ഹനോയ്: ഇന്ത്യയിലും യു.കെയിലും കണ്ടെത്തിയ കൊവിഡ് വകഭേദത്തിന്റെ സങ്കരയിനത്തെ വിയറ്റനാമില്‍ കണ്ടെത്തി. പുതിയ വകഭേദം അതിവേഗം വായുവിലൂടെ പകരുമെന്ന് വിയറ്റ്‌നാം ആരോഗ്യമന്ത്രി ഗുയന്‍ തഹ് ലോങ് പറഞ്ഞു.പുതിയ വകഭേദം ബാധിച്ചവരുടെ എണ്ണം ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനത്തെ വിജയകരമായി അതിജീവിച്ച വിയറ്റ്‌നാമില്‍ നിലവില്‍ കേസുകള്‍ ഉയരുകയാണ്. വ്യാവസായിക മേഖലകള്‍ അടങ്ങുന്ന വിയറ്റ്‌നാമിലെ വലിയ നഗരങ്ങളായ ഹനോയ്, ഹോ ചി മിന്‍ എന്നിവയുള്‍പ്പെടെയുളള നഗരങ്ങളില്‍ കൊവിഡ് കേസുകളില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.വാക്‌സിനേഷന്റെ എണ്ണം വര്‍ദ്ധിപ്പിച്ച് ഈ വര്‍ഷം അവസാനത്തോടെ പ്രതിരോധ ശേഷി കൈവരിക്കാമെന്നാണ് വിയറ്റ്‌നാം ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ഇതുവരെ 6856 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 47 പേര്‍ മരിച്ചു.കഴിഞ്ഞ വര്‍ഷം ഒക്ടോബറോടെ ഇന്ത്യയില്‍ കണ്ടെത്തിയ ബി.1.617 വകേഭേദം ഇതിനോടകം നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്.
2021-05-30

