General (Page 1,299)

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്നും നാളെയും കുടിവെള്ള വിതരണം തടസപ്പെടും. കനകനഗറിൽ വാട്ടർ അതോറിറ്റിയുടെ 700എംഎം ഡിഐ പൈപ്പിൽ ചോർച്ചയുണ്ടായതിനെത്തുടർന്നാണ് ജലവിതരണം തടസപ്പെടുന്നത്.

വെളളയമ്പലം – ശാസ്തമംഗലം റോഡ്, കൊച്ചാർ റോഡ്, ഇടപ്പഴഞ്ഞി, ഒബ്‌സർവേറ്ററി ഹിൽസ്, പാളയം, നിയമസഭ കോംപ്ലക്‌സ്, നന്ദാവനം, വഴുതയ്ക്കാട്, തൈക്കാട്, വലിയശാല, ബേക്കറി, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദകോളേജ്, പുളിമൂട്, വഞ്ചിയൂർ, പേട്ട, ചാക്ക, പൂന്തി റോഡ്, വേളി, വെട്ടുകാട്, ശംഖുംമുഖം, കരിക്കകം എന്നിടങ്ങളിലും പാളയം, പാറ്റൂർ സെക്ഷനുകൾക്കു കീഴിൽ വരുന്ന മുഴുവൻ സ്ഥലങ്ങളിലും ഇന്നും നാളെയും ജലവിതരണം തടസപ്പെടും. പിഎച്ച് ഡിവിഷൻ നോർത്ത് എക്‌സിക്യുട്ടീവ് എൻജിനീയറാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം കോർപ്പറേഷന്റെ സ്മാർട്ട് ട്രിവാൻട്രം ആപ്പിലൂടെ ടാങ്കർ വഴി ജലവിതരണം ആവശ്യമുളളവർ ബന്ധപ്പെടേണ്ട നമ്പർ: 9496434488 (24 hrs), Land Line No. 0471 – 2377701. ടാങ്കറിൽ വെളളം അത്യാവശ്യം വേണ്ടവർക്ക് ഹെൽപ് ലൈൻ നമ്പർ 8547697340-ൽ ബന്ധപ്പെടാം.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ നൂതന പദ്ധതിയായ ‘ഉല്ലാസയാത്ര’ ആദ്യമായി വയനാടിലേയ്ക്ക്. വയനാട് തണുപ്പ് കോരിയിട്ട മഞ്ഞു പാളിയിലൂടെ മാത്രം ഓർത്തെടുക്കാൻ കഴിയുന്ന മായാലോകത്തേക്കാണ് കെഎസ്ആർടിസി ഉപഭോക്താക്കളെ സ്വീകരിക്കുന്നത്. ഏറ്റവും കുറഞ്ഞ ചെലവിലാണ് കെഎസ്ആർടിസി യാത്രക്കാർക്കായി വയനാട് യാത്ര ഒരുക്കിയിരിക്കുന്നത്. ഭക്ഷണവും എൻട്രി ഫീസും ഉൾപ്പെടെ വെറും 1000 രൂപയാണ് ഇതിനായി കെഎസ്ആർടിസി ഈടാക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കെഎസ്ആർടിസി ഇക്കാര്യം അറിയിച്ചത്.

പൂക്കോട് തടാകം, ടീ മ്യൂസിയം, ബാണാസുരാസാഗർ, കർലാട് തടാകം, താമരശ്ശേരി ചുരം (പകൽ കാഴ്ചയും രാത്രി കാഴ്ചയും ) തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. സഞ്ചാരികൾക്ക് എന്നും പുതുമ നിറഞ്ഞ കാഴ്ചകൾ സമ്മാനിക്കുന്ന സുന്ദരയിടമാണ് വയനാട്. വയലും നാടും കാടും ചേരുന്ന അപൂർവം പ്രദേശങ്ങളിലൊന്നാണിവിടം.

