കൊവിഡ് വ്യാപനം ;കൊവിഡ് വ്യാപനം നടത്തിപ്പിനെതിരെ ഡോക്ടർമാരുടെ സംഘടനകൾ

ടോക്യോ: വീണ്ടും കൊവിഡ് വ്യാപനം ലോകത്തെ മുഴുവൻ പ്രതിസന്ധിയിലായിരിക്കെ ഒളിമ്പിക്സ് നടത്തിപ്പിനെതിരെ ജപ്പാനിലെ ഡോക്ടർമാരുടെ സംഘടനകൾ.കഴിഞ്ഞ വർഷം നടത്തേണ്ടിയിരുന്ന ഒളിമ്പിക്സാണ് ഈ വർഷത്തേക്ക് മാറ്റിവെച്ചത്. ഇരുന്നൂറോളം രാജ്യങ്ങളിലെ പതിനായിരത്തോളം പേർ ഒളിമ്പിക്സിൽ പങ്കെടുക്കാനായി ജപ്പാനിൽ എത്തേണ്ടതുണ്ട്. ജനിതകമാറ്റം സംഭവിച്ച ഒരു പുതിയ കൊറോണ വൈറസ് തന്നെ ടോക്യോയിൽ നിന്ന് രൂപം കൊണ്ടേക്കുമെന്ന ഗുരുതരമായ മുന്നറിയിപ്പാണ് ഡോക്ടർമാർ നൽകുന്നത്.

ടോക്യോയിൽ ഈ വർഷം തന്നെ സുരക്ഷിതമായ രീതിയിൽ ഒളിമ്പിക്സ് നടത്തുമെന്നാണ് ജപ്പാൻ ആവർത്തിച്ച് പറയുന്നത്. ഇൻറർനാഷണൽ ഒളിമ്പിക് കമ്മിറ്റിയും ഒളിമ്പിക്സ് നടത്തിപ്പ് സംഘവും ജപ്പാന് വലിയ പിന്തുണയുമായി മുന്നിലുണ്ട്.”വ്യത്യസ്ത രാജ്യങ്ങളിലുള്ള എല്ലാതരം കൊറോണ വൈറസിൻെറയും സംഗമഭൂമിയായി ടോക്യോ മാറും.

പുതിയ തരത്തിലുള്ള കൂടുതൽ മാരകമായ ഒരു വൈറസ് ഇവിടെ നിന്ന് പിറവിയെടുത്താലും പിന്നെ അത്ഭുതപ്പെടേണ്ടതില്ല,” ജപ്പാൻ ഡോക്ടേഴ്സ് യൂണിയൻ ചീഫ് നവോടോ യുയേമ പറഞ്ഞു.എല്ലാ തയ്യാറെടുപ്പുകളും നടത്തിയെന്ന് പ്രഖ്യാപിച്ചുവെങ്കിലും ഇപ്പോഴും ജപ്പാനിലെ ഒളിമ്പിക്സ് സംഘത്തിൻെറയും സംഘാടകരുടെയും വാക്സിനേഷൻ പോലും കാര്യക്ഷമമായി നടന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. വിദേശരാജ്യങ്ങളിലെ കാണികളെ ഒളിമ്പിക്സ് കാണാനായി അനുവദിക്കില്ല. ജപ്പാനിലുള്ളവർക്ക് നേരിട്ട് കാണാനാവുമോയെന്ന കാര്യത്തിൽ ഇത് വരെ തീരുമാനം എടുത്തിട്ടില്ല.