ദുബായ്: കസാഖിസ്ഥാന്റെ നാസിം കിസായിബേയോട് മത്സരിച്ച് ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യനാകാന്‍ മേരികോം ഇന്നിറങ്ങുന്നു. വൈകിട്ട് ഏഴരയ്ക്ക് ദുബായിലാണ് മത്സരം. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ടോക്യോയിലേക്ക് മേരികോമിന് ആത്മവിശ്വാസത്തോടെ പറക്കാം. സെമിയില്‍ മംഗോളിയയുടെ ലുത്സൈ ഖാനെ തോല്‍പ്പിച്ചാണ് മേരി കോമിന്റെ മുന്നേറ്റം.മുമ്പ് രണ്ട് തവണ മേരിയുടെ ഇടിച്ചൂട് നാസിം അനുഭവിച്ചിട്ടുണ്ട്. മുപ്പത്തിയെട്ടുകാരിയായ മേരി ഇന്നിറങ്ങുന്നത് 51 കിലോ വിഭാഗം ഫൈനലില്‍.
2021-05-30

