ഒരേ സമയം ഒന്നില്‍ കൂടുതല്‍ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ അതെങ്ങനെയാണെന്ന് ഇനി വായിക്കുമ്പോള്‍ മനസിലാക്കാന്‍ സാധിക്കും. ഇക്കാലത്ത് ഇറങ്ങുന്ന മിക്ക ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും ഡ്യുവല്‍ ആപ്പ് സപ്പോര്‍ട്ടിങ് സിസ്റ്റം ഉണ്ടാവാറുമുണ്ട്. ഡ്യുവല്‍ സിം പിന്തുണയോടെ, ഒറ്റ വിന്‍ഡോയില്‍ ഡ്യുവല്‍ അല്ലെങ്കില്‍ പാരലല്‍ ആപ്പുകള്‍ ഉപയോഗിക്കാനുള്ള സൗകര്യമാണ് ആന്‍ഡ്രോയിഡ് ഫോണുകള്‍ വാഗ്ദാനം ചെയ്യുന്നത്.
എങ്ങനെയെന്ന് നോക്കാം…
ആദ്യം, സെറ്റിങ്‌സ് തുറന്ന് നിങ്ങളുടെ ഉപകരണത്തില്‍ ഡ്യുവല്‍/പാരലല്‍/ആപ്പ് ക്ലോണ്‍ ഫീച്ചര്‍ നോക്കുക. ഫീച്ചര്‍ കണ്ടെത്തിക്കഴിഞ്ഞാല്‍, വാട്‌സ്ആപ്പിന് നേരെ ഒരു ടോഗിള്‍ നിങ്ങള്‍ കാണും, അത് ഓണാക്കുക. പ്രോസസ് പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കുക. ഇപ്പോള്‍ ഹോം സ്‌ക്രീനിലേക്ക് പോയി രണ്ടാമത്തെ വാട്‌സ്ആപ്പ് ഐക്കണില്‍ ടാപ്പ് ചെയ്യുക. ഇതില്‍ ചെറിയ ഒരു മാര്‍ക്കിങും കാണും. ആപ്പില്‍ ടാപ്പ് ചെയ്താല്‍ വാട്‌സ്ആപ്പ് സെറ്റപ്പ് സ്‌ക്രീന്‍ പോപ്പ് അപ്പ് ചെയ്യും
എഗ്രീ ആന്‍ഡ് കണ്‍ടിന്യൂ എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.
നിങ്ങളുടെ ഫോണ്‍ നമ്പര്‍ ചേര്‍ക്കുക, അതിന് ശേഷം നിങ്ങള്‍ക്ക് ഒരു ഒടിപി ലഭിക്കും, നിങ്ങള്‍ ടൂ സ്റ്റെപ്പ് വെരിഫിക്കേഷന്‍ എനാബിള്‍ ചെയ്തിട്ടുണ്ട് എങ്കില്‍ അതിനുള്ള കോഡും നല്‍കുക. ഇത്രയും ചെയ്ത് കഴിഞ്ഞാല്‍ സെറ്റ്അപ്പ് പ്രോസസ് പൂര്‍ത്തിയാക്കാന്‍ നിങ്ങളോട് ആവശ്യപ്പെടും, പൂര്‍ത്തിയാകുമ്പോള്‍, നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ രണ്ടാമത്തെ വാട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയും

