പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പട്ടിക നീളുന്നു; പുരുഷ ജാവലിനില്‍ ദേവേന്ദ്രയ്ക്ക് വെള്ളി, സുന്ദര്‍ സിംഗിന് വെങ്കലം

ടോക്കിയോ: പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പട്ടിക നീളുന്നു. പുരുഷ ജാവലിന്‍ ത്രോ – എഫ് 46 ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ ദേവേന്ദ്ര ജജാരിയ വെള്ളി മെഡലും, 64.35 എറിഞ്ഞ സുന്ദര്‍ സിംഗ് ഗുര്‍ജാര്‍ വെങ്കല മെഡലും നേടി.

മത്സരത്തിന്റെ തുടക്കത്തില്‍ ശരാശരിയില്‍ മാത്രം ഒതുങ്ങിയ ദേവേന്ദ്ര പിന്നീട് 64.35 മീറ്ററെന്ന മികച്ച ദൂരം കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ പാര-അത്ലറ്റില്‍ നിന്നുള്ള നാലാമത്തെയും അഞ്ചാമത്തെയും ത്രോ ഫൗളുകളായിരുന്നെങ്കിലും, അവസാനത്തേത് 61.23 മീറ്റര്‍ ദൂരം കണ്ടെത്തി.

സുന്ദറും മെഡല്‍ നേട്ടത്തിലേക്ക് കടക്കാനുള്ള അഞ്ചാമത്തെ ശ്രമത്തില്‍ 64 മീറ്റര്‍ മാര്‍ക്കിന് മുകളില്‍ എറിഞ്ഞിരുന്നു. മൂന്നാമത്തെ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം അജീത് സിംഗ് ഫൈനലില്‍ എട്ടാം സ്ഥാനത്തെത്തി.