International (Page 220)

വാഷിങ്ടണ്‍: കൊവിഡ്-19 വൈറസിന്റെ ഉത്ഭവം സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം നല്‍കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്റലിജന്‍സ് ഏജന്‍സിയോട് ആവശ്യപ്പെട്ടു. ചൈനയിലെ വുഹാനിലായിരുന്നു കൊവിഡ്- 19 ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത് മൃഗങ്ങളില്‍ നിന്നാണോ ലാബില്‍ നിന്നാണോ ഉത്ഭവിച്ചതെന്ന് അറിയാനാണ് ബൈഡന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണങ്ങളുമായി സഹകരിക്കാന്‍ ചൈനയോടും ബൈഡന്‍ ആവശ്യപ്പെട്ടു.
90 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുകയും വേണമെന്നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ ബൈഡന്റെ പ്രസ്താവനയില്‍ ഉള്ളത്. ചെനയില്‍ നിന്നും സാദ്ധ്യമായ എല്ലാ തെളിവുകളും ശേഖരിക്കാനാണ് ശ്രമിച്ചിട്ടുളളതെന്നും ഭാവിയിലും ചൈനയില്‍ നിന്നും ഇത്തരം നീക്കങ്ങള്‍ പ്രതീക്ഷിക്കാമെന്നും പോംപിയോ നേരത്തെ പറഞ്ഞിരുന്നു.

ടോം ക്രൂസ് നായകനായി എത്തിയ മിഷന്‍ ഇംപോസിബിള്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ, ക്രിസ്റ്റഫര് മക് ക്വാറി ഒരുക്കുന്ന മിഷന്‍ ഇംപോസിബിള്‍ 7ല്‍ പ്രഭാസും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാധേശ്യാമിന്റെ ഇറ്റലി ഷെഡ്യൂളിനായി എത്തിയ പ്രഭാസിനോട് മക് ക്വാറി ചിത്രത്തിന്റെ കഥയും കഥാപാത്രവും വിശദീകരിക്കുകയായിരുന്നെന്നും പ്രഭാസ് ഉടന്‍ സമ്മതം മൂളിയെന്നുമൊക്കെയായിരുന്നു പ്രചരണം. എന്നാല്‍ സാക്ഷാല്‍ ക്രിസ്റ്റഫര്‍ മക് ക്വാറി തന്നെ ഇതിനു വിശദീകരണവുമായി രംഗത്തെത്തി. പ്രചരണം വ്യാജമാണെന്ന തരത്തിലായിരുന്നു ക്രിസ്റ്റഫര്‍ മക് ക്വാറിയുടെ പ്രതികരണം. അദ്ദേഹം പ്രതിഭാശാലിയാണ്, പക്ഷേ ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. ഇന്റര്‍്‌നെറ്റിലേക്ക് സ്വാഗതം, എന്നായിരുന്നു മക് ക്വാറിയുടെ മറുപടി.
അതേസമയം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് പ്രഭാസിന് പൂര്ത്തിയാക്കാനുള്ളത്. കെജിഎഫ് സംവിധായകന് പ്രശാന്ത് നീലിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സലാര്‍, രാധാകൃഷ്ണ കുമാറിന്റെ പിരീഡ് റൊമാന്റിക് ഡ്രാമ രാധേ ശ്യാം, നാഗ് അശ്വിന്റെ ഇനിയും പേരിട്ടിട്ടില്ലാത്ത സയന്‍സ് ഫിക്ഷന്‍ ചിത്രം, ഓം റാവത്തിന്റെ ബഹുഭാഷാ മിത്തോശജിക്കല്‍ 3ഡി ചിത്രം ആദിപുരുഷ് എന്നിവയാണ് പ്രഭാസിന്റേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍.

