International (Page 219)

കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകരില്‍ നിന്ന് മാന്യമായ പരിഗണന കിട്ടില്ലെന്ന് വസീം അക്രം. വിവിധ ടീമുകളുടെ പരിശീലകനായിട്ടും എന്തുകൊണ്ടാണ് പാകിസ്ഥാന്‍ ടീമിന്റെ പരിശീലകനാകാത്തത് എന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഇത്. പരിശീലകരെ ബഹുമാനിക്കുന്ന കാര്യത്തില്‍ പാകിസ്ഥാന് ക്രിക്കറ്റ് ആരാധകര് ഇന്ത്യക്കാരെ കണ്ട് പഠിക്കണമെന്നും അക്രം കൂട്ടിച്ചേര്‍ത്തു.

അക്രത്തിന്റെ വാക്കുകള്‍ – പാക് ബൗളിംഗ് കോച്ച് വഖാര് യൂനിസിനെതിരെ പാക്കിസ്ഥാന്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രതികരണങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. കടുത്ത പരിഹാസങ്ങളാണ് അവയെല്ലാം. പാകിസ്ഥാന്‍് ക്രിക്കറ്റ് പ്രേമികള് കോച്ചുമാരെ പരിഹസിക്കുന്നതില്‍ നിന്ന് പിന്മാറണം. ഇക്കാര്യത്തില്‍ ഇവര്‍ ഇന്ത്യന് ആരാധകരെ കണ്ട് പഠിക്കണം. അവര്‍ കോച്ചുമാരെ ബഹുമാനിക്കുന്നു.

കളിക്കേണ്ടത് താരങ്ങളാണ്. പദ്ധതിയൊരുക്കുക മാത്രമാണ് കോച്ചുമാര്‍ ചെയ്യുന്നത്. ഫലം ജയമാണെങ്കിലും തോല്‍വിയാണെങ്കിലും കോച്ചുമാരെ ബഹുമാനിക്കാന്‍ പാക് ആരാധകര്‍ പഠിക്കണം. അവര്‍ ഇന്ത്യന്‍ ആരാധകരില്‍ നിന്ന് പാഠം ഉള്‍കൊള്ളണം. അക്രം പറഞ്ഞുനിര്‍ത്തി.

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ആദ്യ റൗണ്ട് മത്സരത്തിന് ശേഷം മാധ്യമങ്ങളെ കാണാതെ കോര്‍ട്ട് വിട്ട ഒസാക്കയ്‌ക്കെതിരേ നടപടിയെടുക്കുമെന്ന് നാല് ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളുടേയും സംഘാടകര്‍ അറിയിച്ചതിന് പിന്നാലെ നവോമി ഒസാക്ക കളിയില്‍ നിന്നും പിന്‍മാറി. ഒസാക്കയുടെ പിന്മാറ്റത്തെ തുടര്‍ന്ന് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ പ്രസിഡന്റ് ഗില്ലെസ് മൊറെട്ടന്‍ ക്ഷമാപണം നടത്തി. ട്വിറ്ററിലൂടെയാണ് തന്റെ പിന്മാറ്റത്തെ കുറിച്ച് ഒസാക്ക അറിയിച്ചത്. നിലപാട് വളരെ കൃത്യമാണെന്നും ഇനിയും മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദ്ദം അനുഭവിക്കാന്‍ കഴിയില്ലെന്നും ഒസാക്ക കൂട്ടിച്ചേര്‍ത്തു. ഫ്രഞ്ച് ഓപ്പണിലെ ആദ്യറൗണ്ട് ജയത്തിന് ശേഷം മാധ്യമങ്ങളെ കാണാതെ മടങ്ങിയ ഒസാക്കയ്ക്ക് 15000 ഡോളര്‍ പിഴ ചുമത്തിയിരുന്നു.തോല്‍വിക്കുശേഷമുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍, വീണുകിടക്കുന്നയാളെ തൊഴിക്കുന്നതിന് തുല്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

