International (Page 192)

ന്യൂഡൽഹി: താലിബാനുമായി ചർച്ച നടത്തി ഇന്ത്യ. ദോഹയിൽ വെച്ചായിരുന്നു ചർച്ച. താലിബാൻ ഉപമേധാവിയുമായി ഖത്തറിലെ ഇന്ത്യൻ അംബാസഡറാണ് ചർച്ച നടത്തിയത്. അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ ചർച്ചയിൽ ആവശ്യപ്പെട്ടതായാണ് വിവരം. അഫ്ഗാൻ മണ്ണ് ഭീകരവാദികൾക്ക് താവളമാകരുതെന്നും കൂടിക്കാഴ്ച്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടു.

ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ താലിബാന്റെ ഖത്തറിലെ രാഷ്ട്രീയ കാര്യാലയ തലവൻ ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായുമായി കൂടിക്കാഴ്ച നടത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി അഫ്ഗാനിസ്താനിലെ പുതിയ അധികാരികളുടെ അഭ്യർത്ഥന പ്രകാരമായിരുന്നു കൂടിക്കാഴ്ച്ചയെന്നാണ് റിപ്പോർട്ടുകൾ.
.

അതേസമയം, ഇന്ത്യയിലെ എൻഐഎ കേസുകളിൽ പ്രതികളായ 25 പേർ അഫ്ഗാനിലുണ്ടെന്ന വിവരവും പുറത്തു വരുന്നുണ്ട്. ഇതിൽ ചിലർക്ക് ജീവൻ നഷ്ടപ്പെട്ടതായും എത്ര പേർ ജീവനോടെ ബാക്കിയുണ്ടെന്ന വിവരം ശേഖരിക്കുകയാണെന്നും എൻഐഎ അറിയിച്ചു.

കാബൂള്‍: അഫ്ഗാനിലെ രണ്ട് പതിറ്റാണ്ടു നീണ്ട സൈനികവിന്യാസം അവസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍വാങ്ങി. അഫ്ഗാനില്‍ നിന്നും അവസാന അമേരിക്കന്‍ യുദ്ധ വിമാനവും മടങ്ങിയപ്പോള്‍ വെടിയുതിര്‍ത്തുകൊണ്ടാണ് താലിബാന്‍ ഭരണകൂടം ആഘോഷിച്ചത്.

അഫ്ഗാനിലെ അമേരിക്കന്‍ അംബാസിഡര്‍ റോസ് വില്‍സണ്‍ അടക്കമുള്ളവരുമായി യുഎസ് വിമാനം ഇ 17 ഇന്ത്യന്‍ സമയം രാത്രി 12.59നാണ് കാബൂളില്‍ നിന്നും പറന്നുയര്‍ന്നത്.

ചരിത്ര ദിവസമാണെന്നും ഇനിയും ആരെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ അവരെയും പോകാന്‍ അനുവദിക്കും. രാജ്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിച്ചെന്നായിരുന്നു താലിബാന്‍ നേതാക്കള്‍ ഇതിനോട് പ്രതികരിച്ചത്.

ദശലക്ഷക്കണക്കിന് ഡോളറാണ് അഫ്ഗാനിസ്ഥാന്റെ പുനരുജ്ജീവനത്തിനായി അമേരിക്ക ചിലവഴിച്ചത്, കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ അഫ്ഗാനിസ്ഥാനില്‍ 2500-ഓളം വരുന്ന അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെ സേനാ പിന്മാറ്റത്തിനായി ഓഗസ്റ്റ് 31 ആയിരുന്നു താലിബാന്‍ നല്‍കിയ അവസാന തീയതി. ഇതിന്റെ പശ്ചാത്തലത്തിലാണ് പിന്മാറ്റം.

അതേസമയം, അമേരിക്കന്‍ സേനാ പിന്മാറ്റത്തിന് ശേഷവും അഫ്ഗാനില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കി. എല്ലാ അഫ്ഗാനിസ്താന്‍ പൗരന്മാര്‍ക്കും നന്മ ആശംസിക്കുന്നുവെന്ന് സൈനിക പിന്മാറ്റത്തിന് പിന്നാലെ യുഎസ് പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറിയിച്ചു.