കോവിഡിനെതിരായ ഫൈസര്‍ വാക്‌സിന്‍ ആദ്യം സ്വീകരിച്ച് ചരിത്രത്തിലിടം പിടിച്ച വില്യം ബില്‍ ഷേക്‌സ്പിയര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 81 വയസായിരുന്നു. ഇംഗ്ലണ്ടിലെവാര്‍വിക്ഷയറിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് കോവെന്‍ട്രി നിന്ന് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനായിരുന്നു അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. റോള്‍സ് റോയ്‌സ് കമ്പനി ജീവനക്കാരനും പാരിഷ് കൗണ്‍സിലറും ആയിരുന്നു വില്യം. ഫോട്ടോഗ്രാഫറായി പ്രശസ്തി നേടിയ വില്യം സംഗീതപ്രിയനായിരുന്നു. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.91 കാരിയായ മാര്‍ഗരറ്റ് കീനനും ഇതോടൊപ്പം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ബില്‍ വില്യം ഷേക്‌സ്പിയറുടെ മരണം വലിയ പ്രാധാന്യത്തോടെ ബിബിസി അടക്കമുള്ള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും, ഇസ്രായേല്‍ പാലസ്ത്യന്‍ തര്‍ക്കങ്ങളിലും ജൂതവംശജര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമണങ്ങളെ അമേരിക്കന്‍ പ്രസിഡന്റ് ജൊ ബൈഡനും കമലാ ഹാരിസും ശക്തമായ ഭാഷയില്‍ അപലപിച്ചു.ഒരു രാജ്യമെന്ന നിലയില്‍ ഒരുമിച്ചു യഹൂദരോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും വൈസ് പ്രസിഡന്റ് കമല ട്വിറ്ററില്‍ കുറിച്ചു.

ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇസ്രായേല്‍- പാലിസത്യന്‍ സംഘര്‍ഷം നടന്നുവരുന്നതിനിടയില്‍ ഉണ്ടായ അക്രമണങ്ങളെ കുറിച്ചു അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ന്യൂയോര്‍ക്ക് പോലീസ് എഫ്.ബി.ഐ.യുടെ സഹകരണവും അന്വേഷണത്തിനഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇസ്രായേല്‍- പാലസ്ത്യന്‍ തര്‍ക്കം പരിഹരിക്കുവാന്‍ കഴിഞ്ഞത് നേട്ടമായി കരുതുന്നുവെന്ന് ബൈഡന്‍ പറഞ്ഞു.രണ്ടുപേരും ഇന്ന് (തിങ്കളാഴ്ച) ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. യഹൂദര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും അവരോടുള്ള നിഷേധാത്മക സമീപനത്തെ അപലപിക്കുന്നുവെന്നും ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു.

യഹൂദര്‍ക്കിരെ വര്‍ദ്ധിച്ചുവരുന്ന ആന്റി സെമിറ്റിക്ക് അക്രമങ്ങള്‍ അവസാനിപ്പിക്കണം. ഇതിനെ അപലപിക്കുകയും ചെയ്യണം. ശനിയാഴ്ച പതിനേഴും, പതിനെട്ടും വയസ്സുപ്രായമുള്ള വരെ സമീപിച്ചു ആന്റി ജൂയിഷ് പ്രസ്താവനങ്ങള്‍ ചെയ്യണമെന്നും അജ്ഞാതരായ രണ്ടുപേര്‍ ആവശ്യപ്പെട്ട സംഭവത്തെകുറിച്ചും ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദുബായ്: കടല്‍ക്ഷോഭത്തില്‍ വീടു തകര്‍ന്ന മുന്‍ ദേശീയ ഫുട്‌ബോള്‍ താരം പ്രീത ജെറാള്‍ഡിന് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി അറിയിച്ചു. തിരുവനന്തപുരം വെട്ടുകാട് രൂക്ഷമായ കടല്‍ക്ഷോഭത്തില്‍ പ്രീതയുടെ വീടിന്റെ അടിത്തറ തന്നെ ഒലിച്ചുപോയിരുന്നു. ഇത് വാര്‍ത്തയായതിനെ തുടര്‍ന്നാണ് എം.എ യുസഫലി അടിയന്തര സഹായമായി പത്തുലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. കേരള ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റനും ദേശീയ ടീം മുന്‍ അംഗവുമാണ് പ്രീത.

