ഇതും ഒരു സര്‍ക്കാര്‍ ആശുപത്രിയാണ്

ബെംഗളൂരു: കോവിഡ് ബാധിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയാല്‍ പിന്നെ അടുത്ത ബന്ധുക്കള്‍ക്ക് പോലും രോഗിയെ കാണാന്‍ അനുവാദമില്ല. എന്നാല്‍ ഇതിന് വിപരീതമായി ഒരു ആശുപത്രിയുണ്ട് ബംഗളുരുവിലെ മല്ലേശ്വരത്ത്. കെ സി ജനറല്‍ എന്ന ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ ഐ സി യു യൂണിറ്റിന്റെപുറത്ത് സ്ഥാപിച്ചിട്ടുള്ള എല്‍ ഇ ഡി സ്‌ക്രീനിലൂടെ അകത്ത് കിടക്കുന്ന രോഗിയെ എന്നും കാണാം. രോഗികള്‍ക്ക് പുറത്ത് നില്‍ക്കുന്ന തങ്ങളുടെ കുടുംബാംഗങ്ങളെയും കാണാന്‍ കഴിയും. രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഈ സൗകര്യം വലിയ ആശ്വാസമാണ് നല്‍കുന്നത്. പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണാന്‍ സാധിക്കുന്നത് രോഗികള്‍ക്ക് ആ ദിവസങ്ങളിലെവേദന നിറഞ്ഞ യാത്ര അല്‍പ്പം എളുപ്പമാക്കുന്നു എന്ന് ഐ സി യുവില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ അമ്മാവനെക്കുറിച്ച് സംസാരിക്കവെ ഒരാള്‍ പ്രതികരിച്ചു. ഓരോ വാര്‍ഡിലും ഡ്യൂട്ടിയിലുള്ള നഴ്‌സ് ഊഴമനുസരിച്ച് രോഗികളെ എല്‍ ഇ ഡി സ്‌ക്രീനിലൂടെ കുടുംബാംഗങ്ങളെ കാണിക്കും. ിവസേന രാവിലെയും വൈകുന്നേരവുമായി രണ്ട് തവണ ഇത് നടക്കാറുണ്ട്. ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഇത്തരത്തില്‍ മികച്ച ഒരു സൗകര്യം ലഭ്യമാക്കുന്നത്‌നിരവധി ആളുകളുടെ പ്രശംസ പിടിച്ചുപറ്റുന്നുണ്ട്.