National (Page 839)

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നില്‍ പിണറായിയുടെ വ്യക്തി പ്രഭാവമാണെന്നും പാര്‍ട്ടിയിലും സര്‍ക്കാരിലും പിണറായി ആധിപത്യമെന്നും വരുത്തി തീര്‍ക്കാന്‍ മാദ്ധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് സി പി എം.സി പി എമ്മിന്റെ ഡല്‍ഹിയിലെ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിലെ കുറ്റപ്പെടുത്തല്‍. സി പി എം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടായാണ് മുഖപ്രസംഗം വിലയിരുത്തപ്പെടുന്നത്. പരമാധികാരിയായ കരുത്തനായ നേതാവിന്റെ ഉദയമായി തിരഞ്ഞെടുപ്പ് ഫലത്തെ മാദ്ധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നു. പിണറായി ഭരണത്തില്‍ മികച്ച മാതൃക കാട്ടി എന്നതില്‍ സംശയമില്ല. എന്നാല്‍ വിജയം വ്യക്തിപരമായും കൂട്ടായും നടത്തിയ പരിശ്രമത്തിന്റെ ഫലമാണെന്നും സി പി എം ഓര്‍മ്മിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് വിജയം ഒറ്റ വ്യക്തിയിലേക്ക് ചുരുക്കേണ്ട എന്ന വ്യക്തമായ സന്ദേശം തന്നെയാണ് സി പി എം ഈ നിലപാടിലൂടെ നല്‍കുന്നത്. വരാന്‍ പോകുന്ന നാളുകളില്‍ പാര്‍ട്ടിയും സര്‍ക്കാരും പിണറായിയിലേക്ക് ചുരുങ്ങുമോ എന്ന ആശങ്കയും കേന്ദ്ര നേതൃത്വത്തിനുണ്ട്.

ന്യൂഡല്‍ഹി: കാര്യങ്ങള്‍ തുറന്ന് സംസാരിക്കുമ്പോള്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നുവെന്ന് പറയുന്നത് വളരെ ദൗര്‍ഭാഗ്യകരമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. തൃശൂര്‍, തിരുവനന്തപുരം , കോട്ടയം , എറണാകുളം എന്നിവിടങ്ങളില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ എറണാകുളത്തല്ലാതെ മറ്റെങ്ങും ഇത് സജ്ജമായിട്ടില്ല. കൊവിഡ് ചികിത്സയ്ക്ക് ലഭ്യമായ കിടക്കകളുടെ എണ്ണം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ഹൈക്കോടതിയും ഇക്കാര്യമാണ് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരത്ത് എന്തുകൊണ്ട് കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും, മറ്റ് സംസ്ഥാനങ്ങള്‍ ഇറക്കിയത് പോലെ ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.ഓക്‌സിജന് സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതായി ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട്. കയറ്റിറക്കുമതിയുടെ ചുമതല വിദേശകാര്യ വകുപ്പിനാണെന്ന് അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. വിദേശകാര്യ വകുപ്പിനല്ല ഇതുമായി ബന്ധപ്പെട്ട ചുമതലയെന്നും മുരളീധരന്‍ വ്യക്തമാക്കി.

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യത്തിന് നേരിട്ട കനത്ത തിരിച്ചടിയോടെ പാര്‍ട്ടി വിടുന്നവരുടെ എണ്ണം ഏറുന്നു. പാര്‍ട്ടിയിലെ രണ്ടാമനായി അറിയപ്പെട്ടിരുന്ന ആര്‍. മഹേന്ദ്രന്‍ രാജിവെച്ചത് കമല്‍ഹാസനെ ഏറെ പ്രകോപിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ ജനാധിപത്യം ഇല്ലെന്ന് ആരോപിച്ചാണ് മഹേന്ദ്രന്‍റെ രാജി .234 അംഗ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാകാതെ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥികള്‍ ദയനീയമായി പരാജയപ്പെട്ടതിന്‍റെ പിറ്റേന്നാണ് മഹേന്ദ്രനും മറ്റ് ആറ് മുതിര്‍ന്ന നേതാക്കളും രാജി പ്രഖ്യാപിച്ചത്.