സിഡ്‌നി: ഇന്ത്യയില്‍ നിന്നും 5000 ലിറ്റര്‍ എലിവിഷം ഇറക്കുമതി ചെയ്യാന്‍ ഓസ്‌ട്രേലിയ. ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് എലികളുടെ ശല്യം വര്‍ദ്ധിച്ചതോടെയാണിത്. കൊറോണക്കാലത്ത് പ്ലേഗ് ഭീതി ഉണ്ടാക്കുന്ന തരത്തിലാണ് എലിശല്യം വര്‍ദ്ധിക്കുന്നത്. ബ്രോമാഡിയോലോണ് എന്ന വിഷമാണ് എലികളെ നശിപ്പിക്കാന്‍ ഓസ്‌ട്രേലിയ ഇറക്കുമതി ചെയ്യുന്നത്. ന്യൂ സൗത്ത് വെയില്‍സ് കൃഷി മന്ത്രി ആഡം മാര്‍ഷലിന്റെ വാക്കുകള്‍ പ്രകാരം, ഇത്രയും എലികളെ കൂട്ടത്തോടെ 24 മണിക്കൂറില്‍ കൊലപ്പെടുത്താന്‍ കഴിയുന്ന ഒരു മരുന്ന് ലോകത്ത് വേറെയില്ലെന്നാണ് പറയുന്നത്. ഓസ്‌ട്രേലിയന് ഗ്രാമപ്രദേശങ്ങളിലെ കൃഷിയെ സാരമായി ബാധിക്കുന്ന രീതിയിലാണ് എലി ശല്യം വര്‍ദ്ധിക്കുന്നത്. പലയിടത്തും പാടങ്ങളില്‍ എലി ശല്യം കുറയ്ക്കാന്‍ തീയിടുന്ന അവസ്ഥയുണ്ടായി. വിഷ ഉപയോഗത്തില്‍് പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ ഒരു സാമൂഹ്യ സാമ്പത്തിക പ്രതിസന്ധിയായി എലികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇട നല്കരുത് അതിനാലാണ് ഈ തീരുമാനം എന്നാണ് ന്യൂ സൌത്ത് വെയില്‍സ് കൃഷി മന്ത്രി പറയുന്നത്.

ജറുസലേം: ഇസ്രയേലില്‍ അധികാരം നിലനിര്‍ത്താന്‍ അവസാനവട്ട ശ്രമങ്ങളുമായി ബെഞ്ചമിന്‍ നെതന്യാഹു. ഇതിനായി പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് സര്‍ക്കാര്‍ രൂപീകരണത്തിന് തീവ്ര ദേശീയ നേതാവായ നഫ്താലി ബെന്നറ്റുമായി ധാരണയിലെത്തിയാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ കാലം അധികാരത്തില്‍ തുടര്‍ന്ന നെതന്യാഹുവിന് മാര്‍ച്ചിലെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചില്ല. ലാപിഡിന്റെ യെഷ് ആതിഡ് പാര്‍ട്ടിയായിരുന്ന രണ്ടാം സ്ഥാനത്ത്. ഇവര്‍ക്ക് രൂപീകരിക്കുന്നതിന് നല്കിയ 28 ദിവസം ജൂണ്‍രണ്ടോടെയാണ് അവസാനിക്കുക. ഇതിനിടെയാണ് ലാപിഡ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള സഖ്യം രൂപപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. മുന്‍പ്രതിരോധ മന്ത്രിയായിരുന്ന ബെന്നറ്റിന്റെ നിലപാടിനനുസരിച്ചായിരിക്കും ഇസ്രയേലിന്റെ രാഷ്ട്രീയ ഭാവി. ഗാസയില്‍് അടുത്തിടെ നടന്ന 11 ദിവസത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള ലാപിഡിന്റെ ചര്‍കള്‍ വഴിമുട്ടിയിരുന്നു. ഇതിനിടെ നെതന്യാഹുവിന്റെ ലികുഡ് പാര്‍്ട്ടി കൂടുതല്‍് വാഗ്ദ്ധാനങ്ങള്‍ നല്കി ബെന്നറ്റിനെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും സജീവമായി നടത്തിവരികയാണ്.