covid

വാഷിങ്ടണ്‍: ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്നുഗവേഷകര്‍ 2019 നവംബറില്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ട്. കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ചുളള അന്വേഷണത്തിന്റെ അടുത്ത ഘട്ടം ചര്‍ച്ച ചെയ്യുന്നതിനായി ലോകാരോഗ്യസംഘടനയുടെ അടുത്ത യോഗം നടക്കാനിരിക്കുന്നതിനിടയിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മഹാമാരിയുടെ ഉത്ഭവത്തെ കുറിച്ചുളള വിദഗ്ധരുടെ ഗവേഷണങ്ങളെ ലോകാരോഗ്യസംഘടനയ്ക്കും മറ്റുഅംഗരാജ്യങ്ങള്‍ക്കൊപ്പവും നിന്നുകൊണ്ട് യുഎസ് സര്‍ക്കാര്‍ പിന്തുണയ്ക്കുന്നതായും അവര്‍ പറഞ്ഞു.

ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് സംബന്ധിച്ച് ദേശീയ സുരക്ഷാകൗണ്‍സില്‍ വക്താവ്‌ പരാമര്‍ശമൊന്നും നടത്തിയില്ലെങ്കിലും കോവിഡ് 19 മഹാമാരിയുടെ ആദ്യദിവസങ്ങള്‍ സംബന്ധിച്ചും വൈറസിന്റെ ഉത്ഭവത്തെ കുറിച്ചും ബൈഡന്‍ ഭരണകൂടത്തിന് നിരവധി ചോദ്യങ്ങളുണ്ടെന്ന് അവര്‍ വ്യക്തമാക്കി. ഇതുവരെ വെളിപ്പെടുത്താത്ത യുഎസ് അന്വേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എത്ര ഗവേഷകരാണ് അസുഖബാധിതരായത്, അസുഖബാധിതരായ സമയം, ഇവരുടെ ആശുപത്രി സന്ദര്‍ശനം എന്നീ കാര്യങ്ങളെല്ലാം ഈ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. കോവിഡ് 19 വ്യാപനത്തെ കുറിച്ച് ചൈന ലോകത്തിന് മുന്നറിയിപ്പ് നല്‍കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.

വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബില്‍ നിന്നാണെന്നുളള അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നതാണ് പുതിയ റിപ്പോര്‍ട്ടിലെ തെളിവുകളെന്നും അതിനാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പേരുവെളിപ്പെടുത്താത്ത ഒരു ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായും ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് 19 ഉത്ഭവത്തെ കുറിച്ചുളള ലോകാരോഗ്യസംഘടനയുടെ പഠനം സംബന്ധിച്ച് യുഎസ്, നോര്‍വേ, കാനഡ, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ മാര്‍ച്ചില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

‘സാര്‍സ് കോവ് 2 ന്റെ ഉത്ഭവത്തെ കുറിച്ച് ലോകാരോഗ്യസംഘടന നടത്തുന്ന പഠനങ്ങളെ മുന്‍വിധിയോടെ സമീപിക്കുന്ന പ്രഖ്യാപനങ്ങളൊന്നും നടത്താന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ അന്താരാഷ്ട്ര വിദഗ്ധര്‍ വിശ്വനീയമായ സിദ്ധാന്തങ്ങളെ വിശദമായി വിലയിരുത്തണമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് വ്യക്തതയുണ്ട്.’ ദേശീയ സുരക്ഷാകൗണ്‍സില്‍ വക്താവ് പറയുന്നു.

