എലിശല്യം : എലിവിഷം ഇറക്കുമതി ചെയ്യാന്‍ ഓസ്‌ട്രേലിയ

സിഡ്‌നി: ഇന്ത്യയില്‍ നിന്നും 5000 ലിറ്റര്‍ എലിവിഷം ഇറക്കുമതി ചെയ്യാന്‍ ഓസ്‌ട്രേലിയ. ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് എലികളുടെ ശല്യം വര്‍ദ്ധിച്ചതോടെയാണിത്. കൊറോണക്കാലത്ത് പ്ലേഗ് ഭീതി ഉണ്ടാക്കുന്ന തരത്തിലാണ് എലിശല്യം വര്‍ദ്ധിക്കുന്നത്. ബ്രോമാഡിയോലോണ് എന്ന വിഷമാണ് എലികളെ നശിപ്പിക്കാന്‍ ഓസ്‌ട്രേലിയ ഇറക്കുമതി ചെയ്യുന്നത്. ന്യൂ സൗത്ത് വെയില്‍സ് കൃഷി മന്ത്രി ആഡം മാര്‍ഷലിന്റെ വാക്കുകള്‍ പ്രകാരം, ഇത്രയും എലികളെ കൂട്ടത്തോടെ 24 മണിക്കൂറില്‍ കൊലപ്പെടുത്താന്‍ കഴിയുന്ന ഒരു മരുന്ന് ലോകത്ത് വേറെയില്ലെന്നാണ് പറയുന്നത്. ഓസ്‌ട്രേലിയന് ഗ്രാമപ്രദേശങ്ങളിലെ കൃഷിയെ സാരമായി ബാധിക്കുന്ന രീതിയിലാണ് എലി ശല്യം വര്‍ദ്ധിക്കുന്നത്. പലയിടത്തും പാടങ്ങളില്‍ എലി ശല്യം കുറയ്ക്കാന്‍ തീയിടുന്ന അവസ്ഥയുണ്ടായി. വിഷ ഉപയോഗത്തില്‍് പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ ഒരു സാമൂഹ്യ സാമ്പത്തിക പ്രതിസന്ധിയായി എലികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇട നല്കരുത് അതിനാലാണ് ഈ തീരുമാനം എന്നാണ് ന്യൂ സൌത്ത് വെയില്‍സ് കൃഷി മന്ത്രി പറയുന്നത്.