ന്യൂഡൽഹി: താലിബാനുമായി ചർച്ച നടത്തി ഇന്ത്യ. ദോഹയിൽ വെച്ചായിരുന്നു ചർച്ച. താലിബാൻ ഉപമേധാവിയുമായി ഖത്തറിലെ ഇന്ത്യൻ അംബാസഡറാണ് ചർച്ച നടത്തിയത്. അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ ചർച്ചയിൽ ആവശ്യപ്പെട്ടതായാണ് വിവരം. അഫ്ഗാൻ മണ്ണ് ഭീകരവാദികൾക്ക് താവളമാകരുതെന്നും കൂടിക്കാഴ്ച്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടു.
ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ താലിബാന്റെ ഖത്തറിലെ രാഷ്ട്രീയ കാര്യാലയ തലവൻ ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായുമായി കൂടിക്കാഴ്ച നടത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി അഫ്ഗാനിസ്താനിലെ പുതിയ അധികാരികളുടെ അഭ്യർത്ഥന പ്രകാരമായിരുന്നു കൂടിക്കാഴ്ച്ചയെന്നാണ് റിപ്പോർട്ടുകൾ.
.
അതേസമയം, ഇന്ത്യയിലെ എൻഐഎ കേസുകളിൽ പ്രതികളായ 25 പേർ അഫ്ഗാനിലുണ്ടെന്ന വിവരവും പുറത്തു വരുന്നുണ്ട്. ഇതിൽ ചിലർക്ക് ജീവൻ നഷ്ടപ്പെട്ടതായും എത്ര പേർ ജീവനോടെ ബാക്കിയുണ്ടെന്ന വിവരം ശേഖരിക്കുകയാണെന്നും എൻഐഎ അറിയിച്ചു.

