International (Page 218)

ലണ്ടൻ: ലോകനികുതി രീതി പൊളിച്ചെഴുതാനൊരുങ്ങി ജി 7 രാജ്യങ്ങൾ. ലണ്ടനിൽ വെച്ച് നടന്ന ജി 7 ധനമന്ത്രിമാരുടെ സമ്മേളനത്തിലാണ് ലോക നികുതി രീതി പൊളിച്ചെഴുതാനുള്ള നിർണായക തീരുമാനം കൈക്കൊണ്ടത്. കോവിഡിനാനന്തര ലോകത്ത് ജനങ്ങൾക്ക് സഹായകമാകും വിധം ലോക നികുതി രീതി പൊളിച്ചെഴുതാനാണ് ധാരണയായിരിക്കുന്നത്.

വമ്പൻ കമ്പനികൾക്ക് ഇനി ഒരു രാജ്യത്തും നികുതിയിളവ് ഉണ്ടാകില്ലെന്നത് ഉൾപ്പെടെ ചരിത്രപരമായ തീരുമാനങ്ങളാണ് പുതിയ നികുതി രീതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഭീമൻ കമ്പനികളിൽ നിന്ന് കുറഞ്ഞത് 15% കോർപ്പറേറ്റ് നികുതി എല്ലാ രാജ്യങ്ങളും ഉറപ്പാക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ചില രാജ്യങ്ങളിലെ തീരെ കുറഞ്ഞ നികുതി രീതി അവസാനിപ്പിക്കാനും പുതിയ ലോക നികുതി രീതിയിൽ നിർദ്ദേശിക്കുന്നു.

നികുതി കുറഞ്ഞ രാജ്യങ്ങളിൽ കൂടുതൽ ലാഭം കാണിക്കുന്ന ആഗോള കമ്പനികളുടെ രീതി തടയുമെന്നും സേവനം നൽകുന്ന രാജ്യങ്ങളിൽത്തന്നെ നികുതി നൽകൽ നിർബന്ധമാക്കുമെന്നു പുതിയ രീതിയിൽ പറയുന്നു. ഗൂഗിൾ, ആമസോൺ, ആപ്പിൾ, ഫേസ്ബുക്ക് തുടങ്ങിയ ആഗോള കമ്പനികളെ പുതിയ തീരുമാനം വലിയ രീതിയിൽ ബാധിക്കുമെന്നാണ് നിഗമനം. പുതിയ നികുതി രീതിയ്ക്ക് ഇന്ത്യ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ തേടാനും ജി 7 ഉച്ചകോടിയിൽ തീരുമാനമായി. അടുത്ത മാസം നടക്കുന്ന ജി 20 ഉച്ചകോടിയിലായിരിക്കും പുതിയ ലോക നികുതി രീതി സംബന്ധിച്ച തീരുമാനം അവതരിപ്പിക്കുക.

മോസ്‌കോ: ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നത്തിൽ ഒരു വിദേശ ശക്തിയും ഇടപെടരുതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ഉത്തരവാദിത്തമുളള നേതാക്കന്മാരാണെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുളള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇരുവരും പ്രാപ്തരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ വാർത്ത ഏജൻസിക്ക് നൽകിയ വെർച്വൽ അഭിമുഖത്തിലാണ് പുടിൻ ഇക്കാര്യം അറിയിച്ചത്.

തങ്ങൾ അഭിമുഖീകരിച്ചേക്കാവുന്ന ഏതു പ്രശ്നത്തിനും പരിഹാരം കണ്ടെത്താൻ ഇരുനേതാക്കൾക്കും കഴിയുമെന്നാണ് വിശ്വസിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ ചില പ്രശ്‌നങ്ങളുണ്ടെന്ന് അറിയാം. അയൽ രാജ്യങ്ങൾക്കിടയിൽ ധാരാളം പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രിയുടെയും ചൈനീസ് പ്രസിഡന്റിന്റെയും മനോഭാവം തനിക്കറിയാം. അവർ വളരെ ഉത്തരവാദിത്തമുള്ളവരാണെന്നും പരസ്പരം ആത്മാർത്ഥമായി ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദോഷകരമായ ഡൗണ്‍ലോഡുകളില്‍ നിന്ന് കംപ്യൂട്ടറിനേയും മൊബൈലുകളേയും രക്ഷിക്കുന്നതിനായി ഗൂഗിള്‍ ക്രോം അരയും തലയും മുറുക്കുന്നു. ഇതിനായി പുതിയ സവിശേഷതകള്‍ ഗൂഗിള്‍ പുറത്തിറക്കി. ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച മെച്ചപ്പെടുത്തിയ സുരക്ഷിത ബ്രൗസിംഗിന്റെ ഭാഗമാണ് പുതിയ സവിശേഷതകള്‍. ഒരു ഫയല്‍ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയാണെങ്കില്‍ കൂടുതല്‍ സ്‌കാനിംഗിനായി ഗൂഗിളിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ ക്രോം നിങ്ങളോട് ആവശ്യപ്പെടും. കൂടുതല്‍ വിശകലനത്തിനായി ഫയല്‍ ഗൂഗിള്‍ സുരക്ഷിത ബ്രൗസിംഗിലേക്ക് അപ്ലോഡ് ചെയ്യും.ഫയല്‍ സുരക്ഷിതമല്ലെങ്കില്‍ ക്രോം ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്കും. ഈ സ്‌കാനിംഗ് മറികടക്കാന്‍ ഉപയോക്താവിനു കഴിയുമെങ്കിലും അങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്.