കാബൂൾ: കൃത്യമായ രേഖകളുണ്ടെങ്കിൽ അഫ്ഗാൻ പൗരന്മാരായ ഹിന്ദു, സിഖ് മതവിശ്വാസികൾക്ക് ഇന്ത്യയിലേക്കു പോകാമെന്നു താലിബാൻ. ഇവരെ തടയില്ലെന്ന് താലിബാൻ വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള വിമാനത്തിൽ കയറാനെത്തിയ ഹിന്ദു, സിഖ് മതവിശ്വാസികളെ താലിബാൻ നേരത്തെ തടഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇന്ത്യയിലേക്കു യാത്ര ചെയ്യാൻ അനുമതി വേണമെന്ന് ഇന്ത്യൻ വേൾഡ് ഫോറം അഭ്യർഥിച്ചതായി താലിബാൻ വക്താവ് സഹേബുല്ല മുജാഹിദ് അറിയിച്ചിരുന്നു.

ഇന്ത്യയിലേക്കു യാത്ര ചെയ്യാൻ താൽപര്യമുള്ളവരോടു സഹകരിക്കുമെന്നും താലിബാൻ വ്യക്തമാക്കി. സിഖുകാർ അഫ്ഗാന്റെ ഭാഗമാണെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും താലിബാൻ വക്താവ് ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു. അതേസമയം 565 പേരെയാണ് അഫ്ഗാനിസ്താനിൽ നിന്ന് ഇന്ത്യയിലെത്തിച്ചത്. ഇവരിൽ ഭൂരിഭാഗവും എംബസി ജീവനക്കാരും ഇന്ത്യൻ പൗരന്മാരുമാണ്. അഫ്ഗാൻ പൗരന്മാരായ ഹിന്ദുക്കളും സിഖുകാരും അഭയം തേടി ഇന്ത്യയിലെത്തിയിട്ടുണ്ട്.

ഇന്ത്യയുമായി വ്യാപാര ബന്ധത്തിനു താൽപര്യമുണ്ടെന്ന് താലിബാൻ നേതാവ് ഷേർ മുഹമ്മദ് സ്റ്റാനിക്‌സായി നേരത്തെ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. മേഖലയിലെ പ്രധാന രാജ്യമെന്ന നിലയിൽ ഇന്ത്യയുമായി വ്യാപാര, സാമ്പത്തിക, രാഷ്ട്രീയ ബന്ധം നിലനിർത്താൻ താൽപര്യമുണ്ടെന്നായിരുന്നു ഷേർ മുഹമ്മദ് പറഞ്ഞിരുന്നത്. പാകിസ്താൻ വഴിയുള്ള ഇന്ത്യ- അഫ്ഗാൻ വ്യാപാര ബന്ധവും വളരെ പ്രധാനപ്പെട്ടതാണെന്നും പാക്കിസ്താൻ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായും ബന്ധം സ്ഥാപിക്കാൻ താൽപര്യമുണ്ടെന്നും താലിബാൻ വിശദമാക്കിയിരുന്നു.

ബെയ്ജിങ്: താലിബാന്‍ ഭരണത്തിന്‍ കീഴിലായ അഫ്ഗാനുമായി ബന്ധം സ്ഥാപിക്കണമെന്നു യുഎസിനോട് ചൈന. അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് തീവ്രവാദ ഗ്രൂപ്പുകളുടെ പുനരുജ്ജീവനത്തിന് അവസരം നല്‍കുമെന്നും, രാജ്യത്തെ സ്ഥിതി അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ടെന്നും ചൈന വ്യക്തമാക്കി.