ദുബായ്: കസാഖിസ്ഥാന്റെ നാസിം കിസായിബേയോട് മത്സരിച്ച് ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യനാകാന്‍ മേരികോം ഇന്നിറങ്ങുന്നു. വൈകിട്ട് ഏഴരയ്ക്ക് ദുബായിലാണ് മത്സരം. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ടോക്യോയിലേക്ക് മേരികോമിന് ആത്മവിശ്വാസത്തോടെ പറക്കാം. സെമിയില്‍ മംഗോളിയയുടെ ലുത്സൈ ഖാനെ തോല്‍പ്പിച്ചാണ് മേരി കോമിന്റെ മുന്നേറ്റം.മുമ്പ് രണ്ട് തവണ മേരിയുടെ ഇടിച്ചൂട് നാസിം അനുഭവിച്ചിട്ടുണ്ട്. മുപ്പത്തിയെട്ടുകാരിയായ മേരി ഇന്നിറങ്ങുന്നത് 51 കിലോ വിഭാഗം ഫൈനലില്‍.

covid

ഹനോയ്: ഇന്ത്യയിലും യു.കെയിലും കണ്ടെത്തിയ കൊവിഡ് വകഭേദത്തിന്റെ സങ്കരയിനത്തെ വിയറ്റനാമില്‍ കണ്ടെത്തി. പുതിയ വകഭേദം അതിവേഗം വായുവിലൂടെ പകരുമെന്ന് വിയറ്റ്‌നാം ആരോഗ്യമന്ത്രി ഗുയന്‍ തഹ് ലോങ് പറഞ്ഞു.പുതിയ വകഭേദം ബാധിച്ചവരുടെ എണ്ണം ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനത്തെ വിജയകരമായി അതിജീവിച്ച വിയറ്റ്‌നാമില്‍ നിലവില്‍ കേസുകള്‍ ഉയരുകയാണ്. വ്യാവസായിക മേഖലകള്‍ അടങ്ങുന്ന വിയറ്റ്‌നാമിലെ വലിയ നഗരങ്ങളായ ഹനോയ്, ഹോ ചി മിന്‍ എന്നിവയുള്‍പ്പെടെയുളള നഗരങ്ങളില്‍ കൊവിഡ് കേസുകളില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.വാക്‌സിനേഷന്റെ എണ്ണം വര്‍ദ്ധിപ്പിച്ച് ഈ വര്‍ഷം അവസാനത്തോടെ പ്രതിരോധ ശേഷി കൈവരിക്കാമെന്നാണ് വിയറ്റ്‌നാം ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ഇതുവരെ 6856 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 47 പേര്‍ മരിച്ചു.കഴിഞ്ഞ വര്‍ഷം ഒക്ടോബറോടെ ഇന്ത്യയില്‍ കണ്ടെത്തിയ ബി.1.617 വകേഭേദം ഇതിനോടകം നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്.

വാഷിങ്ടണ്‍ : കോവിഡ് പോരാട്ടത്തില്‍ ഇന്ത്യയുടെ പിന്തുണ ഒരിക്കലും മറക്കില്ലെന്നും ഇന്ത്യക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി വെള്ളിയാഴ്ച വാഷിങ്ടണില് നടത്തിയ കൂടിക്കാഴ്ചയിലാണ് ബ്ലിങ്കന്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധിയില്‍ ബൈഡന്‍ ഭരണകൂടം നല്കുന്ന ശക്തമായ പിന്തുണയ്ക്കും ഐക്യത്തിനും ജയശങ്കര്‍ കൃതജ്ഞത രേഖപ്പെടുത്തി. ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമായതായും വരും നാളുകളിലും ഇതേ രീതിയില്‍ മുന്നോട്ടു പോകുമെന്ന് താന്‍കരുതുന്നതായും ജയശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് യുഎസും ഇന്ത്യയും തമ്മിലുള്ള യോജിപ്പ് ദൃഢമായതെന്നും ബ്ലിങ്കന് കൂട്ടിച്ചേര്‍ത്തു.നിലവിലെ സുരക്ഷാ വെല്ലുവിളികളെ കുറിച്ചും തന്ത്രപ്രധാനമായ പ്രതിരോധ പങ്കാളിത്തത്തെ കുറിച്ചും ഓസ്റ്റിനുമായി ചര്‍ച്ച ചെയ്തതായി ഇരുവരുമൊന്നിച്ചുള്ള ചിത്രം ഉള്‍പ്പെടെ ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