ബെയ്ജിങ്: ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാൻ്റെ അതിര്‍ത്തിയിൽ നിന്ന് എട്ടു കിലോമീറ്ററോളം ഉള്ളിലേയ്ക്ക് കയറി ചൈന ഒരു ഗ്രാമം തന്നെ നിര്‍മിച്ചെന്നും ഇവിടെ സൈനിക പോസ്റ്റ് അടക്കം സ്ഥാപിച്ചതായി ഫോറിൻ പോളിസി ജേണലിലെ പുതിയ റിപ്പോര്‍ട്ട്.ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി സംബന്ധിച്ച് വലിയ തര്‍ക്കവും നിലനിൽക്കുന്നുണ്ട്. എന്നാൽ അടുത്ത കാലത്തായി ഭൂട്ടാൻ്റെ നിയന്ത്രണത്തിലുള്ള അതിര്‍ത്തിപ്രദേശങ്ങളിൽ ചൈന വൻതോതിൽ കയ്യേറ്റം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുൻകാലങ്ങളിൽ ചൈന നടത്തിയിരുന്നതിനെക്കാള്‍ പ്രകോപനപരമായ നീക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഏപ്രിൽ മാസത്തിൽ ജനവാസമില്ലാത്ത യൂനാൻ പ്രവിശ്യയിലെ തെക്കൻ ഭാഗങ്ങള്‍ സന്ദര്‍ശിക്കാൻ ചൈന അന്താരാഷ്ട്ര സംഘത്തെ ക്ഷണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. സമാനമായ രീതിയിൽ അരുണാചൽ പ്രദേശ് അടക്കമുള്ള കേന്ദ്രങ്ങളിലും ജനവാസമില്ലാത്ത മേഖലകളിൽ ചൈന കയ്യേറ്റം നടത്തുന്നതായി മുൻപ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യൻ നിയന്ത്രണത്തിലുള്ള ലഡാഖ് മേഖലയിലും ചൈനയുടെ പ്രകോപനപരമായ നീക്കങ്ങള്‍ മുൻപ് വലിയ വിവാദമായിരുന്നു.ഹിമാലയൻ രാജ്യമായ ഭൂട്ടാൻ ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്.

എട്ടു ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ഭൂട്ടാനും ചൈനയും തമ്മിൽ മികച്ച നയതന്ത്രബന്ധമില്ല. ഒരു വൈദ്യുതി പ്ലാൻ്റും വെയര്‍ഹൗസും ഉള്‍പ്പെടെയുള്ള നിര്‍മാണങ്ങള്‍ ചൈന ഇവിടെ നടത്തിയതായാണ് ഓസ്ട്രേലിയൻ മാധ്യമത്തിൻ്റെ റിപ്പോ്ര്‍ട്ട്.നിലവിൽ ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റൻ മേഖലയുമായി സാംസ്കാരികമായി ഭൂട്ടാന് ഏറെ അടുപ്പമുണ്ട്. എന്നാൽ ചൈനയുമായുള്ള മോശം നയതന്ത്രബന്ധം മൂലം ചൈനീസ് എംബസി പോലും ഭൂട്ടാനിലില്ല. ഇരുരാജ്യങ്ങളും തമ്മിൽ 470 കിലോമീറ്ററോളം അതിര്‍ത്തി പങ്കിടുന്നുണ്ട്.

ചില കണക്കുകള്‍ പ്രകാരം ഭൂട്ടാൻ നിയന്ത്രണത്തിലുള്ള 12 ശതമാനത്തോളം സ്ഥലം ചൈനയുടെ കൈയ്യിലാണെന്നാണ് എഎൻഐ റിപ്പോര്‍ട്ട്.അതേസമയം, ചൈനയുടെ നീക്കങ്ങളിൽ പ്രതിഷേധമുണ്ടെങ്കിലും സൈനികമായി ദുര്‍ബലമായ ഭൂട്ടാന് ചൈനയോടു പിടിച്ചു നിൽക്കാൻ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. അരുണാചൽ പ്രദേശ് അതിര്‍ത്തികളിൽ അടക്കം ചൈന നടത്തുന്ന നീക്കങ്ങള്‍ കൂടി ചേര്‍ത്തു വായിച്ചാൽ ചൈനയുടെ യഥാര്‍ഥ ലക്ഷ്യം ഇന്ത്യയാണെന്നാണ് മനസ്സിലാക്കുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