അഫ്ഗാനില്‍ നിന്ന് യുഎസ് സേനയുടെ പിന്‍മാറ്റത്തിനുള്ള സമയപരിധി ഓഗസ്റ്റ് 31ന് അവസാനിക്കാനിരിക്കെ ഇരു രാജ്യങ്ങളും നടത്തിയ ചര്‍ച്ചയിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ടെലിഫോണില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘അഫ്ഗാനിലെ സ്ഥിതിഗതികള്‍ അടിസ്ഥാനപരമായി മാറ്റത്തിന് വിധേയമായിട്ടുണ്ട്. എല്ലാ കക്ഷികളും താലിബാനുമായി ബന്ധം സ്ഥാപിക്കുന്നത് അനിവാര്യമാണ്. ഇത് സജീവമായി തന്നെ മുന്നോട്ട് പോകേണ്ടതുണ്ട്’ എന്ന് വിദേശകാര്യ മന്ത്രി പറഞ്ഞതായി ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസും ചൈനയും തമ്മിലുള്ള പിരിമുറുക്കങ്ങള്‍ സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ചയും നടന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മാത്രമല്ല, അഫ്ഗാനിസ്താന് അടിയന്തിരമായി ആവശ്യമായ സാമ്പത്തിക, ഉപജീവനമാര്‍ഗവും മാനുഷിക സഹായവും നല്‍കാന്‍ അന്താരാഷ്ട്ര സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും, പുതിയ അഫ്ഗാന്‍ രാഷ്ട്രീയ ഘടന, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സാധാരണ പ്രവര്‍ത്തനം നിലനിര്‍ത്തുക, സാമൂഹിക സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുക, കറന്‍സി മൂല്യത്തകര്‍ച്ച തടയുക, വിലക്കയറ്റം തടയുക, നേരത്തെമുതലുള്ള സമാധാനപരമായ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ തുടരുക തുടങ്ങിയ കാര്യങ്ങള്‍ക്കായി യുഎസും അന്താരാഷ്ട്ര സമൂഹവും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും വാങ് യി പറഞ്ഞു.

തീവ്രവാദ ശക്തികളെ ഇല്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ അഫ്ഗാന്‍ യുദ്ധത്തിന് സാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന വസ്തുതകളാണ് മുന്നിലുള്ളത്. യുഎസ്-നാറ്റോ സഖ്യം തിടുക്കത്തില്‍ പിന്‍വാങ്ങുന്നത് അഫ്ഗാനിലെ വിവിധ തീവ്രവാദ ഗ്രൂപ്പുകള്‍ വീണ്ടും സജീവമാകാനുള്ള അവസരമൊരുക്കുമെന്നും, അഫ്ഗാനിസ്താന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും ബഹുമാനിച്ചുകൊണ്ടുതന്നെ ഭീകരതയെയും അക്രമത്തെയും ചെറുക്കാന്‍ സഹായിക്കുന്നതിനുള്ള മൂര്‍ച്ചയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വാങ് യുഎസിനോട് ആവശ്യപ്പെടുകയും ചെയ്തു.

ടോക്കിയോ: പാരാലിമ്പിക്സില്‍ മെഡല്‍വേട്ട തുടരുന്ന ഇന്ത്യയ്ക്ക് ഒരു കനത്ത നഷ്ടം. ഡിസ്‌കസ് ത്രോയില്‍ വെങ്കലം നേടിയ വിനോദ് കുമാറിന്റെ മെഡല്‍ പിന്‍വലിച്ചു.

മത്സരത്തില്‍ പങ്കെടുക്കാനാവശ്യമായ ശാരീരിക അവശതകള്‍ താരത്തിനില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മെഡല്‍ തിരിച്ചെടുത്തത്. എതിര്‍ മത്സരാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഒളിംപിക് കമ്മറ്റിയുടെ നടപടി.

ഡിസ്‌കസ് ത്രോയില്‍ 19.91 മീറ്റര്‍ എറിഞ്ഞായിരുന്നു 42 കാരനായ വിനോദ് കുമാര്‍ വെങ്കലം നേടിയത്. ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്തായിരുന്നു താരത്തിന്റെ മെഡല്‍ നേട്ടം.

എന്നാല്‍, എഫ്52 എന്ന ഇനത്തില്‍ മല്‍സരിക്കാന്‍ വിനോദിന് അര്‍ഹതയില്ലെന്നായിരുന്നു ചൂണ്ടിക്കാട്ടി എതിര്‍ താരങ്ങള്‍ ഇതിനെതിരെ പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്നു മല്‍സരഫലം തല്‍ക്കാലത്തേക്കു മരവിപ്പിക്കുകയും ഇതേക്കുറിച്ച് പുനപ്പരിശോധിക്കുകയുമായിരുന്നു.

