Technology (Page 106)

പ്രൈവസി ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. യൂട്യൂബില്‍ നിങ്ങള്‍ കാണുന്ന വീഡിയോകളെപ്പറ്റി മറ്റുള്ളവര്‍ അറിയരുത് എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പ്ലാറ്റ്‌ഫോമില്‍ ലഭ്യമായ ക്ലിയര്‍ സെര്‍ച്ച് ഹിസ്റ്ററി സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇതെങ്ങനെ എന്ന് നോക്കാം.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ യൂട്യൂബ് ആപ്പ് തുറക്കുക.
സെറ്റിങ്‌സ് ടാബ് തുറക്കുക. ഇതിനായി മുകളില്‍ വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് താഴേക്ക് സ്‌ക്രോള്‍ ചെയ്ത് സെറ്റിങ്‌സ് തുറക്കാം.
ലിസ്റ്റില്‍ നിന്ന് ഹിസ്റ്ററി ആന്‍ഡ് പ്രൈവസി ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. യൂട്യൂബിലെ സെര്‍ച്ച് ഹിസ്റ്ററി മായ്ക്കുന്നതിന്, ലിസ്റ്റിലെ രണ്ടാമത്തെ ഓപ്ഷനായ ക്ലിയര്‍ സെര്‍ച്ച് ഹിസ്റ്ററി ക്ലിക്ക് ചെയ്യുക.
സ്‌ക്രീനില്‍ ഒരു പോപ്പ്-അപ്പ് സന്ദേശം തെളിയും. അവിടെ ഡിലീറ്റ് സെര്‍ച്ച് ഹിസ്റ്ററി ക്ലിക്ക് ചെയ്യുക.
അങ്ങനെ, യൂട്യൂബിലെ നിങ്ങളുടെ ഇതുവരെയുള്ള സെര്‍ച്ച് ഹിസ്റ്ററി പൂര്‍ണ്ണമായും ഡിലീറ്റാവും.

ഏതെങ്കിലുമൊരു ബ്രൗസറില്‍ യൂട്യൂബ് തുറക്കുക. നിങ്ങളുടെ ഐഡി, പാസ്വേഡ് എന്നിവ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്യുക. യൂട്യൂബ് ഐക്കണിന് സമീപം വലതുവശത്ത് പ്രദര്‍ശിപ്പിക്കുന്ന ഇടത് കോണിലുള്ള മെനു ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഹിസ്റ്ററി ഓപ്ഷന്‍ തിരഞ്ഞെടുത്ത് സെര്‍ച്ച് ഹിസ്റ്ററിയില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പൂര്‍ണ സെര്‍ച്ച് ഹിസ്റ്ററി ദൃശ്യമാകും. ഡിലീറ്റ് ചെയ്യണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന വിവരം സെലക്ട് ചെയ്യുക. എല്ലാം ഡിലീറ്റ് ചെയ്യാന്‍ സെലക്ട് ഓള്‍ ക്ലിക്ക് ചെയ്താല്‍ മതി. ഉടന്‍ ഇതുവരെയുള്ള സേര്‍ച്ച് ഹിസ്റ്ററി ഡിലീറ്റാവും.

ബംഗളൂരു: ഐഎസ്ആര്‍ഒ ഭൂട്ടാനിലെ എന്‍ജിനീയര്‍മാര്‍ ഇന്ത്യന്‍ വിദഗ്ധരുടെ സഹായത്തോടെ നിര്‍മ്മിച്ച ചെറു ഉപഗ്രഹം രണ്ടാം പിഎസ്എല്‍വി ദൗത്യത്തില്‍ ഉള്‍പ്പെടുത്തി വിക്ഷേപണം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ ബഹിരാകാശ നയതന്ത്ര സംരംഭങ്ങളുടെ ഭാഗമായിട്ട് ഭൂട്ടാന് വേണ്ടി ഇന്ത്യ നല്‍കുന്ന സമ്മാനമാണിതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ അറിയിച്ചു.ഇമേജിംഗ് (ഫോട്ടോകള്‍) ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ചെറു ഉപഗ്രഹം നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ അവരുടെ ഉദ്യോഗസ്ഥരെ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ്ആര്‍ഒയുടെ ദൗത്യത്തില്‍ മൂന്ന് ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങള്‍ ഉണ്ട്. അവയില്‍ രണ്ടെണ്ണം (റിസാറ്റ് 1 എ), (ഓഷ്യയന്‍സാറ്റ്-3) ഐഎസ്ആര്‍ഒയുടെ വര്‍ക്ക്‌ഹോഴ്‌സ് പിഎസ്എല്‍വി ഉപയോഗിച്ച് വിക്ഷേപിക്കും. ഇഒഎസ്-2 (മൈക്രോസാറ്റ്) ചെറിയ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ ആദ്യ വികസന വിമാനത്തില്‍ വിക്ഷേപിക്കും. ഭൂട്ടാനായുള്ള ഉപഗ്രഹം വിക്ഷേപിക്കാന്‍ ബഹിരാകാശ ഏജന്‍സി തയ്യാറെടുക്കുന്നുവെന്ന് ഇസ്രോ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രണ്ട് ഉപഗ്രഹങ്ങള്‍ കൂടാതെ, ബംഗളൂരു ആസ്ഥാനമായുള്ള പിക്‌സല്‍ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ എര്‍ത്ത് ഇമേജിംഗ് ഉപഗ്രഹവും ഈ ദൗത്യം ഭ്രമണപഥത്തില്‍ എത്തിക്കും.