തിരുവനന്തപുരം: ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് നോര്‍ക്കയുടെ സഹായഹസ്തം. നോര്‍ക്കയും ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്നുള്ള കരാറിന്റെ ഭാഗമായി നാല് ലക്ഷം രൂപ സൗമ്യയുടെ കുടുംബത്തിന് നല്‍കാനാണ് തീരുമാനം. ഇസ്രായേലിലെ അഷ്‌ക ലോണില്‍ കഴിഞ്ഞ പത്തുവര്‍ഷമായി കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ. അഷ്‌ക ലോണില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിച്ചാണ് സൗമ്യ കൊല്ലപ്പെട്ടത്.ഇസ്രായേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയെ മാലാഖ ആയാണ് ഇസ്രായേല്‍ ജനത കാണുന്നതെന്ന് ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ പറഞ്ഞിരുന്നു.

വാഷിങ്ടൺ: ഇ-കൊമേഴ്സ് ഭീമനായ ആമസോൺ യുഎസ് ചലച്ചിത്ര സ്റ്റുഡിയോയായ മെട്രോ ഗോൾഡ്‌വിൻ മേയർ (എം‌ജി‌എം) സ്വന്തമാക്കി.നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് തുടങ്ങിയ സ്ട്രീമിങ് എതിരാളികളുമായുള്ള മത്സരം കടുപ്പിക്കുന്നതിനും സേവനങ്ങൾ വർദ്ധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ആമസോണിന്റെ മീഡിയ വ്യവസായത്തിലെ ഏറ്റവും പുതിയ കരാർ. 8.45 ബില്യൺ ഡോളറിനാണ് ആമസോൺ ഈ ഹോളിവുഡ് സ്റ്റുഡിയോ സ്വന്തമാക്കിയത്. ഇന്ത്യൻ കറൻസി മൂല്യം ഏകദേശം അറുപതിനായിരം കോടി രൂപയ്ക്ക്.

ആമസോണുമായുള്ള കരാർ റെഗുലേറ്ററി അംഗീകാരങ്ങൾക്കും മറ്റ് ക്ലോസിങ് വ്യവസ്ഥകൾക്കും വിധേയമാണെന്ന് എം‌ജി‌എമ്മിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ കെവിൻ അൾ‌റിച് പറഞ്ഞു.സിനിമകളുടെയും ടിവി ഷോകളുടെയും വലിയ ശേഖരം സ്വന്തമാക്കാൻ ഈ വാങ്ങലിലൂടെ ആമസോണിന് സാധിക്കും.എപിക്സ് കേബിൾ ചാനലിന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ 17,000ലധികം ടിവി ഷോകൾ നിർമിച്ചിട്ടുണ്ട്. ഫാർഗോ, വൈക്കിങ്സ എന്നിവ ഇതിൽ ഉൾപ്പെടും.