താമരശ്ശരി ചുരം കയറുന്നതുമുതൽ വയനാടിന്റെ ദൃശ്യചാരുതയ്ക്ക് തുടക്കമാകും. ചെറുതും വലുതുമായ നൂൽമഴയും കോടമഞ്ഞും പെയ്തിറങ്ങുന്ന ഈ ഹരിതഭൂവിൽ എവിടേയ്ക്ക് കണ്ണുപായിച്ചാലും കാഴ്ചകളിലേക്കുള്ള കയറ്റിറക്കങ്ങളാണ്. വയനാടിന്റെ കാർഷിക ഗോത്രപാരമ്പര്യങ്ങൾ ലോകത്ത് മറ്റൊരിടത്തും ദൃശ്യവുമല്ല.

കെ.എസ്.ആർ.ടി.സി യും വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ( DTPC) മറ്റ് സർക്കാർ വകുപ്പുകളുമായി ചേർന്ന് കൂടുതൽ വൈവിധ്യമാർന്ന ‘ഉല്ലാസയാത്രകൾ ‘ ആരംഭിക്കുന്നതിന്റെ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. കുറഞ്ഞ ചെലവിൽ വയനാടൻ കാഴ്ച്ചകൾ സഞ്ചാരികളിലേക്കെത്തിക്കാൻ ഒരുങ്ങിക്കഴിഞ്ഞുവെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കെ.എസ്.ആർ.ടി .സിയുടെ നൂതന പദ്ധതിയായ ‘ഉല്ലാസയാത്ര’ ആദ്യമായി വയനാടിലേയ്ക്ക്…

വയനാട് തണുപ്പ് കോരിയിട്ട മഞ്ഞു പാളിയിലൂടെ മാത്രം ഓർത്തെടുക്കാൻ കഴിയുന്ന മായാലോകം….

സഞ്ചാരികൾക്ക് എന്നും പുതുമ നിറഞ്ഞ കാഴ്ചകൾ സമ്മാനിക്കുന്ന സുന്ദരയിടമാണ് വയനാട്. വയലും നാടും കാടും ചേരുന്ന അപൂർവം പ്രദേശങ്ങളിലൊന്നാണിവിടം.

താമരശ്ശരി ചുരം കയറുന്നതുമുതൽ വയനാടിന്റെ ദൃശ്യചാരുതയ്ക്ക് തുടക്കമാകും. ചെറുതും വലുതുമായ നൂൽമഴയും കോടമഞ്ഞും പെയ്തിറങ്ങുന്ന ഈ ഹരിതഭൂവിൽ എവിടേയ്ക്ക് കണ്ണുപായിച്ചാലും കാഴ്ചകളിലേക്കുള്ള കയറ്റിറക്കങ്ങളാണ്. വയനാടിന്റെ കാർഷിക ഗോത്രപാരമ്പര്യങ്ങൾ ലോകത്ത് മറ്റൊരിടത്തും ദൃശ്യവുമല്ല…

നിങ്ങൾക്ക് ഏറ്റവും സന്തോഷകരമായ യാത്രകൾ സംഘടിപ്പിക്കുന്ന നിങ്ങളുടെ സ്വന്തം കെ എസ് ആർ ടി സി 2021 ഡിസംബർ 11 മുതൽ മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ എന്നിവിടങ്ങളിൽനിന്നും വയനാട്ടിലേക്ക് ആദ്യമായി ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു, അതും കുറഞ്ഞ ചിലവിൽ ഭക്ഷണവുംഎൻട്രി ഫീസും ഉൾപ്പെടെ വെറും 1000 രൂപക്ക്.

വയനാട് എവിടൊക്കെ പോകുന്നതെന്നറിയണ്ടേ?

പൂക്കോട് തടാകം
ടീ മ്യൂസിയം
ബാണാസുരാസാഗർ
കർലാട് തടാകം
താമരശ്ശേരി ചുരം (പകൽ കാഴ്ചയും രാത്രി കാഴ്ചയും )
തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് സഞ്ചാരം.

