ചെന്നൈ: എം കെ സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 33 അംഗ മന്ത്രിസഭയും ചുമതലയേറ്റു. മന്ത്രിസഭയിലെ പതിനഞ്ച് പേര്‍ പുതുമുഖങ്ങളാണ്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ക്ക് മാത്രമായിരുന്നു ചടങ്ങില്‍ പ്രവേശനം. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അണ്ണാ ഡിഎംകെയെ ഭരണത്തില്‍ നിന്ന് തൂത്തെറിഞ്ഞ് ഡിഎംകെ 158 സീറ്റുകള്‍ നേടി അധികാരം പിടിച്ചെടുത്തത്.പുതുച്ചേരിയില്‍ എന്‍ഡിഎ മന്ത്രിസഭയും ഇന്ന് അധികാരമേല്‍ക്കും. എന്‍ ആര്‍ കോണ്‍ഗ്രസ് നേതാവ് എന്‍ രംഗസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബി ജെ പി മന്ത്രിമാരടക്കം ഉള്ളവരുടെ സത്യപ്രതിജ്ഞ പിന്നീടായിരിക്കും നടക്കുക.
2021-05-07