എഫ്52 വിഭാഗത്തിന് പകരം സി എന്‍ സി (ക്ലാസിഫിക്കേഷന്‍ നോട്ട് കംപ്ലീറ്റഡ്) കാറ്റഗറിയിലായിരുന്നു താരം മത്സരിക്കേണ്ടിയിരുന്നത് എന്നാണ് വിദഗ്ധ പാനലിന്റെ കണ്ടെത്തല്‍. ശാരീരിക വെല്ലുവിളിയുടെ അടിസ്ഥാനത്തിലാണ് താരങ്ങളുടെ കാറ്റഗറി നിര്‍ണയിക്കുന്നത്.

പേശികളുടെ ബലക്കുറവ്, നിയന്ത്രിത ചലനശേഷി, കൈകാലുകളുടെ കുറവ് അല്ലെങ്കില്‍ കാലിന്റെ നീളവ്യത്യാസം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് എഫ്52 കാറ്റഗറി നിര്‍ണയിക്കുന്നത്.

യുണൈറ്റഡ് നേഷൻസ്: ഉത്തരകൊറിയ ആണവോർജ പ്ലാന്റുകൾ വീണ്ടും പ്രവർത്തിപ്പിക്കാൻ ആരംഭിച്ചതായി റിപ്പോർട്ട്. യോങ്ബയോണിൽ സ്ഥാപിച്ചിരിക്കുന്ന ആണവോർജപ്ലാന്റാണ് പ്രവർത്തനം ആരംഭിച്ചതെന്നാണ് വിവരം. ഐക്യരാഷ്ട്രസഭയുടെ ആണവോർജ നിരീക്ഷണ സമിതിയായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ(ഐ.എ.ഇഎ.) വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പ്രദേശത്തെ ഉപഗ്രഹ ചിത്രങ്ങൾ നിരീക്ഷിച്ചതിൽ നിന്നാണ് അഞ്ച് മെഗാവാട്ട് ശേഷിയുള്ള പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങിയതിന്റെ സൂചനകൾ ലഭിച്ചതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മൂന്നു വർഷങ്ങൾക്ക് ശേഷം ജൂലായ് ആദ്യമാണ് പ്ലാന്റുകൾ പ്രവർത്തിപ്പിക്കാൻ ആരംഭിച്ചത്. ജൂലായ് മുതൽ പ്ലാന്റിൽ നിന്നും ജലം പുറത്തേക്ക് ഒഴുക്കുന്നത് ശ്രദ്ധിച്ചതായും ഇത് പ്ലാന്റ് പ്രവർത്തിക്കുന്നുണ്ടെന്നതിന്റെ സൂചനയാണെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു.

പ്ലാന്റിനുള്ളിൽ ഏത് തരത്തിലുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിന്റെ ഉദേശ്യമെന്താണെന്നും വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഉപഗ്രഹ ചിത്രങ്ങളെ വിശ്വസിക്കാൻ കഴിയുമെന്നും ഐ.എ.ഇ.എ. വാദിക്കുന്നു.

അതേസമയം ആണവ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള ഉത്തരകൊറിയയുടെ തീരുമാനം യു.എൻ. രക്ഷാ സമിതിയുടെ നിർദ്ദേശങ്ങളുടെ ലംഘനമാണെന്ന് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ഉത്തരകൊറിയയുടെ നടപടി ആശങ്കപ്പെടുത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങിയതിന്റെ സൂചനകളും റേഡിയോ കെമിക്കൽ ലാബോറട്ടറിയും ആഴത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. റേഡിയോ കെമിക്കൽ ലാബോറട്ടറിയുടെ ഭാഗമായ നീരാവി പ്ലാന്റ് ഈ വർഷമാദ്യത്തെ അഞ്ചുമാസം പ്രവർത്തിച്ചിരുന്നതായും ഐ.എ.ഇ.എ. അറിയിച്ചു.