ഇഒഎസ്-6 വഹിച്ചുകൊണ്ടുള്ള പിഎസ്എല്‍വിയിലാണ് ഇത് വിക്ഷേപിക്കുന്നത്. പിക്‌സലിന്റെ ഉപഗ്രഹവും ഈ ദൗത്യം വിക്ഷേപിക്കും. കാലാവസ്ഥ മൂലമുണ്ടാകുന്ന തടസ്സങ്ങള്‍ ഏജന്‍സി നിശ്ചയിച്ചിട്ടുള്ള സമയപരിധിയെ ബാധിച്ചേക്കാം. ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ കേന്ദ്രത്തില്‍ (റിസാറ്റ് -1 എ) ചില തകരാറുകള്‍ കണ്ടെത്തിയതിനാല്‍ താല്‍ക്കാലികമായി അത് നിര്‍ത്തിവെക്കേണ്ടി വന്നു. 2021ന്റെ അവസാനം മൂന്ന് പേടകങ്ങളുടെ ദൗത്യങ്ങളും നടക്കുമെന്ന് ഐസ്ആര്‍ഒ പ്രതീക്ഷിക്കുന്നു. റിസാറ്റ് -1 എ യുടെ വിക്ഷേപണം, ഐസ്ആഒയുടെ ഒരു പുതിയ മോഡലിന്റെ തുടക്കവും കുറിക്കും.

പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം രംഗത്ത്. നിലവില്‍ യുവാക്കളുടെ ഇടയില്‍ ഏറ്റവും സ്വാധീനമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആണ് ഇന്‍സ്റ്റഗ്രാം. ദിനം പ്രതി ആയിരങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പുതിയതായി അംഗങ്ങളാകുന്നത്. പ്രത്യേകിച്ചും കൗമാരക്കാര്‍. ഇങ്ങനെ വര്‍ധിച്ച് വരുന്ന ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ നിന്നും തങ്ങള്‍ക്കും ക്രിയേറ്റേഴ്‌സിനും വരുമാനം കൂടി ലഭ്യമാക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇത് വരെ എല്ലാ കണ്ടന്റുകളും ഫ്രീ ആയിരുന്ന ഇന്‍സ്റ്റഗ്രാമില്‍ ഇനി മുതല്‍ പ്രത്യേക ഫീച്ചര്‍ പ്രകാരം ഉപയോക്താക്കള്‍ പണം അടക്കേണ്ടി വന്നേക്കാം. നിലവില്‍ സ്ബ്‌സ്‌ക്രിപ്ഷന്‍ തെരഞ്ഞെടുക്കുന്ന യൂസേഴ്‌സിന് മാത്രമായിരിക്കും പുതിയ ഫീച്ചര്‍ നല്‍കുക.