2023 ജനുവരി ഏഴ് വരെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ഫെയ്‌സ്ബുക്ക് സസ്‌പെന്റ് ചെയ്തു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നും പുതിയ എന്‍ഫോഴ്‌സ്‌മെന്റ് പ്രോട്ടോക്കോളുകള്‍ക്ക് കീഴില്‍ ലഭ്യമായ ഏറ്റവും ഉയര്‍ന്ന പിഴയ്ക്ക് അര്‍ഹമാണെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കുന്നു.ക്യാപിറ്റോള്‍ ആക്രമണത്തെ തുടര്‍ന്ന് ട്വിറ്റര്‍, യൂട്യൂബ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ട്രംപിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഇതിനിടയില്‍ ട്രംപ് സ്വന്തമായി ബ്ലോഗ് ആരംഭിച്ചെങ്കിലും അതും പൂട്ടി. ജനുവരി എട്ടിനാണ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരമായി സസ്‌പെന്റ് ചെയ്തത്. ഫേസ്ബുക്കിന്റെ നയത്തിന് വിരുദ്ധമായി ട്രംപ് നിയമങ്ങള്‍് ലംഘിച്ചാല്‍ പൂര്‍ണമായി വിലക്കുന്ന കാര്യം പരിഗണിക്കുമെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍, 75 ദശലക്ഷം ആളുകളെ അപമാനിക്കുന്നതാണ് ഫേസ്ബുക്ക് നടപടിയെന്ന് ട്രംപ് പ്രതികരിച്ചു.

വാഷിംഗ്‌ടൺ: ചൈനീസ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടാണ് ചൈനയ്ക്കെതിരെ ട്രംപ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. കോവിഡ് ആദ്യഘട്ടത്തിൽതന്നെ വൈറസ് ചൈനയിലെ ലാബിൽ നിന്നെത്തിയതാണെന്ന് താൻ പറഞ്ഞിരുന്നു. എന്നാൽ പലരും തന്നെ അഭിപ്രായത്തെ എതിർക്കുകയാണ് ഉണ്ടായത്. എന്നാൽ താൻ അന്ന് പറഞ്ഞിരുന്നത് ശരിയായിരുന്നുവെന്ന് ഇപ്പോൾ എല്ലാവരും പറയുകയാണ്. കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് താൻ വെളിപ്പെടുത്തിയ കാര്യങ്ങളിൽ വസ്തുതയുണ്ടെന്ന സാഹചര്യത്തിൽ ചൈന അമേരിക്കയ്ക്കും ലോകത്തിനും നഷ്ടപരിഹാരം നൽകണമെന്നും ട്രംപ് പറയുന്നു.

10 ട്രില്യൻ ഡോളറാണ് ഡൊണാൾഡ് ട്രംപ് നഷ്ടപരിഹാരമായി ചൈനയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചൈന കാരണം ഉണ്ടായിരിക്കുന്ന നാശത്തിനുള്ള പരിഹാരമാണ് ഇതെന്നാണ് ട്രംപ് പറയുന്നത്.