covid

ജോഹന്നാസ്ബർഗ്: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഗവേഷകർ. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ജനിതക വകഭേദം സംഭവിച്ച കോവിഡ് വൈറസിന് വീണ്ടും പരിവർത്തനം സംഭവിച്ച് അതിവേഗം പടർന്നു പിടിക്കുന്ന പുതിയ വകഭേദം കണ്ടെത്തിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസസും(എൻഐസിഡി), ദക്ഷിണാഫ്രിക്കയിലെ ക്രിസ്പ് എന്ന ഗവേഷണ സ്ഥാപനവും ചേർന്നാണ് സി.1.2 എന്ന വകഭേദം കണ്ടെത്തിയത്. വാക്സിനുകൾ നൽകുന്ന പ്രതിരോധത്തെ മറികടക്കാൻ കഴിവുളളതാണ് ഈ പുതിയ കോവിഡ് വകഭേദമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ദക്ഷിണാഫ്രിക്കൻ വകഭേദം ചൈന, ആഫ്രിക്കൻ രാജ്യങ്ങളായ കോംഗൊ, മൗറീഷ്യസ് എന്നിവിടങ്ങളിലും ഇംഗ്ലണ്ടിലും, പോർച്ചുഗലിനും, സ്വിറ്റ്സർലാന്റിലും, ന്യൂസിലാന്റിലും പിന്നീട് കണ്ടെത്തിയിരുന്നു. എന്നാൽ സി.1 വകഭേദത്തേക്കാൾ അതിവേഗം പടരുന്നതാണ് സി.1.2 വകഭേദം.

ലോകത്ത് ഇതുവരെ കണ്ടെത്തിയ പരിവർത്തനം വന്ന വൈറസിനെക്കാൾ അപകടകാരിയാണിതെന്നാണ് വിവരം. മെയ് മാസത്തിൽ 0.2 ശതമാനമായിരുന്ന ജീനോമിൽ നിന്ന് ജൂണിൽ 1.6 ശതമാനമായി ഉയർന്നു. ജൂലായിൽ ഇത് രണ്ട് ശതമാനമായി ഉയർന്നു. ബീറ്റ, ഡെൽറ്റാ വകഭേദത്തിൽ കണ്ട വർദ്ധനക്ക് തുല്യമാണിതെന്ന് ഗവേഷകർ വ്യക്തമാക്കി. സി.1.2ന് പരിവർത്തന നിരക്ക് വർഷത്തിൽ 41.8 ആണ്. ഇത് നിലവിലെ മറ്റ് കൊവിഡ് വകഭേദങ്ങളുടെ ഇരട്ടിയാണെന്നും ആൽഫ, ബീറ്റ വകഭേദമുണ്ടായവരിൽ രൂപപ്പെട്ട ആന്റിബോഡികളെയും രോഗപ്രതിരോധ സംവിധാനത്തെയും മറികടക്കാൻ ഇതിന് കഴിയുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ദോഹ: കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനത്തിനായി ഖത്തറിന്റെ സാങ്കേതിക സഹായം തേടാനൊരുങ്ങി താലിബാൻ. വിമാനത്താവളത്തിന്റെ സുഗമമായ പ്രവർത്തനത്തിന് വേണ്ടിയാണ് താലിബാൻ ഖത്തറിന്റെ സഹായം തേടാനൊരുങ്ങുന്നത്. നേരത്തെ വിഷയത്തിൽ താലിബാൻ തുർക്കിയുടെ സഹായം തേടിയിരുന്നെങ്കിലും മറുപടി ലഭിക്കാതെ വന്നതോടെയാണ് ആവശ്യവുമായി ഖത്തറിനെ സമീപിച്ചിരിക്കുന്നത്.

അഫ്ഗാനാന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കിയെങ്കിലും യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോഴും കാബൂൾ വിമാനത്താവളം. യുഎസ് സൈന്യം കാബൂളിൽ നിന്നും പൂർണ്ണമായി പിന്മാറുന്നതോടെ അഫ്ഗാനിൽ വീണ്ടും പ്രതിസന്ധി ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 31 ആണ് യുഎസ് സൈനികർക്ക് രാജ്യം വിടാനായി താലിബാൻ നൽകിയ സമയ പരിധി അവസാനിക്കുന്നത്. വിദേശ സൈന്യങ്ങളെല്ലാം പിന്മാറിയതിന് ശേഷം കാബൂളിന്റെ പ്രവർത്തനം പൂർണ്ണമായും ഏറ്റെടുക്കാനാണ് താലിബാന്റെ പദ്ധതി.