ഇന്‍സ്റ്റഗ്രാമിന്റെ ആപ്പിള്‍ ആപ്പ് സ്റ്റോര്‍ ലിസ്റ്റിങിലാണ് പുതിയ ഫീച്ചര്‍ കാണാന്‍ കഴിഞ്ഞത്. യുഎസിലും ഇന്ത്യയിലും ആണ് ഈ ലിസ്റ്റിങ് നടത്തിയിരിക്കുന്നത്. ആപ്പിന്റെ ഇന്‍ ആപ്പ് പര്‍ച്ചേസ് വിഭാഗത്തിന് കീഴിലാണ് പുതിയതായി ഇന്‍സ്റ്റാഗ്രാം സബ്സ്‌ക്രിപ്ഷന്‍ സെക്ഷന്‍ കാണിക്കുന്നത്. ഇത് പണമടച്ച് ഉപയോഗിക്കേണ്ട പുതിയ ഫീച്ചറിന്റെ വിപുലമായ ലോഞ്ചിനെക്കുറിച്ച് സൂചന നല്‍കുന്നു.

ഐഒഎസ് ആപ്പിലെ ഇന്‍ബോക്‌സ് പര്‍ച്ചേസ് സെക്ഷനിലാണ് സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലും യുഎസിലും ഈ ഫീച്ചറിന് നല്‍കേണ്ട ഫീസും പുറത്തു വന്നിട്ടുണ്ട്. ഇന്ത്യയിലെ ആപ്പ് സ്റ്റോറിലും ഇത് ലൈവായി ഓടുന്നുണ്ട്. പ്രതിമാസം 89 രൂപക്കാണ്‌ സബ്‌സ്‌ക്രിപ്ഷന്‍ വാങ്ങാവുന്നത്. പുതിയ സബ്സ്‌ക്രിപ്ഷന്‍ വിശദാംശങ്ങള്‍ ഇന്‍സ്റ്റാഗ്രാം ബാഡ്ജുകള്‍ക്കൊപ്പം പ്രദര്‍ശിപ്പിക്കും. മോശം കണ്ടന്റില്‍ നിന്ന് അകലം പാലിക്കാനും ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് കൃത്യമായ ഇടവേളകള്‍ പാലിക്കാനും സ്ഥാപനം തന്നെ യൂസേഴ്‌സിനെ പ്രേരിപ്പിക്കും. ഇന്‍സ്റ്റാഗ്രാം യുവാക്കളെ ദോഷകരമായി ബാധിക്കുന്നുവെന്ന മുന്‍ ഫേസ്ബുക്ക് ജീവനക്കാരുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കമ്പനിയുടെ ഈ പ്രഖ്യാപനം.

ആന്‍ഡ്രോയിഡ് മൊബൈല്‍ ഉപയോക്താക്കള്‍ക്കായി ഗെയിമുകള്‍ അവതരിപ്പിച്ച് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ്. കഴിഞ്ഞ ജൂലൈയിലാണ് തങ്ങള്‍ ഗെയിമിങ് മേഖലയിലേക്ക് കടക്കുന്നതായി നെറ്റ്ഫ്‌ളിക്‌സ് പ്രഖ്യാപിച്ചത്.

നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രൈബ് ചെയ്തവര്‍ക്ക് ഗെയിം സൗജന്യമായി കളിക്കാന്‍ കഴിയും. അതിനായി നെറ്റ്ഫ്‌ളിക്‌സിലെ ഗെയിം ഓപ്ഷന്‍ തിരഞ്ഞെടുത്ത് ആവശ്യമുള്ള ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. ഓഫ്‌ലൈന്‍ ഗെയിം ആയതിനാല്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍, ഗെയിം കളിക്കാന്‍ ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല.

Stranger Things: 1984 , Stranger Things 3: the game, Card Blast, Teeter Up, Shooting Hoops എന്നിങ്ങനെ അഞ്ച് ഗെയിമുകളാണ് കമ്പനി അവതരിപ്പിച്ചത്. വൈകാതെ ഐ.ഒ.എസ് യൂസര്‍മാര്‍ക്കും ഗെയിമുകള്‍ ലഭ്യമാക്കുമെന്നും അറിയിച്ചു. പുതിയ വരിക്കാര്‍ കുറയുകയും ആമസോണ്‍ പ്രൈമും ഹോട്സ്റ്റാറും എച്ച്.ബി.ഒ മാക്‌സുമടങ്ങുന്ന മറ്റ് ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള മത്സരവും കാരണമാണ് നെറ്റ്ഫ്‌ളിക്‌സ് ഗെയിമിങ് കൊണ്ടുവരുന്നത്.

