സ്വകാര്യത ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. അതുകൊണ്ട് തന്നെ മറ്റു ഫീച്ചറുകള്‍ക്കൊപ്പം തന്നെ സുരക്ഷക്കും വാട്‌സ്ആപ്പ് പ്രാധാന്യം നല്‍കുന്നുണ്ട്. ഇത്തരമൊരു സവിശേഷതയാണ് ഫിങ്കര്‍പ്രിന്റ് ലോക്ക്.
നിങ്ങളുടെ വാട്‌സ്ആപ്പ് മറ്റാരെങ്കിലും തുറന്ന് കാണുന്നത് തടയാന്‍ ഫിങ്കര്‍പ്രിന്റ് ലോക്ക് സഹായിക്കും. ഫോണിലെ ലോക്ക് തുറന്നാലും വാട്‌സ്ആപ്പ് തുറക്കാന്‍ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉപയോഗിക്കേണ്ടി വരുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് നല്‍കിയിട്ടുള്ളത്.
എങ്ങനെയെന്ന് നോക്കാം…
ആദ്യം നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ വാട്‌സ്ആപ്പ് ഓപ്പണ്‍ ചെയ്ത് സെറ്റിങ്‌സ് ഓപ്പണ്‍ ചെയ്യുക
സെറ്റിങ്‌സിലെ അക്കൗണ്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കുക അതില്‍ പ്രൈവസി തിരഞ്ഞെടുക്കുക
പ്രൈവസി ഓപ്ഷനില്‍ താഴെയായി നിങ്ങള്‍ക്ക് ‘ഫിംഗര്‍പ്രിന്റ് ലോക്ക്’ ഓപ്ഷന്‍ കാണാം
ഇനി ഫിംഗര്‍പ്രിന്റ് ഐക്കണ്‍ ഉപയോഗിച്ച് അണ്‍ലോക്ക് എനേബിള്‍ ചെയ്യുക
നിങ്ങള്‍ തന്നെയാണ് ലോക്ക് ചെയ്യുന്നത് എന്ന് സ്ഥിരീകരിക്കാന്‍ ഉപയോക്താക്കള്‍ അവരുടെ വിരലടയാളം സ്‌കാന്‍ ചെയ്യുക.
ആപ്പ് ലോക്ക് ചെയ്യാന്‍ എത്ര സമയം എടുക്കണമെന്ന് വാട്‌സ്ആപ്പ് നിങ്ങളോട് ചോദിക്കും
ഉപയോഗിക്കാതിരിക്കുമ്പോള്‍ എത്ര സമയം കഴിഞ്ഞാലാണ് ലോക്ക് ആവേണ്ടത് എന്ന് തിരഞ്ഞെടുക്കുക. ഈ തിരഞ്ഞെടുക്കുന്ന സമയം വാട്‌സ്ആപ്പ് ഉപയോഗിക്കാതെയിരുന്നാല്‍ ഫിംഗര്‍പ്രിന്റ് റീഡര്‍ ഉപയോഗിച്ച് മാത്രമേ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കൂ.