സ്വന്തം നിലയ്ക്ക് വിമാനത്താവളം പ്രവർത്തിപ്പിക്കാൻ നിലവിൽ താലിബാന് കഴിവില്ല. ഈ സാഹചര്യത്തിലാണ് സഹായത്തിനായി താലിബാൻ തുർക്കിയെ സമീപിച്ചത്. തുർക്കിയിൽ നിന്നും മറുപടി ലഭിക്കാതെ വന്നതോടെയാണ് ഖത്തറിനെ സമീപിക്കാൻ താലിബാൻ ഭീകരർ തീരുമാനിച്ചത്.

ടോക്കിയോ: പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടത്തില്‍ ഒരു വെള്ളി കൂടി. പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ എഫ് 56 വിഭാഗത്തില്‍ യോഗേഷ് ഖാത്തൂണിയയാണ് വെള്ളിമെഡല്‍ സ്വന്തമാക്കിയത്.

സീസണിലെ താരത്തിന്റെ മികച്ച ദൂരമായ 44.38 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് യോഗേഷ് ഖാത്തൂണിയയുടെ മെഡല്‍ നേട്ടം. ഈ വിഭാഗത്തില്‍ ബ്രസീല്‍ താരം ബാറ്റിസ്റ്റ ഡോസ് സാന്റോസ് സ്വര്‍ണവും, ക്യൂബയുടെ എല്‍. ഡയസ് അല്‍ദാന വെങ്കലവും നേടി.

നേരത്തെ, പുരുഷ ജാവലിന്‍ ത്രോ – എഫ് 46 ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ ദേവേന്ദ്ര ജജാരിയ വെള്ളി മെഡലും, 64.35 എറിഞ്ഞ സുന്ദര്‍ സിംഗ് ഗുര്‍ജാര്‍ വെങ്കല മെഡലും നേടിയിരുന്നു.

മത്സരത്തിന്റെ തുടക്കത്തില്‍ ശരാശരിയില്‍ മാത്രം ഒതുങ്ങിയ ദേവേന്ദ്ര പിന്നീട് 64.35 മീറ്ററെന്ന മികച്ച ദൂരം കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ പാര-അത്ലറ്റില്‍ നിന്നുള്ള നാലാമത്തെയും അഞ്ചാമത്തെയും ത്രോ ഫൗളുകളായിരുന്നെങ്കിലും, അവസാനത്തേത് 61.23 മീറ്റര്‍ ദൂരം കണ്ടെത്തി.

സുന്ദറും മെഡല്‍ നേട്ടത്തിലേക്ക് കടക്കാനുള്ള അഞ്ചാമത്തെ ശ്രമത്തില്‍ 64 മീറ്റര്‍ മാര്‍ക്കിന് മുകളില്‍ എറിഞ്ഞിരുന്നു. മൂന്നാമത്തെ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം അജീത് സിംഗ് ഫൈനലില്‍ എട്ടാം സ്ഥാനത്തെത്തി.

ടോക്കിയോ: പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പട്ടിക നീളുന്നു. പുരുഷ ജാവലിന്‍ ത്രോ – എഫ് 46 ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ ദേവേന്ദ്ര ജജാരിയ വെള്ളി മെഡലും, 64.35 എറിഞ്ഞ സുന്ദര്‍ സിംഗ് ഗുര്‍ജാര്‍ വെങ്കല മെഡലും നേടി.

മത്സരത്തിന്റെ തുടക്കത്തില്‍ ശരാശരിയില്‍ മാത്രം ഒതുങ്ങിയ ദേവേന്ദ്ര പിന്നീട് 64.35 മീറ്ററെന്ന മികച്ച ദൂരം കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ പാര-അത്ലറ്റില്‍ നിന്നുള്ള നാലാമത്തെയും അഞ്ചാമത്തെയും ത്രോ ഫൗളുകളായിരുന്നെങ്കിലും, അവസാനത്തേത് 61.23 മീറ്റര്‍ ദൂരം കണ്ടെത്തി.

സുന്ദറും മെഡല്‍ നേട്ടത്തിലേക്ക് കടക്കാനുള്ള അഞ്ചാമത്തെ ശ്രമത്തില്‍ 64 മീറ്റര്‍ മാര്‍ക്കിന് മുകളില്‍ എറിഞ്ഞിരുന്നു. മൂന്നാമത്തെ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം അജീത് സിംഗ് ഫൈനലില്‍ എട്ടാം സ്ഥാനത്തെത്തി.