കെ.എസ്.ആർ.ടി.സി യും വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ( DTPC) മറ്റ് സർക്കാർ വകുപ്പുകളുമായി ചേർന്ന് കൂടുതൽ വൈവിധ്യമാർന്ന ‘ഉല്ലാസയാത്രകൾ ‘ ആരംഭിക്കുന്നതിന്റെ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. കുറഞ്ഞ ചെലവിൽ വയനാടൻ കാഴ്ച്ചകൾ സഞ്ചാരികളിലേക്കെത്തിക്കാൻ കെ.എസ്.ആർ.ടി.സി ഒരുങ്ങിക്കഴിഞ്ഞു.
അപ്പോ ….. വരുകയല്ലേ …..

മലപ്പുറം – വയനാട് ഉല്ലാസ യാത്ര ഇബ്രോഷർ ഡൗൺലോഡ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Brochure downloadable link : https://bit.ly/3lEIXnE

കൂടുതൽ വിവരങ്ങൾക്ക്:

നിലമ്പൂർ

7736582069
9745047521
9447436967
04931 223929
ഈ – മെയിൽ – nbr@kerala.gov.in

പെരിന്തൽമണ്ണ
9048848436
9544088226
9745611975
04933227342
ഈ – മെയിൽ – pmn@kerala.gov.in

മലപ്പുറം

9447302014
9995726885
9995090216
7736570412
9495306404
04832734950

ഈ – മെയിൽ – mpm@kerala.gov.in

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
ടോൾ ഫ്രീ നമ്പർ – 18005994011
മൊബൈൽ – 9447071021
ലാൻഡ്ലൈൻ – 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്‌സാപ്പ് – 8129562972
ബഡ്ജ്ജറ്റ് ടൂറിസം സെൽ
ഈ – മെയിൽ – btc.keralartc.gov.in
Connect us on
Website: www.keralartc.com
YouTube – https://youtube.com/channel/UCQO70_lRhoPu__PMrnroIHg
faccebook – https://www.facebook.com/KeralaStateRoadTransportCorporation/
Instagram – https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt – https://profile.dailyhunt.in/keralartc
Twitter –
https://twitter.com/transport_state?s=08

ന്യൂഡൽഹി: കാർഷിക സമരം അവസാനിപ്പിച്ച് കർഷക സംഘടനകൾ. കാർഷിക നിയമങ്ങൾ പിൻവലിക്കുകയും കർഷകരുടെ മറ്റ് ആവശ്യങ്ങൾ അംഗീകരിച്ച് രേഖമൂലം സർക്കാർ ഉറപ്പു നൽകുകയും ചെയ്തതോടെയാണ് സംഘടനകൾ സമരം അവസാനിപ്പിച്ചത്. ഡിസംബംർ 11-മുതൽ ഡൽഹി അതിർത്തികളിൽ നിന്ന് കർഷകർ സ്വന്തം വീടുകളിലേക്ക് മടങ്ങുമെന്നാണ് കർഷക സംഘടനകൾ അറിയിക്കുന്നത്.

സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്നും ജനുവരി 15 ന് അവലോകന യോഗം ചേരുമെന്നും കർഷക സംഘടനകൾ വിശദമാക്കി. സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ സമരം പുനരാരംഭിക്കാനാണ് സംഘടനകളുടെ തീരുമാനം. കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുക എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് കർഷക സംഘടനകൾ മുന്നോട്ട് വെച്ചത്.

വ്യാഴാഴ്ച വൈകിട്ട് 5:30 ന് കർഷക വിജയ പ്രാർത്ഥന നടത്തും. കർഷക സംഘടനകൾ ഡിസംബർ 11 ന് രാവിലെ 9 മണിയോടെ ഡൽഹിയുടെ അതിർത്തികളായ സിംഘുവിലും തിക്രിയിലുമുള്ള സമര കേന്ദ്രങ്ങളിൽ വിജയ മാർച്ചും ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കർഷക സംഘടന വ്യക്തമാക്കി.