വാട്‌സ്ആപ്പിലെ ഒരു പ്രധാന ഫീച്ചര്‍ ആണ് സന്ദേശങ്ങള്‍ സേവ് ചെയ്യാനുള്ള ഓപ്ഷന്‍. എന്നാല്‍, ആര്‍ക്കൈവ് ചാറ്റ് ഓപ്ഷനാണെന്ന് ചിന്തിക്കേണ്ട. സന്ദേശങ്ങള്‍ പ്രത്യേകം സേവ് ചെയ്യാന്‍ മറ്റൊരു ഫീച്ചര്‍ വാട്‌സ്ആപ്പില്‍ ലഭ്യമാണ്.

ആദ്യം വാട്‌സ്ആപ്പ് ചാറ്റ് തുറക്കുക. ചാറ്റിലെ ഏത് മെസേജ് ആണോ സേവ് ചെയ്യേണ്ടത്, അതില്‍ ലോങ് പ്രസ് ചെയ്യുക. ഇങ്ങനെ ദീര്‍ഘനേരം അമര്‍ത്തിപ്പിടിച്ചാല്‍ സ്‌ക്രീനിന്റെ മുകളിലായി ഒരു നക്ഷത്ര ചിഹ്നം കാണാന്‍ കഴിയും. ഈ സ്റ്റാര്‍ ചിഹ്നത്തില്‍ ടാപ്പ് ചെയ്യുക. ശേഷം നിങ്ങള്‍ക്ക് സേവ് ചെയ്യേണ്ട സന്ദേശത്തിലും ഒരു സ്റ്റാര്‍ ചിഹ്നം പ്രത്യക്ഷപ്പെടും. നിങ്ങളുടെ മെസേജ് സ്റ്റാര്‍ഡ് അല്ലെങ്കില്‍ സേവ് ആയി എന്നാണ് ഇതിന് അര്‍ത്ഥം.

എന്നാല്‍, ഒരു ചാറ്റ് മുഴുവന്‍ സേവ് ചെയ്യുന്നത് എങ്ങനെ?

ആദ്യം ആരുടെ ചാറ്റ് ആണോ ഇമെയില്‍ ചെയ്യേണ്ടത്, ആ വ്യക്തിയുടെ ചാറ്റ് തുറക്കുക.
മുകളില്‍ വലത് കോണില്‍ കാണുന്ന മൂന്ന് ഡോട്ടുകളില്‍ ടാപ്പ് ചെയ്യുക.
ശേഷം എക്‌സ്‌പോര്‍ട്ട് ചാറ്റിലേക്ക് പോകുക.
ചാറ്റുകള്‍ ഇമെയില്‍, ബ്ലൂടൂത്ത്, മറ്റ് വിവിധ ആപ്പുകള്‍ എന്നിവ വഴി ചാറ്റുകള്‍ എക്സ്പോര്‍ട്ട് ചെയ്യാനാകും.
ഇതില്‍ നിന്നും ഇമെയില്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
ശേഷം എക്‌സ്‌പോര്‍ട്ട് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.
ഇമെയില്‍ അഡ്രസ് നല്‍കി മെയില്‍ സെന്‍ഡ് ചെയ്യുക.
ഇതോടെ ആ ചാറ്റും ചാറ്റ് ഹിസ്റ്ററിയും നല്‍കിയ മെയില്‍ ഐഡിയില്‍ ലഭ്യമാകും.

അങ്ങനെ ചാറ്റ് മുഴുവനായും സേവ് ചെയ്യാനാകും.

പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. സന്ദേശങ്ങളയക്കാനും വീഡിയോ കോളിംഗിനുമൊക്കെയുള്ള ഇന്ത്യയിലെ ഏറ്റവും ജനപ്രിയ അപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്ട്സ്ആപ്പ്. ഇന്ന് വാട്‌സ്ആപ്പ് ഉപയോഗിക്കാത്തവര്‍ വിരളമായിരിക്കും. എന്നാല്‍, ഓരോ ദിവസവും പുതിയ പുതിയ ആപ്പുകളും പുതിയ ഫീച്ചറുകളുമൊക്കെ വരുന്നത് വാട്‌സ്ആപ്പിന് ഒരു തലവേദന തന്നെയാണ് .ഈ അടുത്ത് ആണ് ഗൂഗിള്‍ മീറ്റ്, സൂം പോലെയുള്ള ആപ്പുകള്‍ മത്സരരംഗത്തേക്കു എത്തിയത്.