കോവിഡ് വൈറസ് വ്യാപനത്തിന്റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണത്തിൽ ചൈനയ്ക്കെതിരെ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ വിമർശനം. കോവിഡ് വൈറസ് എന്ന മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന വിശദമായ അന്വേഷണം നടത്തണമെന്ന് ബ്രിട്ടനും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ രണ്ടു മലയാളി നഴ്‌സുമാർ മരിച്ചു. സൗദിയിലെ നജ്‌റാനിലാണ് അപകടം ഉണ്ടായത്. കോട്ടയം സ്വദേശിനിയായ ഷിൻസി ഫിലിപ്പും തിരുവനന്തപുരം സ്വദേശിനിയായ അശ്വതി വിജയനുമാണ് മരിച്ചത്. നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരാണ് ഇരുവരും. വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്നു മലയാളികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

സ്‌നേഹ, റിൻസി, വാഹനത്തിന്റെ ഡ്രൈവറായ അജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ചവരുടെ മൃതദേഹങ്ങൾ നജ്റാൻ ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സൗദിയിലെ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികളാണ് തുടർ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നത്.

johnson baby powder

ജോൺസൺ ആന്റ് ജോൺസൺ കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതുമൂലം അണ്ഡാശയ കാൻസർ പിടിപ്പെട്ടുവെന്ന വിധിയ്‌ക്കെതിരെ ഉള്ള ജോൺസൻ ആൻഡ്‌ ജോൺസന്റെ ഹർജി യു എസ് സുപ്രീം കോടതി തള്ളി

2017 – ൽ കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതുമൂലം അണ്ഡാശയ കാൻസർ പിടിപ്പെട്ടുവെന്ന 22 സ്ത്രീകളുടെ പരാതിയിൽ കോടതി 417 മില്യൻ യുഎസ് ഡോളർ (2600 കോടിയിലധികം രൂപ) കമ്പനിക്ക് പിഴ വിധിച്ചിരുന്നു .ഇതിനു എതിരെ ജോൺസൻ ആൻഡ് ജോൺസൻ കൊടുത്ത ഹർജി ആണ് ഇപ്പോൾ സുപ്രീം കോടതി തള്ളിയത്‌ ജോൺസൺ ആൻഡ് ജോൺസണിന്റെ പൗഡറിൽ ആസ്ബറ്റോസിന്റെ സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു എന്നാൽ ആസ്ബറ്റോസിന്റെ സാന്നിധ്യം മറച്ചുവച്ചാണു കമ്പനി വിൽപ്പന നടത്തുന്നതെന്ന് പരാതിക്കാരുടെ അഭിഭാഷകൻ മാർക്ക് ലാനിയർ ആരോപിച്ചു. ആറാഴ്ച്ച നീണ്ട വിചാരണയ്ക്ക് ശേഷമാണ് യുഎസ് കോടതി വിധി പ്രസ്താവിച്ചത്.

അതേസമയം, വിധി നിരാശാജനകമാണെന്നും ‌ഉൽപ്പന്നങ്ങളിൽ ആസ്ബറ്റോസിന്റെ സാന്നിധ്യം ഇല്ലെന്നും ജോൺസൺ ആൻഡ് ജോൺസൺ പ്രതികരിച്ചു. പരിശോധനകളിലൊന്നും പൗഡറിൽ ആസ്ബറ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. മാത്രമല്ല, ആസ്ബറ്റോസ് കാൻസറിനു കാരണമാകുമെന്നുള്ളത് തെറ്റാണെന്നും കമ്പനി പറഞ്ഞു.

വാഷിങ്ടണ്‍: സുരക്ഷ പ്രശ്‌നങ്ങളുടെ പേരില്‍് 59 ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പടുത്തി അമേരിക്ക. മുന്‍ പ്രസിഡന്റ് ട്രംപിന്റെ നയം തന്നെയാണ് ഇക്കാര്യത്തില്‍ ബൈഡനും പിന്തുടരുന്നത്. ഓഗസ്റ്റ് രണ്ടുമുതല് വിലക്ക് നിലവില്‍ വരും. ചാരവൃത്തി, വിവരങ്ങള്‍ ചോര്‍ത്തല്‍ എന്നിവ തടയുകയാണ് ലക്ഷ്യമെന്നാണ് വൈറ്റ് ഹൗസ് വിശദീകരണം. വിദേശത്ത് ചൈന കൂടുതല്‍ ആക്രമണകാരിയായാണ് പെരുമാറുന്നതെന്ന് ബൈഡന്‍ ഭരണകൂടം ആരോപിച്ചു.ബൈഡന് അധികാരമേറ്റത്തോടെ അയവുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ചൈനീസ് കമ്പനികളെ വിലക്കാനുള്ള ട്രംപിന്റെ അതേ നയമാണ് ബൈഡനും പിന്തുടര്‍ന്നത്.