ന്യൂഡൽഹി: രാജ്യത്തെ ഭിക്ഷാടകരെ പുനരധിവസിപ്പിക്കാൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ. അഞ്ച് വർഷത്തിനുള്ളിൽ 20,000 ഭിക്ഷാടകരെ പുനരധിവസിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേന്ദ്രമന്ത്രി റാവു ഇന്ദർജിത് സിങ് ലോക്സഭയിലാണ് പദ്ധതി സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം വഴി സർക്കാരിതര സംഘടനകളെ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

സർവേ, ഐഡന്റിഫിക്കേഷൻ, മൊബിലൈസേഷൻ, റെസ്‌ക്യു, ഷെൽട്ടർ ഹോം, കോംപ്രിഹെൻസീവ് റീസെറ്റിൽമെന്റ് തുടങ്ങിയവയിലൂടെയാണ് ഭിക്ഷാടകരെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 2025-26 ആകുമ്പോഴേക്കും സപ്പോർട്ട് ഫോർ മാർജിനലൈസ്ഡ് ഇന്റിവിജ്വൽസ് ഫോർ ലൈവ്‌ലിഹുഡ് ആന്റ് എന്റർപ്രൈസ് എന്ന പദ്ധതി വഴി ഭിക്ഷാടകരെ പുനരധിവസിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

ആലപ്പുഴ: ആശങ്ക വിതച്ച് കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലാണ് സ്ഥിരീകരിച്ചത്. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളില്‍ ആയിരക്കണക്കിന് താറാവുകളാണ് രോഗം പിടിപെട്ട് ചത്തത്. പരിശോധനാഫലം വൈകിയത് രോഗവ്യാപനം കൂടാന്‍ കാരണമായിട്ടുണ്ട്. രോഗം കണ്ടെത്തിയ തകഴി പഞ്ചായത്തിലെ താറാവുകളെ കൂട്ടമായി കൊന്നൊടുക്കും. കളക്ടറേറ്റില്‍ അടിയന്തരയോഗം ചേര്‍ന്നാണ് താറാവുകളെ കൊന്നൊടുക്കാന്‍ പത്തംഗ ടീമിനെ നിയോഗിച്ചത്.

ആലപ്പുഴയില്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് താറാവുകള്‍ കൂട്ടത്തോടെ ചത്ത് തുടങ്ങിയത്. എച്ച് 5 എന്‍ 1 വൈറസ് ആണെന്ന് ഇപ്പോഴാണ് സ്ഥിരീകരിക്കുന്നത്. മൂന്ന് കര്‍ഷകരുടെ എണ്ണായിരത്തിലധികം താറാവുകളാണ് നെടുമുടി പഞ്ചായത്തില്‍ ഇതിനകം ചത്തത്. വായുവിലൂടെയാണ് രോഗം പടരുന്നത് എന്നാല്‍, മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വളരെ കുറവാണ്.

2014, 2016 വര്‍ഷങ്ങളില്‍ പക്ഷിപ്പനി പിടിപെട്ട് ആയിരക്കണക്കിന് താറാവുകള്‍ ആലപ്പുഴയില്‍ ചത്തിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ പക്ഷിപ്പനി മൂലവും മെയ് മാസത്തില്‍ ബാക്ടീരിയ ബാധമൂലവും താറാവുകള്‍ ചത്തിരുന്നു. പതിനൊന്ന് പഞ്ചായത്തുകളില്‍ താറാവുകളെയും മറ്റ് വളര്‍ത്തുപക്ഷികളെയും കൈമാറുന്നതിനും കൊണ്ടു പോകുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രിസ്മസ് വിപണിയില്‍ നഷ്ടം വരുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍.

ന്യൂഡൽഹി: രാജ്യത്ത് അടുത്ത സംയുക്ത സൈനിക മേധാവിയെ ഉടൻ നിയമിക്കാൻ സാധ്യത. ഇതിനായുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചതായാണ് റിപ്പോർട്ട്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ പിൻഗാമിയാകാൻ കരസേനാ മേധാവി എംഎം നരവാനെയ്ക്കാണ് സാധ്യതയെന്നാണ് വിവരം. ഒരാഴ്ച മുതൽ പത്ത് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.

