വാഷിങ്ടണ്‍ : കോവിഡ് പോരാട്ടത്തില്‍ ഇന്ത്യയുടെ പിന്തുണ ഒരിക്കലും മറക്കില്ലെന്നും ഇന്ത്യക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി വെള്ളിയാഴ്ച വാഷിങ്ടണില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ബ്ലിങ്കന്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധിയില്‍ ബൈഡന് ഭരണകൂടം നല്കുന്ന ശക്തമായ പിന്തുണയ്ക്കും ഐക്യത്തിനും ജയശങ്കര്‍ കൃതജ്ഞത രേഖപ്പെടുത്തി. ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമായതായും വരും നാളുകളിലും ഇതേ രീതിയില്‍ മുന്നോട്ടു പോകുമെന്ന് താന്‍കരുതുന്നതായും ജയശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് യുഎസും ഇന്ത്യയും തമ്മിലുള്ള യോജിപ്പ് ദൃഢമായതെന്നും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു.നിലവിലെ സുരക്ഷാ വെല്ലുവിളികളെ കുറിച്ചും തന്ത്രപ്രധാനമായ പ്രതിരോധ പങ്കാളിത്തത്തെ കുറിച്ചും ഓസ്റ്റിനുമായി ചര്‍ച്ച ചെയ്തതായി ഇരുവരുമൊന്നിച്ചുള്ള ചിത്രം ഉള്‍പ്പെടെ ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
2021-05-29