ബ്രസീലിയ: കൊവിഡ്-19 മാർഗനിർദേശം ലംഘിച്ച ബ്രസീൽ പ്രസിഡൻ്റ് ജൈർ ബൊൽസൊനാരയ്‌ക്ക് പിഴ.കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ബൊൽസൊനാരയ്‌ക്ക് എതിരെ ആരോഗ്യവകുപ്പ് കേസ് രജിസ്‌റ്റർ ചെയ്‌തു. സർക്കാരിൻ്റെ കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും വീഴ്‌ച കണ്ടാൽ നടപടി സ്വികരിക്കുമെന്നും ഗവർണർ ഫ്ളാവിയോ വ്യക്തമാക്കിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

അതേസമയം, രാജ്യത്തെ ഇടതുപക്ഷ നേതാവ് കൂടിയായ ഗവർണർ ഫ്ളാവിയോയും ബൊൽസൊനാരയും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടർച്ചയാണ് ഈ സംഭവമെന്ന ആരോപണവും ശക്തമായി. ഫ്ളാവിയോയെ സേച്ഛാധിപതിയെന്ന് ബൊൽസൊനാര വിശേഷിപ്പിച്ചതായും റിപ്പോർട്ടുണ്ട്. വലുതുപക്ഷ നേതാവായ ബൊൽസൊനാര കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ രംഗത്തുവന്നിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾക്കെതിരെ പരസ്യം നിലപാട് സ്വീകരിക്കുകയും ചെയ്‌തിരുന്നു.

കൊവിഡ് മാനദണ്ഡങ്ങൾ രാജ്യത്ത് തുടരുന്നതിനിടെ നിർദേശങ്ങൾ അവഗണിച്ച് പൊതുപരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് നടപടി. മാറഞ്ഞോയിലെ ഗവർണർ ഫ്ളാവിയോ ഡിനോ പ്രിസിഡൻ്റിനെതിരെ കടുത്ത നടപടികൾക്ക് നിർദേശം നൽകിയത്.

കൊവിഡ് നിർദേശങ്ങളിൽ പ്രധാനമാണ് നൂറിലധികം പേർ പങ്കെടുക്കുന്ന പരിപാടികൾ പാടില്ല എന്നത്. മാസ്‌ക് അടക്കമുള്ള പ്രതിരോധ മാർഗങ്ങൾ എല്ലാവരും തുടരുകയും വേണമെന്നും ഗവർണർ വ്യക്തമാക്കി. നടപടിയിൽ ബൊൽസൊനാരയ്‌ക്ക് അപ്പീൽ നൽകാൻ 15 ദിവസത്തെ സമയമുണ്ട്. അതിന് ശേഷം മാത്രമേ പിഴയായി നൽകേണ്ട തുക എത്രയാണെന്ന് വ്യക്തമാകൂ.

2024 ഓടെ മനുഷ്യനെ ചന്ദ്രനിലേക്ക് തിരിച്ചയക്കുകയെന്ന ബഹിരാകാശ ഏജന്‍സിയുടെ ലക്ഷ്യം കടുത്ത ബഹിരാകാശ കാലാവസ്ഥ കാരണം അപകടത്തിലാകുമെന്നു പ്രവചനം. സൗര കൊടുങ്കാറ്റുകള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ബഹിരാകാശയാത്രികര്‍ക്കും ഉപഗ്രഹങ്ങള്‍ക്കും അങ്ങേയറ്റം അപകടകരമാണ്. ഓരോ 11 വര്‍ഷത്തെ ‘സൗരചക്ര’ത്തിലും തീവ്രമായ സംഭവങ്ങളുടെ സമയം ഗവേഷകര്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ അനുമാനം. സൂര്യനില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കുറയുന്നതും ബഹിരാകാശത്തെ പതിവ് രീതിയാണ്. തീവ്രമായ ബഹിരാകാശ കാലാവസ്ഥാ സംഭവങ്ങള്‍ സൗരചക്രങ്ങളില്‍ നേരത്തേയും ഒറ്റസംഖ്യയുള്ള സൈക്കിളുകളില്‍ വൈകിയും സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