നിലവിലെ സേനാ മേധാവികളിൽ കരസേനാ മേധാവി ജനറൽ എം. എം. നരവനെയാണ് ഏറ്റവും മുതിർന്നയാൾ. സീനിയോറിറ്റി പരിഗണിച്ചാൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി വരാനുള്ള മുഖ്യ പരിഗണനയും അദ്ദേഹത്തിനാണ്.

2022 ഏപ്രിൽ വരെയാണ് കരസേനാ മേധാവിയായി നരവാനെയ്ക്ക് ചുമതലയുള്ളത്. 62 വയസ്സ് അല്ലെങ്കിൽ മൂന്ന് വർഷത്തെ കാലാവധിയിൽ ഏതാണോ ആദ്യം പൂർത്തിയാകുന്നത് അതുവരെയാണ് സേന മേധാവിമാർക്ക് ചുമതല വഹിക്കാൻ കഴിയുക.. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കാബിനറ്റ് കമ്മിറ്റി യോഗം ചേർന്നിരുന്നു. സംയുക്ത സൈനിക മേധാവിയെ നിയമിക്കുന്ന വിഷയത്തെ കുറിച്ച് യോഗം ചർച്ച ചെയ്തിരുന്നുവെന്നാണ് വിവരം. എന്നാൽ യോഗത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

ഭാവിയിൽ മൂന്ന് സേനാ വിഭാഗങ്ങളേയും ഒരുമിച്ച് സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് സംയുക്ത സൈനിക മേധാവി എന്ന പദവി കേന്ദ്ര സർക്കാർ സൃഷ്ടിച്ചത്. ബിപിൻ റാവത്താണ് സംയുക്ത സൈനിക മേധാവി സ്ഥാനത്തേക്ക് ആദ്യമായി നിയമിതനായത്. ബിപിൻ റാവത്തിന്റെ വിയോഗത്തെ തുടർന്നുണ്ടായ ഒഴിവ് എത്രയും വേഗം നികത്തണമെന്നാണ് കേ്ന്ദ്ര സർക്കാരിന്റെ തീരുമാനം. നിയമം അനുസരിച്ച് ഏതൊരു കമാൻഡിങ് ഓഫീസർക്കും സംയുക്ത സൈനിക മേധാവിയാകാനുള്ള യോഗ്യതയുണ്ട്. നാല് സ്റ്റാറുകളുള്ള ജനറൽ പദവിയിലോ സമാന റാങ്കിലുള്ള എയർ ചീഫ് മാർഷൽ (വ്യോമസേന), അഡ്മിറൽ (നാവികസേന) എന്നിവർക്കും സി.ഡി.എസ് പദവിയിൽ എത്താം.

2019 ഡിസംബർ 31 ന് കരസേനാ മേധാവിയായി ചുമതലയേറ്റത്. ബിപിൻ റാവത്തിന്റെ പിൻഗാമിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ നിയമനം. കരസേനയുടെ 40-ാം ഉപമേധാവിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കഴിഞ്ഞ രണ്ടര ദശകത്തിനിടെ കടലെടുത്തത് സംസ്ഥാനത്തിന്റെ മൊത്തം കടൽ തീരത്തിന്റെ 45 ശതമാനമെന്ന് റിപ്പോർട്ട്. നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് തയ്യാറാക്കിയ നാഷണൽ ഷോർ ലൈൻ ചെയ്ഞ്ച് അസസ്‌മെന്റ് മാപ്പിംഗ് ഫോർ ഇന്ത്യൻ കോസ്റ്റൽ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 1990 മുതൽ 2016 വരെ കാലയളവിലെ ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

അശാസ്ത്രീയമായ ഹാർബർ, തുറമുഖ നിർമ്മാണം, മണൽ ഖനനം, തീരത്തെ പരിസ്ഥിതി വിരുദ്ധ നിർമ്മാണ പ്രവർത്തനങ്ങൾ, കാലാവസ്ഥാ മാറ്റം മൺസൂൺ വ്യതിചലനം, ആഗോള താപനം മൂലമുണ്ടായ സമുദ്ര ജലനിരപ്പിലെ വർദ്ധന എന്നിവയാണ് തീരം കടലെടുക്കാൻ കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. കടലിൽ നിന്ന് ഏഴര മീറ്റർ വരെ പൊക്കമുള്ള പ്രദേശമാണ് തീരപ്രദേശം എന്നറിയപ്പെടുന്നത്. 592.96 കിലോമീറ്ററാണ് കേരളത്തിന്റെ തീരപ്രദേശം.

