ന്യൂഡല്‍ഹി: ലോകത്തെ കോവിഡ് കേസുകളില്‍ അന്‍പത് ശതമാനവും ഇപ്പോള്‍ ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച മാത്രം 4.10 ലക്ഷം കോവിഡ് കേസുകളും 4000 മരണവും റിപ്പോര്‍ട്ട് ചെയ്തു.കേരളത്തിലും കര്‍ണാടകയിലും കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. രാജ്യത്താകെ കോവിഡ് ബാധിതരുടെ എണ്ണം 2 കോടി കഴിഞ്ഞു.കോവിഡ് ആദ്യ തരംഗത്തില്‍ ലോകത്തിലെ ആകെ രോഗികളില്‍ 18% മാത്രമായിരുന്നു ഇന്ത്യയില്‍. മേയ് 5ന് ലോകത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 57 ശതമാനവും ഇന്ത്യയിലാണ്. അതേസമയം യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തത് 6 ശതമാനം മാത്രം. മഹാരാഷ്ട്രയിലും കര്‍ണാടകയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തമിഴ്‌നാട്, ബംഗാള്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.
2021-05-07