ഇപ്പോള്‍ അഡ്മിന്‍മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായാണ് വാട്‌സ്ആപ്പിന്റെ വരവ്. ഒരു വാട്സ്ആപ്പ് ഗ്രൂപ്പിനുള്ളില്‍ തന്നെ പല ഗ്രൂപ്പുകള്‍ (കമ്മ്യൂണിറ്റി) ആരംഭിക്കാന്‍ സാധിക്കുമെന്ന് വാബീറ്റ ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രൂപ്പ് ചാറ്റുകളിലെ കമ്മ്യൂണിറ്റികള്‍ തിരിച്ചറിയാനായി ചെറിയ ഡിസൈന്‍ മാറ്റവും വാട്സ്ആപ്പ് അവതരിപ്പിക്കുമെന്നാണ് സൂചന. കമ്മ്യൂണിറ്റി ഇന്‍വൈറ്റ് ലിങ്ക് വഴി ഉപയോക്താക്കളെ ക്ഷണിക്കാനുള്ള അധികാരം ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് മാത്രമായിരിക്കും.

പിന്നീട് മറ്റ് ഗ്രൂപ്പ് മെമ്പര്‍മാര്‍ക്കും സന്ദേശം അയക്കാം. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ചാറ്റ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കും. ഇതിനായി പ്രത്യേകം ഐക്കണുകള്‍ നല്‍കും.

എല്ലാവര്‍ക്കും കാണും അനാവശ്യമായി ഗുഡ്‌മോണിംഗും ഗൂഡ്‌നൈറ്റുമൊക്കെ അയക്കുന്ന ഒരു സൂഹൃത്ത്. ഇത്തരം വാട്‌സാപ്പ് ചാറ്റുകള്‍ ഇന്‍ബോക്‌സില്‍ നിന്നും മറച്ച് വെക്കുന്ന ഫീച്ചറാണ് ആര്‍ക്കൈവ് ഓപ്ഷന്‍. അടുത്തിടെ ഈ ഫീച്ചര്‍ കമ്പനിയൊന്ന് പുതുക്കി അവതരിപ്പിച്ചിരുന്നു. ഒരു കോണ്‍ടാക്റ്റിനെ എന്നന്നേക്കുമായി മ്യൂട്ട് ചെയ്യാന്‍ സഹായിക്കുന്ന ഓപ്ഷനാണ് ആര്‍ക്കൈവ് ഫീച്ചറിലെ പുതിയ അപ്‌ഡേറ്റ്. അങ്ങനെ ദിവസേന നമ്മളെ ശല്യപ്പെടുത്തുന്ന ആ കൂട്ടുകാരനെ ബ്ലോക്ക് ചെയ്യാതെ നിശബ്ദനാക്കാന്‍ സാധിക്കും. ആര്‍ക്കൈവ്‌സ് ഫീച്ചര്‍ ഉപയോഗിച്ച് എങ്ങനെ ഒരു കോണ്‍ടാക്റ്റിനെ മ്യൂട്ട് ചെയ്യാമെന്ന് നോക്കാം.

ആദ്യം നമ്മുടെ വാട്‌സാപ്പ് ആപ്ലിക്കേഷന്‍ ഏറ്റവും പുതിയ വേര്‍ഷന്‍ ആണോ എന്ന് നോക്കുക. അല്ലെങ്കില്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യുക.
ആപ്പ് തുറന്ന് ശല്യക്കാരനായ ആ കോണ്‍ടാക്റ്റ് തെരഞ്ഞെടുക്കുക. ( ഒരേ സമയം എത്ര പേരെ വേണമെങ്കിലും തെരഞ്ഞെടുക്കാം )
ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ കോണ്‍ടാക്റ്റില്‍ ദീര്‍ഘനേരം അമര്‍ത്തിപ്പിടിക്കുക.
സ്‌ക്രീനിന്റെ മുകളിലുള്ള ഡൌണ്‍ ആരോ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക.
ഐഒഎസില്‍, ഒന്നുകില്‍ ഇടത്തേക്ക് സൈ്വപ്പ് ചെയ്യുക, അല്ലെങ്കില്‍ കോണ്‍ടാക്റ്റില്‍ ദീര്‍ഘനേരം അമര്‍ത്തിയ ശേഷം ആര്‍ക്കൈവ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ഇതോടെ ആ കോണ്‍ടാക്റ്റ് ആര്‍ക്കൈവിലേക്ക് പോകും.

