ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് നോര്‍ക്കയുടെ സഹായഹസ്തം

തിരുവനന്തപുരം: ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് നോര്‍ക്കയുടെ സഹായഹസ്തം. നോര്‍ക്കയും ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്നുള്ള കരാറിന്റെ ഭാഗമായി നാല് ലക്ഷം രൂപ സൗമ്യയുടെ കുടുംബത്തിന് നല്‍കാനാണ് തീരുമാനം. ഇസ്രായേലിലെ അഷ്‌ക ലോണില്‍ കഴിഞ്ഞ പത്തുവര്‍ഷമായി കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ. അഷ്‌ക ലോണില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിച്ചാണ് സൗമ്യ കൊല്ലപ്പെട്ടത്.ഇസ്രായേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയെ മാലാഖ ആയാണ് ഇസ്രായേല്‍ ജനത കാണുന്നതെന്ന് ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ പറഞ്ഞിരുന്നു.