കോയമ്പത്തൂരിലെ സിങ്കനെല്ലൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നായിരുന്നു മഹേന്ദ്രന്‍ മത്സരിച്ചത്. തോല്‍വിക്ക് ശേഷം പാര്‍ട്ടി സ്ഥാനങ്ങളും പ്രഥമിക അംഗത്വവും രാജിവെച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. പാ​ര്‍​ട്ടി​ക്ക​ക​ത്ത്​ ജ​നാ​ധി​പ​ത്യ​മി​ല്ലെ​ന്നും ക​മ​ല്‍​ഹാ​സ​നെ ഒ​രു വി​ഭാ​ഗ​മാ​ളു​ക​ള്‍ തെ​റ്റാ​യ പാ​ത​യി​ലാ​ണ്​ ന​യി​ക്കു​ന്ന​തെ​ന്നും ആ​രോപിച്ചായിരുന്നു രാജി.

sourav-ganguly

കൊല്‍ക്കത്ത: ഈ വര്‍ഷം ഇന്ത്യന്‍ പ്രീമയര്‍ ലീഗ് നടത്താന്‍ തീരുമാനിച്ചതില്‍ തെറ്റില്ല എന്ന് ബോര്‍ഡ് ഓഫ് കണ്‍ട്രോണ്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ). ഇന്ത്യന്‍ എക്സപ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണം, അതിനായി ആറ് നഗരങ്ങള്‍ തിരഞ്ഞെടുത്തത് എന്നിവയെല്ലാം ഗാംഗുലി വിശദീകരിച്ചു.ഈ വര്‍ഷം ഐപിഎല്‍ ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചത് തെറ്റായി തോന്നുന്നില്ല. ഐപിഎല്ലില്‍ തീരുമാനം എടുത്തപ്പോള്‍ കോവിഡ് കേസുകള്‍ ആശങ്ക സൃഷ്ടിച്ചിരുന്നില്ല.

ഇംഗ്ലണ്ട് പരമ്പര വിജയകരമായാണ് ഞങ്ങള്‍ പൂര്‍ത്തീകരിച്ചത്.ഐപിഎല്‍ യുഎയില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. നേരത്തെ സൂചിപ്പിച്ചത് പോലെ കോവിഡ് കേസുകള്‍ ഫെബ്രുവരിയില്‍ കുറവായിരുന്നു. കഴിഞ്ഞ മൂന്നാഴ്ച കൊണ്ടാണ് രോഗികളില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായത്. യുഎഇയില്‍ നടത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കിലും, ഇന്ത്യ തന്നെ വേദിയകട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു.വെന്നും അദ്ദേഹം പറഞ്ഞു.ബയോ ബബിള്‍ ലംഘനം ആരെങ്കിലും നടത്തിയതാണോ കോവിഡ് കേസുകള്‍ ഉണ്ടാകാനിടയായതെന്നും ഗാംഗുലി പറഞ്ഞു.

vaccine

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും വിദേശരാജ്യങ്ങളില്‍ നിന്ന് അംഗീകൃത കോവിഡ് വാക്‌സിനുകള്‍ നേരിട്ട് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കി. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും വിതരണം ചെയ്യുന്നതിനായി വാക്‌സിന്‍ ഇറക്കുമതി ചെയ്യാമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