കോണ്‍ടാക്റ്റുകള്‍ അണ്‍ആര്‍ക്കൈവ് ചെയ്യുന്നതെങ്ങനെ
നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലോ ഐഫോണിലോ വാട്‌സാപ്പ് ആപ്പ് തുറക്കുക.
ഹോംസ്‌ക്രീനിന്റെ മുകളിലുള്ള ആര്‍ക്കൈവ് സെക്ഷനിലേക്ക് പോകുക.
നിങ്ങള്‍ അണ്‍ആര്‍ക്കൈവ് ചെയ്യാന്‍ ആഗ്രഹിക്കുന്ന കോണ്‍ടാക്റ്റില്‍ ലോങ് പ്രസ് ചെയ്ത ശേഷം അവിടെയുള്ള ഓപ്ഷനില്‍ ക്ലിക്കുചെയ്യുക.
ഇങ്ങനെ ഒരിക്കല്‍ ആര്‍ക്കൈവ് ചെയ്ത് നിശബ്ദനാക്കിയ കോണ്‍ടാക്റ്റിനെ വീണ്ടും കാണാനും അയാളുടെ മെസേജുകള്‍ പരിശോധിക്കാനും നിങ്ങള്‍ക്ക് കഴിയും.

ഇത്തരം ശല്യക്കാരെ ആര്‍ക്കൈവ് ചെയ്യുമ്പോള്‍ ടെന്‍ഷന്‍ വേണ്ട. നിങ്ങള്‍ക്ക് ആ ചാറ്റ് നഷ്ടപ്പെടാന്‍ പോകുന്നില്ല. താല്‍ക്കാലികമായി നിങ്ങളുടെ ചാറ്റ് ബോക്‌സില്‍ നിന്നും മറഞ്ഞ് കിടക്കുമെന്ന് മാത്രം. എത് സമയത്തും ആ കോണ്‍ടാക്റ്റ് അണ്‍ആര്‍ക്കൈവ് ചെയ്യാവുന്നതാണ്.

വാട്‌സ്ആപ്പ് ലാപ്‌ടോപ്പിലോ ഡെസ്‌ക്ടോപ്പിലോ ഉപയോഗിക്കാനായിട്ടാണ് വാട്‌സ്ആപ്പ് വെബ് എന്ന സേവനം ഉപയോഗിക്കുന്നത്. ബ്രൌസറില്‍ വാട്‌സ്ആപ്പ് വെബ് എടുത്ത് ലോഗിന്‍ ചെയ്താല്‍ നിങ്ങളുടെ ഫോണിലെ വാട്‌സ്ആപ്പ് അതേപടി കമ്പ്യൂട്ടറിലും ലഭ്യമാക്കുന്ന സംവിധാനത്തില്‍ നിരവധി സവിശേഷതകള്‍ കമ്പനി അവതരിപ്പിച്ചിരുന്നു. ജോലി ചെയ്യുമ്പോഴും മറ്റും കമ്പ്യൂട്ടറില്‍ തന്നെ വാട്‌സ്ആപ്പ് ആക്‌സസ് ചെയ്യാന്‍ സാധിക്കുന്നു എന്നത് ഏറെ ഉപയോഗപ്പെടുന്ന ഫീച്ചറാണ്. ഇതുവരെ നമ്മുടെ ഫോണും കമ്പ്യൂട്ടറും ഇന്റര്‍നെറ്റില്‍ കണക്ട് ചെയ്താല്‍ മാത്രം ലഭിക്കുന്ന ഫീച്ചറായിരുന്നു വാട്‌സ്ആപ്പ് വെബ്. എന്നാല്‍ ഇനി മുതല്‍ ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കിലും വാട്‌സ്ആപ്പ് വെബ് ലഭ്യമാകും.

എങ്ങനെയെന്ന് നോക്കാം… ഇതിനായി കണക്ഷന്‍ ഉള്ള സമയത്ത് തന്നെ നിങ്ങള്‍ ലാപ്‌ടോപ്പിലോ ഡെസ്‌ക്ടോപ്പിലോ ലോഗിന്‍ ചെയ്യേണ്ടതുണ്ട്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ഡിവൈസുകള്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കില്ല. ഇത്തരത്തില്‍ ലിങ്ക് ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് സ്മാര്‍ട്ട്ഫോണ്‍ ഇല്ലാതെ തന്നെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും.

