രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളാണ് റിലയന്‍സ് ജിയോ. എന്നാല്‍ 2021 സെപ്തംബറില്‍ ജിയോക്ക് നഷ്ടമായത് 11 ദശലക്ഷം വരിക്കാരെയാണ്. ഇത് ആദ്യമായാണ് ജിയോയില്‍ നിന്നും ഇത്രയും പേര്‍ കൊഴിഞ്ഞുപോകുന്നത്. രാജ്യത്തെ ടെലികോം മേഖലയില്‍ കുറഞ്ഞ കാലം കൊണ്ട് തന്നെ ജനപ്രിതീ നേടിയ കമ്പനിയാണ് ജിയോ. എന്നാല്‍ ഇത് കമ്പനിക്ക് വലിയ തിരിച്ചടിയാണ്. ഇതോടെ ജിയോടെ വരിക്കാരുടെ എണ്ണം 42.95 കോടിയായി കുറഞ്ഞു.
ജിയോക്ക് തിരിച്ചടി നല്‍കിയത് കോവിഡ് ആണെന്ന് എക്കണോമിക്‌സ് ടൈംസിന്റെ റിപ്പോര്‍ട്ട് പറയുന്നു. കൊവിഡ് മൂലം ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ലോ എന്‍ഡ് മൊബൈല്‍ ഉപയോക്താക്കള്‍ അവരുടെ ഫോണുകള്‍ റീചാര്‍ജ് ചെയ്യാത്തതിന്റെ ഫലമാണ് പെട്ടെന്നുള്ള ഇടിവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
അതേസമയം, ജിയോക്ക് മറ്റ് മേഖലകളില്‍ കഴിഞ്ഞമാസം നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കമ്പനിക്ക് ഓരോ വരിക്കാരില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 138.4 രൂപയായിരുന്നു. ഇതില്‍ നിന്ന് ല്‍ 143.6 രൂപയായി ഇത് ഉയര്‍ന്നു. എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികളെ അപേക്ഷിച്ച് ജിയോക്ക് ഇത് വലിയ നേട്ടമാണ്. 23.5 ശതമാനമായി ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളിലെ കമ്പനിയുടെ അറ്റാദായം ഉയര്‍ന്നു.