സൂര്യനില്‍ നിന്നുള്ള പ്ലാസ്മയുടെ വലിയ പൊട്ടിത്തെറിയാണ് കൊറോണല്‍ മാസ് എജക്ഷന്‍സ് എന്ന് വിളിക്കപ്പെടുന്നതും ഭൂമിയില്‍ എത്തുന്നതും ആഗോള ഭൗമ കാന്തിക അസ്വസ്ഥതയുണ്ടാക്കുന്നത്. മുമ്പത്തെ സംഭവങ്ങളുടെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി, തീവ്രമായ ബഹിരാകാശ കാലാവസ്ഥാ സംഭവങ്ങള്‍ എത്രത്തോളം ആകാമെന്ന് മുന്‍ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍, ഈ സംഭവങ്ങള്‍ വളരെ അപൂര്‍വമായതിനാല്‍ അവയുടെ സമയം പ്രവചിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, അതിനാല്‍ പാറ്റേണുകള്‍ തിരിച്ചറിയാന്‍ ചരിത്രപരമായ ഡാറ്റ വളരെ കുറവാണ്. പുതിയ പഠനത്തില്‍, ആദ്യമായി കൊടുങ്കാറ്റ് സമയത്തിന് സ്റ്റാറ്റിസ്റ്റിക്കല്‍ മോഡലിംഗ് പ്രയോഗിക്കുന്ന ഒരു പുതിയ രീതി ശാസ്ത്രജ്ഞര്‍ ഉപയോഗിച്ചു.

2024 ഓടെ ആദ്യത്തെ സ്ത്രീയെയും അടുത്ത പുരുഷനെയും ചന്ദ്രനിലേക്ക് അയയ്ക്കാനുള്ള നാസയുടെ ആര്‍ടെമിസ് ദൗത്യത്തിനാണ് ഭീഷണി. കടുത്ത ബഹിരാകാശ കാലാവസ്ഥയെത്തുടര്‍ന്ന് പദ്ധതി അപകടത്തിലാകുമെന്ന് സൗരോര്‍ജ്ജ ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു.കഴിഞ്ഞ 150 വര്‍ഷങ്ങളില്‍ നിന്നുള്ള ഡാറ്റ അവര്‍ പരിശോധിച്ചത് ഈ രീതിയിലാണ്. ഇത്തരത്തിലുള്ള ഗവേഷണത്തിനായി ലഭ്യമായ ഏറ്റവും ദൈര്‍ഘ്യമേറിയ ഡാറ്റ യുകെയിലെയും ഓസ്‌ട്രേലിയയിലെയും ഭൗമാന്തരീക്ഷത്തിലെ കാന്തികക്ഷേത്രങ്ങളെ അളക്കുന്ന ഭൂതല ഉപകരണങ്ങള്‍ റെക്കോര്‍ഡുചെയ്തു.

സൂര്യന്‍ അതിന്റെ കാന്തികക്ഷേത്രത്തിന്റെ പതിവ് 11 വര്‍ഷത്തെ ചക്രങ്ങളിലൂടെ കടന്നുപോകുന്നു, ഇത് അതിന്റെ ഉപരിതലത്തിലെ സൂര്യപ്രകാശങ്ങളുടെ എണ്ണത്തില്‍ കാണപ്പെടുന്നു. ഈ ചക്രത്തില്‍ സൂര്യന്റെ കാന്തിക ഉത്തരദക്ഷിണ ധ്രുവങ്ങള്‍ സ്ഥലങ്ങള്‍ മാറുന്നു. എന്നിരുന്നാലും, ചാര്‍ജ്ജ് കണങ്ങളുടെ സൗര കൊടുങ്കാറ്റുകള്‍ ഭൂമിയില്‍ പതിക്കുന്നതുപോലുള്ള തീവ്രമായ സംഭവങ്ങളിലും ഇതേ പാറ്റേണ്‍ ശരിയാണെന്ന് കാണിക്കുന്നു. സൂര്യന്റെ വലിയ തോതിലുള്ള കാന്തികക്ഷേത്രത്തിന്റെ ദിശാസൂചനയാണ് ഇതിന് കാരണമെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഇത് സൗരോര്‍ജ്ജത്തില്‍ പരമാവധി സഞ്ചരിക്കുന്നു, അതിനാല്‍ ഇത് ഭൂമിയുടെ കാന്തികക്ഷേത്രത്തിന് എതിര്‍വശത്തേക്കാണ് എത്തുന്നത്.