തിരുവനന്തപുരം തേങ്ങാപട്ടണത്തെ ഹാർബർ നിർമ്മാണം, തുറമുഖത്തെ ഡ്രഡ്ജിംഗ്, കൊല്ലം ആലപ്പാട്ട് വർഷങ്ങളായി നടക്കുന്ന മണൽ ഖനനം, ആലപ്പുഴയിൽ പുറക്കാട് മുതൽ ചെല്ലാനം വരെ അശാസ്ത്രീയ ഹാർബർ നിർമ്മാണം, പൊന്നാനി -കാസർകോട് വരെയുള്ള അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് ഭീഷണി സൃഷ്ടിക്കുന്നവ. 1993-2015 കാലയളവിൽ രാജ്യത്തെ സമുദ്രങ്ങളിൽ 3.3 മില്ലി മീറ്റർ ജലനിരപ്പ് ഉയർന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൊച്ചി തീരത്തെ സമുദ്ര ജലനിരപ്പിൽ പ്രതിവർഷം 1.75 മില്ലി മീറ്റർ വർധനയും ഉണ്ടായിട്ടുണ്ട്. കൊച്ചിയിലെ 169 ചതുരശ്ര കിലോമീറ്റർ പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാണ്.

babari badge

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ വി മനോജ്കുമാറാണ് സംഭവത്തിൽ സ്വമേധയാണ് കേസെടുത്തത്. പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ് ജോർജ് സ്‌കൂളിലെ പിഞ്ചുവിദ്യാർത്ഥികളെയാണ് തടഞ്ഞുനിർത്തി ബലം പ്രയോഗിച്ച് ഇത്തരത്തിൽ സ്റ്റിക്കർ പതിപ്പിച്ചത്. കുട്ടികളിൽ പലരും ഇതു വേണ്ടെന്ന് അറിയിച്ചെങ്കിലും പോപ്പുലർ ഫ്രണ്ടുകാർ ബലം പ്രയോഗിച്ച് സ്റ്റിക്കർ പതിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിക്കും പത്തനംതിട്ട ജില്ലാ പൊലിസ് മേധാവിക്കും നൽകിയിരിക്കുന്ന നിർദ്ദേശം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ചുങ്കപ്പാറ സ്വദേശി മുനീർ ഇബ്നു നസീറാണ് കേസിലെ ഒന്നാം പ്രതി. കണ്ടാലറിയാവുന്ന മറ്റു രണ്ട് പേർക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.

സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സംഭവത്തിൽ പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും ദേശീയ അന്വേഷണ കമ്മീഷനും പരാതി നൽകുകയും ചെയ്തിരുന്നു.

അതേസമയം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നിർബന്ധിപ്പിച്ച് കുട്ടികളെ ബാബറി ബാഡ്ജ് ധരിപ്പിച്ചതിൽ ദേശീയ ബാലാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചു. സംഭവത്തിൽ പത്തനംതിട്ട എസ്പിയോട് റിപ്പോർട്ട് തേടുമെന്ന് കമ്മീഷൻ ചെയർപേഴസൺ പ്രിയങ്ക് കനുംഗോ വ്യക്തമാക്കിയിരുന്നു.

