ഓപ്പറേഷന്‍ സമുദ്ര സേതു 2 : 54 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: ബെഹ്‌റിനില്‍ നിന്നുള്ള 54 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ ഇന്ത്യയിലെത്തി. രാജ്യത്ത് ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെയാണ് ഓപ്പറേഷന്‍ സമുദ്ര സേതു രണ്ടിന്റെ ഭാഗമായി ബഹറിനില്‍ നിന്നുള്ള 54 ടണ്‍ ലിക്വിഡ് ഓക്‌സിജനുമായി ഇന്ത്യന്‍ നേവിയുടെ കപ്പല്‍ തല്‍വാര്‍ മംഗളുരു തുറമുഖത്തെത്തിയത്. കുവൈറ്റ് മുതല്‍ സിംഗപ്പൂര്‍ വരെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നും ഓക്‌സിജനുമായി കപ്പലുകളെത്തുമെന്ന് നേവി അധികൃതര്‍ അറിയിച്ചു.
കൊവിഡിന്റെ ഒന്നാം തരംഗ സമയത്ത് വിദേശങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായിരുന്നു ഒന്നാം ഓപ്പറേഷന്‍ സമുദ്രസേതു. ഇത്തവണ സൗഹൃദ രാജ്യങ്ങളില്‍ നിന്ന് ഓക്‌സിജന്‍ ശേഖരിക്കാനാണ് ഓപ്പറേഷന്‍ സമുദ്ര സേതു 2.