്ണായകമായ തീരുമാനമങ്ങളിലൊന്നാണ് ഇത്. ഫേസ്ബുക്ക് വ്യക്തി വിവരങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം ഭരണകൂടങ്ങള്‍ തന്നെ തെറ്റായ രീതിയില്‍ പ്രയോജനപ്പെടുത്തുന്നുവെന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് പുതിയ തീരുമാനം. ഉപയോക്താവിന്റെ സ്വകാര്യത
ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യക്ക് ഭാവിയില്‍ നിര്‍ണ്ണായക സ്ഥാനമുണ്ടാവുമെന്ന് വിശ്വസിക്കുന്നു. പക്ഷേ നിലവില്‍ ഈ വിവരങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് കൃത്യമായ മാര്‍ഗരേഖകളും നിയമങ്ങളും ഇല്ലാത്തതിനാലാണ് ഈ നീക്കമെന്ന് ഫേസ്ബുക്ക് വിശദീകരിക്കുന്നു.

