ജറുസലേം: ഇസ്രയേലില്‍ അധികാരം നിലനിര്‍ത്താന്‍ അവസാനവട്ട ശ്രമങ്ങളുമായി ബെഞ്ചമിന്‍ നെതന്യാഹു. ഇതിനായി പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് സര്‍ക്കാര്‍ രൂപീകരണത്തിന് തീവ്ര ദേശീയ നേതാവായ നഫ്താലി ബെന്നറ്റുമായി ധാരണയിലെത്തിയാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ കാലം അധികാരത്തില്‍ തുടര്‍ന്ന നെതന്യാഹുവിന് മാര്‍ച്ചിലെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചില്ല. ലാപിഡിന്റെ യെഷ് ആതിഡ് പാര്‍ട്ടിയായിരുന്ന രണ്ടാം സ്ഥാനത്ത്. ഇവര്‍ക്ക് രൂപീകരിക്കുന്നതിന് നല്കിയ 28 ദിവസം ജൂണ്‍രണ്ടോടെയാണ് അവസാനിക്കുക. ഇതിനിടെയാണ് ലാപിഡ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള സഖ്യം രൂപപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. മുന്‍പ്രതിരോധ മന്ത്രിയായിരുന്ന ബെന്നറ്റിന്റെ നിലപാടിനനുസരിച്ചായിരിക്കും ഇസ്രയേലിന്റെ രാഷ്ട്രീയ ഭാവി. ഗാസയില്‍് അടുത്തിടെ നടന്ന 11 ദിവസത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള ലാപിഡിന്റെ ചര്‍കള്‍ വഴിമുട്ടിയിരുന്നു. ഇതിനിടെ നെതന്യാഹുവിന്റെ ലികുഡ് പാര്‍്ട്ടി കൂടുതല്‍് വാഗ്ദ്ധാനങ്ങള്‍ നല്കി ബെന്നറ്റിനെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും സജീവമായി നടത്തിവരികയാണ്.
2021-05-31