ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കിടയില്‍ പരിചിതമായ ആപ്ലിക്കേഷനാണ് ട്രൂകോളര്‍. ഇപ്പോള്‍ കോള്‍ റെക്കോഡ് ചെയ്യാന്‍ ഉള്ള ഫീച്ചര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. യൂസേഴ്സിന്റെ ഫോണ്‍ സ്റ്റോറേജില്‍ തന്നെയാണ് റെക്കോര്‍ഡിങുകള്‍ സേവ് ചെയ്യപ്പെടുക. ഏത് സമയവും ഇത് കേള്‍ക്കാനും ഉപയോക്താക്കള്‍ക്ക് കഴിയും.
എങ്ങനെയെന്ന് നോക്കാം…
വിവിധ ഘട്ടങ്ങളിലായിട്ടാണ് ട്രൂകോളര്‍ പുതിയ കോള്‍ റെക്കോര്‍ഡിങ് ഫീച്ചര്‍ പുറത്തിറക്കുന്നത്. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഈ ഫീച്ചര്‍ ലഭ്യമാണെങ്കില്‍, ചുവടെയുള്ള സ്റ്റെപ്പുകള്‍ പിന്തുടര്ന്ന് കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ആകും.
അദ്യം ട്രൂകോളറിന് ആക്സസിബിലിറ്റി പെര്മിഷന് നല്‍കണം. ഡിവൈസ് സെറ്റിങ്സില്‍ നിന്നും അക്സസിബിലിറ്റി തെരഞ്ഞെടുത്താല്‍ ഈ പെര്മിഷന് നല്‍കാം.
കോള്‍ വിളിക്കുന്നതിനോ സ്വീകരിക്കുന്നതിനോ മുമ്പ്, കോളര്‍ ഐഡി സ്ക്രീനിലെ റെക്കോര്‍ഡ് ബട്ടണില്‍ ടാപ്പ് ചെയ്യുക. ഇതോടെ നിങ്ങളുടെ കോള്‍ ഓട്ടോമാറ്റിക്കായി റെക്കോര്‍ഡ് ചെയ്യപ്പെടും.
കോള്‍ റെക്കോര്‍ഡിങ് ഫീച്ചര്‍ നിങ്ങള്‍ക്ക് പ്രവര്‍ത്തനരഹിതമാക്കണമെങ്കില്‍, ട്രൂകോളര്‍ ആപ്പിന്റെ മുകളില്‍ ഇടത് കോണിലുള്ള ഹാംബര്‍ഗര്‍ ബട്ടണ്‍ അമര്‍ത്തി സൈഡ് മെനുവിലേക്ക് പോകുക, കോള്‍ റെക്കോര്ഡിഗ്സ് ഓപ്ഷന് ടാപ്പ് ചെയ്യുക, ശേഷം കോള്‍ റെക്കോര്‍ഡിങ് ഓപ്ഷന് ഓഫാക്കുക.
ട്രൂകോളര്‍ ആപ്പിലെ കോള്‍ റെക്കോര്‍ഡിങ് സെറ്റിങ്സില്‍ പോയാല്‍ നിങ്ങള്‍ റെക്കോര്‍ഡ് ചെയ്ത കോളുകള്‍ ആക്സസ് ചെയ്യാന്‍ കഴിയും. നിങ്ങള്‍ക്ക് അവ മറ്റാര്‍ക്കെങ്കിലും ഷെയര്‍ ചെയ്യാനോ ഗൂഗിള്‍ ഡ്രൈവില്‍ സേവ് ചെയ്യാനോ കഴിയും.