രാജ്യം അംഗീകാരം കൊടുത്ത വാക്‌സിനാണെങ്കില്‍ ഇറക്കുമതി ലൈസന്‍സ് ലഭിച്ചാല്‍ ഏത് സ്വകാര്യ കമ്പനികള്‍ക്കും ഈ വാക്‌സിനുകള്‍ നേരിട്ട് ഇറക്കുമതി ചെയ്യാമെന്ന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനെ ഉദ്ധരിച്ച് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുത്. വാക്‌സിന് ഇന്ത്യയില്‍ ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ലെങ്കില്‍ ഇറക്കുമതി ചെയ്യുന്നവരോ വാക്‌സിന്‍ നിര്‍മാതാവിന്റെ അംഗീകൃത പ്രതിനിധിയോ അനുമതി ലൈസന്‍സിന് അപേക്ഷിക്കേണ്ടതുണ്ട്. റഷ്യന്‍ നിര്‍മിത സ്പുടിനിക് വി വാക്‌സിനായിരിക്കും രാജ്യത്തെ സ്വകാര്യ വിപണിയില്‍ ലഭ്യമാകുന്ന ആദ്യ ഇറക്കുമതി വാക്‌സിന്‍.

ചെന്നൈ: എം കെ സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 33 അംഗ മന്ത്രിസഭയും ചുമതലയേറ്റു. മന്ത്രിസഭയിലെ പതിനഞ്ച് പേര്‍ പുതുമുഖങ്ങളാണ്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ക്ക് മാത്രമായിരുന്നു ചടങ്ങില്‍ പ്രവേശനം. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അണ്ണാ ഡിഎംകെയെ ഭരണത്തില്‍ നിന്ന് തൂത്തെറിഞ്ഞ് ഡിഎംകെ 158 സീറ്റുകള്‍ നേടി അധികാരം പിടിച്ചെടുത്തത്.പുതുച്ചേരിയില്‍ എന്‍ഡിഎ മന്ത്രിസഭയും ഇന്ന് അധികാരമേല്‍ക്കും. എന്‍ ആര്‍ കോണ്‍ഗ്രസ് നേതാവ് എന്‍ രംഗസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബി ജെ പി മന്ത്രിമാരടക്കം ഉള്ളവരുടെ സത്യപ്രതിജ്ഞ പിന്നീടായിരിക്കും നടക്കുക.

ബെംഗളൂരു: കോവിഡ് ബാധിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയാല്‍ പിന്നെ അടുത്ത ബന്ധുക്കള്‍ക്ക് പോലും രോഗിയെ കാണാന്‍ അനുവാദമില്ല. എന്നാല്‍ ഇതിന് വിപരീതമായി ഒരു ആശുപത്രിയുണ്ട് ബംഗളുരുവിലെ മല്ലേശ്വരത്ത്. കെ സി ജനറല്‍ എന്ന ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ ഐ സി യു യൂണിറ്റിന്റെപുറത്ത് സ്ഥാപിച്ചിട്ടുള്ള എല്‍ ഇ ഡി സ്‌ക്രീനിലൂടെ അകത്ത് കിടക്കുന്ന രോഗിയെ എന്നും കാണാം. രോഗികള്‍ക്ക് പുറത്ത് നില്‍ക്കുന്ന തങ്ങളുടെ കുടുംബാംഗങ്ങളെയും കാണാന്‍ കഴിയും. രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഈ സൗകര്യം വലിയ ആശ്വാസമാണ് നല്‍കുന്നത്. പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണാന്‍ സാധിക്കുന്നത് രോഗികള്‍ക്ക് ആ ദിവസങ്ങളിലെവേദന നിറഞ്ഞ യാത്ര അല്‍പ്പം എളുപ്പമാക്കുന്നു എന്ന് ഐ സി യുവില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ അമ്മാവനെക്കുറിച്ച് സംസാരിക്കവെ ഒരാള്‍ പ്രതികരിച്ചു. ഓരോ വാര്‍ഡിലും ഡ്യൂട്ടിയിലുള്ള നഴ്‌സ് ഊഴമനുസരിച്ച് രോഗികളെ എല്‍ ഇ ഡി സ്‌ക്രീനിലൂടെ കുടുംബാംഗങ്ങളെ കാണിക്കും. ിവസേന രാവിലെയും വൈകുന്നേരവുമായി രണ്ട് തവണ ഇത് നടക്കാറുണ്ട്. ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഇത്തരത്തില്‍ മികച്ച ഒരു സൗകര്യം ലഭ്യമാക്കുന്നത്‌നിരവധി ആളുകളുടെ പ്രശംസ പിടിച്ചുപറ്റുന്നുണ്ട്.