ജറുസലേം: ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള പിന്തുണ ലഭിച്ചതായി പ്രതിപക്ഷ നേതാവ് യയര്‍ ലപീഡ് പ്രസിഡന്റ് റൂവന്‍ റിവ്ല്‍ അറിയിച്ചു. സെനറ്റില്‍ നടക്കുന്ന വോട്ടെടുപ്പില്‍ കൂടി സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാല്‍ 12 വര്‍ഷം നീണ്ട ബെഞ്ചമിന് നെതന്യാഹുവിന്റെ ഭരണത്തിന് അവസാനമാകും. ആദ്യത്തെ രണ്ട് വര്‍ഷം നഫ്താലി ബെന്നറ്റും അവസാന രണ്ട് വര്‍ഷം യെയിര്‍ ലാപിഡും പ്രധാനമന്ത്രിയാകും. അറബ് ഇസ്ലാമിസ്റ്റ് പാര്‍ട്ടിയടക്കം കക്ഷികളുടെ സഖ്യമാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ ഒപ്പുവെച്ചത്. ആര്‍ക്കും ഭൂരിപക്ഷ നേടാനാകാത്തതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാല് തവണയാണ് ഇസ്രായേലില്‍ തെരഞ്ഞെടുപ്പ് നടന്നത്.

കാഠ്മണ്ഡു : ആത്മവിശ്വാസവും ചെയ്യാനുള്ള മനസുമുണ്ടെങ്കില്‍ എന്തും സാധ്യമാകുമെന്ന് തെളിയിച്ചിരിക്കുകയാണ് 46 വയസുകാരനായ ചൈനീസ് പൗരന്‍ സാങ് ഹോങ്. അന്ധനായ സാങ് ഹോങ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് പര്‍വതം കീഴടക്കി പുതിയ റെക്കോര്‍ഡാണ് സൃഷ്ടിച്ചിരിക്കുന്നത്.നിങ്ങള്‍ ഭിന്നശേഷിക്കാരനാണോ അല്ലയോ, നിങ്ങള്‍ക്ക് കാഴ്ച നഷ്ടപ്പെടുകയോ കൈയോ കാലോ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്നതിനൊന്നും ഒരു പരിധിയ്ക്കപ്പുറം പ്രാധാന്യമില്ല. ഒരു ശക്തമായ ഒരു മനസ് ഉള്ളിടത്തോളം നിങ്ങളെക്കൊണ്ട് കഴിയില്ലെന്ന് മറ്റുള്ളവര്‍ പറയുന്ന പ്രവൃത്തികള്‍ ചെയ്തു കാണിക്കാന്‍ നിങ്ങള്‍ക്ക് കഴിയും തികഞ്ഞ ആത്മവിശ്വാസത്തോടെ സാങ് പ്രതികരിച്ചു.

ചൈനയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ചോങ്ക്വിങില്‍ ഒരു കര്‍ഷക കുടുംബത്തിലാണ് 1976-ല്‍ സാങ് ഹോങ് ജനിച്ചത്. കോളേജ് പഠനത്തിന് പ്രവേശന പരീക്ഷ എഴുതാന്‍ കഴിയാതെ പോയ സാങ് 1990കളില്‍ കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്യാന്‍ ആരംഭിച്ചു. ഗ്ലൗക്കോമ കാരണം ഇരുപത്തിയൊന്നാം വയസില്‍ അദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെട്ടു. തുടര്‍ന്ന് ടിബറ്റ് ഫോകിന്‍ഡ് ആശുപത്രിയില്‍ കുറഞ്ഞ വരുമാനത്തില്‍ അദ്ദേഹം ജോലി ചെയ്യാന്‍ ആരംഭിച്ചു.2001-ല്‍ എവറസ്റ്റ് കീഴടക്കിയ അന്ധനായ എറിക് വെയ്ഹന്‍മെയറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സാങ് ഹോങ് പര്‍വതാരോഹണത്തിനായി പരിശീലനം ആരംഭിച്ചത്.കഴിഞ്ഞ വര്‍ഷം കോവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് പ്രവേശനം നിഷേധിച്ചിരുന്ന എവറസ്റ്റ് കൊടുമുടി ഇക്കഴിഞ്ഞ ഏപ്രില്‍ മുതലാണ് വിദേശികള്‍ക്കായി വീണ്ടും തുറന്നു കൊടുത്തത്.