1924 ൽ സ്ഥാപിതമായ എംജിഎം സ്റ്റുഡിയോയേ്ക്ക് ചലച്ചിത്ര നിർമ്മാണത്തിൽ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ചരിത്രമുണ്ട്.12 ആംഗ്രി മെൻ, ബേസിക് ഇൻസ്റ്റിങ്ക്റ്റ്, ക്രീഡ്, ജെയിംസ് ബോണ്ട്, ലീഗലി ബ്ളോണ്ട്, മൂൺസ്ട്രക്ക്, റാഗിങ് ബുൾ, റോക്കി, സൈലൻസ് ഓഫ് ദി ലാംബ്സ്, തെൽമ & ലൂയിസ്, ടോംബ് റൈഡർ, ദി മാഗ്നിഫിഷ്യന്റ് സെവൻ, ദി പിങ്ക് പാന്തർ എന്നിവയുൾപ്പെടെ 4,000ത്തിലധികം ചിത്രങ്ങൾ എംജിഎം സ്റ്റുഡിയോയിൽ നിർമിച്ചിട്ടുണ്ട്. 180ലധികം അക്കാദമി അവാർഡുകളും 100 എമ്മി അവാർഡുകളും സ്റ്റുഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

ടോക്യോ: വീണ്ടും കൊവിഡ് വ്യാപനം ലോകത്തെ മുഴുവൻ പ്രതിസന്ധിയിലായിരിക്കെ ഒളിമ്പിക്സ് നടത്തിപ്പിനെതിരെ ജപ്പാനിലെ ഡോക്ടർമാരുടെ സംഘടനകൾ.കഴിഞ്ഞ വർഷം നടത്തേണ്ടിയിരുന്ന ഒളിമ്പിക്സാണ് ഈ വർഷത്തേക്ക് മാറ്റിവെച്ചത്. ഇരുന്നൂറോളം രാജ്യങ്ങളിലെ പതിനായിരത്തോളം പേർ ഒളിമ്പിക്സിൽ പങ്കെടുക്കാനായി ജപ്പാനിൽ എത്തേണ്ടതുണ്ട്. ജനിതകമാറ്റം സംഭവിച്ച ഒരു പുതിയ കൊറോണ വൈറസ് തന്നെ ടോക്യോയിൽ നിന്ന് രൂപം കൊണ്ടേക്കുമെന്ന ഗുരുതരമായ മുന്നറിയിപ്പാണ് ഡോക്ടർമാർ നൽകുന്നത്.

ടോക്യോയിൽ ഈ വർഷം തന്നെ സുരക്ഷിതമായ രീതിയിൽ ഒളിമ്പിക്സ് നടത്തുമെന്നാണ് ജപ്പാൻ ആവർത്തിച്ച് പറയുന്നത്. ഇൻറർനാഷണൽ ഒളിമ്പിക് കമ്മിറ്റിയും ഒളിമ്പിക്സ് നടത്തിപ്പ് സംഘവും ജപ്പാന് വലിയ പിന്തുണയുമായി മുന്നിലുണ്ട്.”വ്യത്യസ്ത രാജ്യങ്ങളിലുള്ള എല്ലാതരം കൊറോണ വൈറസിൻെറയും സംഗമഭൂമിയായി ടോക്യോ മാറും.

പുതിയ തരത്തിലുള്ള കൂടുതൽ മാരകമായ ഒരു വൈറസ് ഇവിടെ നിന്ന് പിറവിയെടുത്താലും പിന്നെ അത്ഭുതപ്പെടേണ്ടതില്ല,” ജപ്പാൻ ഡോക്ടേഴ്സ് യൂണിയൻ ചീഫ് നവോടോ യുയേമ പറഞ്ഞു.എല്ലാ തയ്യാറെടുപ്പുകളും നടത്തിയെന്ന് പ്രഖ്യാപിച്ചുവെങ്കിലും ഇപ്പോഴും ജപ്പാനിലെ ഒളിമ്പിക്സ് സംഘത്തിൻെറയും സംഘാടകരുടെയും വാക്സിനേഷൻ പോലും കാര്യക്ഷമമായി നടന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. വിദേശരാജ്യങ്ങളിലെ കാണികളെ ഒളിമ്പിക്സ് കാണാനായി അനുവദിക്കില്ല. ജപ്പാനിലുള്ളവർക്ക് നേരിട്ട് കാണാനാവുമോയെന്ന കാര്യത്തിൽ ഇത് വരെ തീരുമാനം എടുത്തിട്ടില്ല.