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തെ നേരിടാനായി കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് സുപ്രിംകോടതി. ചെറിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ അത്യാവശ്യമാണെന്നും , മൂന്നാം തരംഗത്തെ മറികടക്കാന്‍ രാജ്യത്തിന് സാധിക്കുമെന്നും ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും എംആര്‍ ഷായും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയാല്‍ മാതാപിതാക്കളും ഒപ്പം കാണും. അതുകൊണ്ട് ഇത്തരക്കാര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ എംബിബിഎസ് പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് കാത്തിരിക്കുന്ന ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഓക്‌സിജന്‍ വിതരണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ഡല്‍ഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടിക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയിലെ തുടര്‍നടപടികള്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.ഡല്‍ഹിക്ക് ആവശ്യമായ ഓക്‌സിജന്‍ നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച മാനദണ്ഡം പുനപരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

ന്യൂഡല്‍ഹി: ബെഹ്‌റിനില്‍ നിന്നുള്ള 54 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ ഇന്ത്യയിലെത്തി. രാജ്യത്ത് ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെയാണ് ഓപ്പറേഷന്‍ സമുദ്ര സേതു രണ്ടിന്റെ ഭാഗമായി ബഹറിനില്‍ നിന്നുള്ള 54 ടണ്‍ ലിക്വിഡ് ഓക്‌സിജനുമായി ഇന്ത്യന്‍ നേവിയുടെ കപ്പല്‍ തല്‍വാര്‍ മംഗളുരു തുറമുഖത്തെത്തിയത്. കുവൈറ്റ് മുതല്‍ സിംഗപ്പൂര്‍ വരെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നും ഓക്‌സിജനുമായി കപ്പലുകളെത്തുമെന്ന് നേവി അധികൃതര്‍ അറിയിച്ചു.
കൊവിഡിന്റെ ഒന്നാം തരംഗ സമയത്ത് വിദേശങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായിരുന്നു ഒന്നാം ഓപ്പറേഷന്‍ സമുദ്രസേതു. ഇത്തവണ സൗഹൃദ രാജ്യങ്ങളില്‍ നിന്ന് ഓക്‌സിജന്‍ ശേഖരിക്കാനാണ് ഓപ്പറേഷന്‍ സമുദ്ര സേതു 2.

COVID

ന്യൂഡല്‍ഹി: ലോകത്തെ കോവിഡ് കേസുകളില്‍ അന്‍പത് ശതമാനവും ഇപ്പോള്‍ ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച മാത്രം 4.10 ലക്ഷം കോവിഡ് കേസുകളും 4000 മരണവും റിപ്പോര്‍ട്ട് ചെയ്തു.കേരളത്തിലും കര്‍ണാടകയിലും കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. രാജ്യത്താകെ കോവിഡ് ബാധിതരുടെ എണ്ണം 2 കോടി കഴിഞ്ഞു.കോവിഡ് ആദ്യ തരംഗത്തില്‍ ലോകത്തിലെ ആകെ രോഗികളില്‍ 18% മാത്രമായിരുന്നു ഇന്ത്യയില്‍. മേയ് 5ന് ലോകത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 57 ശതമാനവും ഇന്ത്യയിലാണ്. അതേസമയം യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തത് 6 ശതമാനം മാത്രം. മഹാരാഷ്ട്രയിലും കര്‍ണാടകയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തമിഴ്‌നാട്, ബംഗാള്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.