2024 ല്‍ മനുഷ്യനെ ചന്ദ്രനിലേക്ക് തിരികെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ആര്‍ടെമിസ് ദൗത്യത്തിന് ഈ കണ്ടെത്തലുകള്‍ക്ക് പ്രത്യാഘാതങ്ങളുണ്ടാകാം. ബഹിരാകാശ കാലാവസ്ഥാ സംഭവങ്ങള്‍ അവയുടെ സമയക്രമത്തില്‍ ക്രമരഹിതമാണെന്ന് മുമ്പ് കരുതിയിരുന്നുവെന്ന് ബഹിരാകാശ ഭൗതികശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ മാത്യു ഓവന്‍സ് പറഞ്ഞു. നിലവിലെ സൗരചക്രത്തിന്റെ അടുത്ത ദശകത്തെക്കുറിച്ച് പ്രവചിക്കാന്‍ ബഹിരാകാശ കാലാവസ്ഥാ പ്രവചകരെ അവരുടെ കണ്ടെത്തലുകള്‍ സഹായിക്കുമെന്ന് ടീം പറയുന്നു. സൗരചക്രത്തിന്റെ ആദ്യ പകുതിയില്‍ ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്കും പിന്നീട് ചൊവ്വയിലേക്കും തിരിച്ചയക്കുന്നതുള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ബഹിരാകാശ ദൗത്യങ്ങള്‍ ഇത് നിര്‍ദ്ദേശിക്കുന്നു, ‘ഓവന്‍സ് പറഞ്ഞു.

ന്യൂയോര്‍ക്ക്: ഇസ്രയേലും ഹമാസും തമ്മിലെ പ്രശ്‌ന പരിഹാരത്തിന് രണ്ട് ഭരണപ്രദേശങ്ങള്‍ എന്ന നയം മാത്രമേ വഴിയുള്ളുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മാത്രമല്ല, ഗാസയുടെ പുനര്‍നിര്‍മാണത്തിന് മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് ഒരു പ്രധാന പദ്ധതിക്ക് ശ്രമിക്കുമെന്നും വൈറ്റ്ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബൈഡന്‍ പറഞ്ഞു. താനും തന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയും ഇപ്പോഴും ഇസ്രയേലിനൊപ്പമാണെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു. ഇരുവിഭാഗങ്ങളും തമ്മിലുള്ള വെടിനിര്‍ത്തലിന് ബൈഡന്‍ ഭരണകൂടം സജീവമായി മധ്യസ്ഥശ്രമങ്ങള്‍ നടത്തിയിരുന്നു. പതിനൊന്ന് ദിവസങ്ങളായി തുടര്‍ന്ന പോരാട്ടം ഹമാസും ഇസ്രയേലും അവസാനിപ്പിച്ചത് വെളളിയാഴ്ചയാണ്. 248 പേര്‍ മരണമടയുകയും 1900 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്. അറബികളോടും ജൂതരോടും ഒരുപോലെ തുല്യതയോടെ പെരുമാറണമെന്നും ബൈഡന്‍ ഇസ്രയേല്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച ഇസ്രയേല്‍ വാക്ക് പാലിച്ചതുപോലെ ഇനിയും തുടരുമെന്ന് പ്രതീക്ഷ പങ്കുവച്ച ബൈഡന്‍ താനുമായി നടത്തിയ ചര്‍ച്ചയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൈക്കൊണ്ട വാക്ക് പാലിക്കുമെന്ന് പ്രതീക്ഷ പങ്കുവച്ചു.