ചെയ്യേണ്ടത് ഇത്രമാത്രം

• നിങ്ങളുടെ ഫോണില്‍ വാട്‌സ്ആപ്പ് തുറന്ന് സ്‌ക്രീനിന്റെ മുകളില്‍ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളുള്ള ഐക്കണില്‍ ടാപ്പ് ചെയ്യുക.

• ലിങ്ക്ഡ് ഡിവൈസ് എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്ത് ‘മള്‍ട്ടി-ഡിവൈസ് ബീറ്റ’യില്‍ വീണ്ടും ടാപ്പ് ചെയ്യുക. ഇത്രയും ചെയ്താല്‍ ഈ ഫീച്ചര്‍ എന്താണെന്ന് വിശദീകരിക്കുന്ന ഒരു പേജ് വാട്‌സ്ആപ്പ് കാണിച്ച് തരും.

• ‘ജോയിന്‍ ബീറ്റ’ എന്ന ബട്ടണില്‍ ടാപ്പ് ചെയ്ത് ‘കണ്ടിന്യൂ’ ബട്ടണ്‍ അമര്‍ത്തുക. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വാട്‌സ്ആപ്പ് വെബിലേക്ക് ലിങ്ക് ചെയ്യാന്‍ സാധിക്കും.

ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യങ്ങള്‍

• വാട്‌സ്ആപ്പിന്റെ വളരെ പഴയ പതിപ്പ് ഉപയോഗിക്കുന്ന ഡിവൈസുകളില്‍ ഈ പുതിയ ഫീച്ചര്‍ സപ്പോര്‍ട്ട് ചെയ്യില്ല.

• ഈ ലിങ്ക് ചെയ്ത കമ്പാനിയന്‍ ഡിവൈസുകളില്‍ ചില ഫീച്ചറുകള്‍ പ്രവര്‍ത്തിക്കില്ല, ഉദാഹരണത്തിന് കമ്പാനിയന്‍ ഡിവൈസുകളില്‍ ലൈവ് ലൊക്കേഷന്‍ കാണുക പോലുള്ള ഫീച്ചറുകളാണ് പ്രവര്‍ത്തിക്കാത്തത്.

• വാട്‌സ്ആപ്പ് വെബില്‍ നിന്നുള്ള ലിങ്ക് പ്രിവ്യൂകളുള്ള മെസേജുകളെ ഇത് സപ്പോര്‍ട്ട് ചെയ്യില്ല. കൂടാതെ കമ്പാനിയന്‍ ഡിവൈസുകളില്‍ ഒരു ബ്രോഡ്കാസ്റ്റ് ലിസ്റ്റ് ക്രിയേറ്റ് ചെയ്യാനോ കാണാനോ സാധിക്കില്ല

ഫേസ്ബുക്കും, വാട്‌സ്ആപ്പും പോലെ തന്നെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ഇന്‍സ്റ്റാഗ്രാം. ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന ആളുകള്‍ ആക്ടീവ് ആയി ഓണ്‍ലൈനില്‍ ഉണ്ടോ എന്നും അവസാനം ഓണ്‍ലൈനില്‍ ഉണ്ടായത് എന്നാണ് എന്നുമെക്കെയുള്ള കാര്യങ്ങള്‍ ഡയറക്ട് മെസേജ് അഥവാ ഡിഎം ഓപ്ഷനില്‍ കാണാറുണ്ട്. ലാസ്റ്റ് സീന്‍’, ‘ഓണ്‍ലൈന്‍’ സ്റ്റാറ്റസുകള്‍ മറച്ചുവെക്കാന്‍ ആഗ്രഹിക്കുന്ന നിരവധി ആളുകള്‍ ഉണ്ട്. ഇതിനുള്ള സംവിധാനം എളുപ്പത്തില്‍ തന്നെ ചെയ്യാവുന്നതാണ്. ‘ആക്റ്റിവിറ്റി സ്റ്റാറ്റസ്’ ഓഫാക്കാന്‍ ആന്‍ഡ്രോയിഡ് ഡിവൈസിലും ഐഒഎസ് ഡിവൈസിലും എന്താണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ പരിശോധിക്കുന്നത്.

ഇന്‍സ്റ്റാഗ്രാം ആപ്പ് ഓപ്പണ്‍ ചെയ്യുക. ആദ്യം തന്നെ ലാസ്റ്റ് സീന്‍ സ്റ്റാറ്റസ് ഡിസൈബിള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന അക്കൗണ്ടില്‍ നിന്നാണ് നിങ്ങള്‍ ലോഗിന്‍ ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കുക.

• നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ തിരഞ്ഞെടുത്ത് ഹോം സ്‌ക്രീനിന്റെ മുകളില്‍ വലതുവശത്തായുള്ള മൂന്ന് തിരശ്ചീനമായ വരകളില്‍ ക്ലിക്ക് ചെയ്യുക. ഓപ്പണ്‍ ആയി വരുന്ന ഓപ്ഷനില്‍ സെറ്റിങ്‌സ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക

• സെറ്റിങ്‌സിലെ ‘പ്രൈവസി’ ഓപ്ഷന്‍ ടാപ്പ് ചെയ്യുക

• ഇനി ആക്റ്റിവിറ്റി സ്റ്റാറ്റസ് ഓപ്ഷന്‍ കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക.

• ഓപ്പണ്‍ ആയി വരുന്ന വിന്‍ഡോയിലെ ‘ഷോ ആക്റ്റിവിറ്റി സ്റ്റാറ്റസ്’ ഓപ്ഷന്‍ ടോഗിള്‍ ചെയ്യുക

ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ മെസേജുകള്‍ വരുന്നതോ അതല്ലെങ്കില്‍ ഓണ്‍ലൈനില്‍ ഉണ്ടെന്ന് മറ്റുള്ളവരെ അറിയിക്കാന്‍ താല്‍പര്യമില്ലാത്തതോ ആയ ആളുകള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു ഫീച്ചറാണ് ഇത്.

‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ സമയം ദീര്‍ഘിപ്പിച്ച് വാട്‌സ്ആപ്പ്. ഒരാള്‍ മറ്റൊരാള്‍ക്കോ ഗ്രൂപ്പിലോ അയച്ച സന്ദേശം അയാള്‍ക്കു തന്നെ ഡിലീറ്റ് ചെയ്യാന്‍ ഇപ്പോഴുള്ള സമയ പരിധി ഏകദേശം 68 മിനിറ്റും 16 സെക്കന്‍ഡുമാണ്. ഈ സമയ പരിധി മൂന്നു മാസമായി ഉയര്‍ത്താനാണ് വാട്സാപ്പ് തീരുമാനിച്ചിരിക്കുന്നത്. അതായത് ഒരാള്‍ക്ക് താന്‍ അയച്ച മെസേജ് മൂന്നു മാസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഡിലീറ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് വാബീറ്റാ ഇന്‍ഫോ പറയുന്നത്. ഭാവിയില്‍ ഇത്, അയച്ച മെസേജ് എപ്പോള്‍ വേണമെങ്കിലും ഡിലീറ്റ് ചെയ്യാനാവുന്ന തരത്തില്‍ മാറാന്‍ സാധ്യതയുണ്ടെന്നും പറയുന്നു.

ഇതു കൂടാതെ, വാട്സാപ്പില്‍ പുതിയ ഫീച്ചറുകള്‍ കൂടി വരുന്നുണ്ട്. വാട്സാപ് ഉപയോക്താക്കള്‍ക്ക് അവരുടെ ചിത്രങ്ങള്‍ അയക്കുന്നതിന് മുമ്പ് വെബ്ബിലും മൊബൈലിലും എഡിറ്റ് ചെയ്യാനുള്ള അവസരം ലഭിക്കുകയും, ഉപയോക്താക്കള്‍ സന്ദേശം ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ അവര്‍ക്ക് സ്റ്റിക്കര്‍ സൂചനകള്‍ നല്‍കുക എന്നിവയാണത്.

‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന ഫീച്ചര്‍ 2017ലാണ് വാട്സാപ് ആദ്യമായി അവതരിപ്പിച്ചത്. ആ സമയത്ത് ഇതിന്റെ പരിധി വെറും ഏഴ് മിനിറ്റായിരുന്നു. 2018ല്‍ ഈ പരിധി ഒരു മണിക്കൂര്‍, 8 മിനിറ്റ്, 16 സെക്കന്‍ഡായി ഉയര്‍ത്തി. നിലവില്‍ ഇതു സംബന്ധിച്ച സ്ഥിരീകരണമൊന്നും വാട്സാപ്പില്‍ നിന്ന് ലഭിച്ചിട്ടില്ല. എങ്കിലും ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിന് സമയപരിധിയില്ലാതാക്കുന്ന തരത്തില്‍ ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.