കോയമ്പത്തൂർ: രാജ്യത്തെ ജനങ്ങളെ മുഴുവൻ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ് സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ വിയോഗ വാർത്ത. കുനൂരിൽ ഉണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് ബിപിൻ റാവത്ത് കൊല്ലപ്പെട്ടത്. ബിപിൻ റാവത്തിന്റെ ഭാര്യ ഉൾപ്പെടെ 13 പേരാണ് ഹെലികോപ്ടർ അപകടത്തിൽ മരിച്ചത്. ബിപിൻ റാവത്ത് രാജ്യസേവനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടർ മധുലിക റാവത്ത് സമൂഹ സേവനത്തിനായി ജീവിതം മാറ്റിവെയ്ക്കുകയായിരുന്നു. കരസേനയിൽ സേവനം അനുഷ്ഠിക്കുന്നവരുടെ ഭാര്യമാർക്ക് എന്നും താങ്ങായി മധുലിക നിലകൊണ്ടിരുന്നു.

സൈനികരുടെ ഭാര്യമാരുടെയും കുട്ടികളുടെയും ആശ്രിതരുടെയും ക്ഷേമത്തിനായായിരുന്നു മധുലിക പ്രവർത്തിച്ചിരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ എൻജിഒകളിൽ ഒന്നായ ആർമി വൈഫ്സ് വെൽഫെയർ അസോസിയേഷന്റെ പ്രസിഡന്റായും മധുലിക പ്രവർത്തിച്ചിട്ടുണ്ട്. രാജ്യസേവനത്തിനിടെ വീരമൃത്യൂ വരിച്ച സൈനികരുടെ വിധവകളെ ശാക്തീകരിക്കുന്നതിനായി വിവിധ സന്നദ്ധ പരിപാടികളും മധുലിക നടത്തിയിരുന്നു. ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കുന്ന നിരവധി ക്ഷേമ പരിപാടികളുടെയും ക്യാമ്പെയ്‌നുകളും മധുലിക നടത്തിയിട്ടുണ്ട്.

അംഗങ്ങളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്താനും മധുലിക എപ്പോഴും ശ്രദ്ധിച്ചിരുന്നു. സൈനികരുടെ ഭാര്യമാരെ ശാക്തീകരിക്കുന്നതിനായി സ്വയം തൊഴിലുകൾക്കായി അവരെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും മധുലിക ആവിഷ്‌ക്കരിച്ചിരുന്നു. ടെയ്‌ലറിങ്, നെയ്റ്റിങ്, ബാഗ് നിർമ്മാണം, കേക്ക് നിർമ്മാണം, ചോക്ലേറ്റ് നിർമ്മാണം തുടങ്ങിയ തൊഴിലുകളിൽ പരിശീലനം നേടാൻ മധുലിക സൈനികരുടെ ഭാര്യമാർക്ക് പ്രചോദനം നൽകി.

ഡൽഹി സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദം നേടിയ മധുലിക കാൻസർ ബാധിതർക്കായി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

ന്യൂഡൽഹി: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്നുണ്ടായ ഞെട്ടലിലാണ് രാജ്യം. ഹെലികോപ്ടർ അപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഹെലികോപ്ടർ അപകടത്തിന്റെ വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ ജീവന് വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു രാജ്യം മുഴുവൻ. എന്നാൽ പ്രാർത്ഥനകളെയെല്ലാം വിഫലമാക്കി വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ മരണ വാർത്ത വ്യോമസേന സ്ഥിരീകരിക്കുകയായിരുന്നു.

2020 മാർച്ച് മാസമാണ് ബിപിൻ റാവത്ത് ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി നിയമിതനായത്. ഇന്ത്യൻ സായുധ സേനയുടെ മേൽനോട്ടം വഹിക്കുകയും സർക്കാരിന്റെ സൈനിക ഉപദേശകനായി പ്രവർത്തിക്കുകയുമാണ് അദ്ദേഹത്തിന് നൽകിയിരുന്ന ചുമതല. ഇന്ത്യൻ സൈന്യത്തിലെ നിർണായക സാന്നിദ്ധ്യത്തെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നത്. അടുത്ത സമയങ്ങളിൽ ഇന്ത്യ നടത്തിയ നിർണ്ണായക സൈനിക നീക്കങ്ങളുടെ ചാലക ശക്തി കൂടിയായിരുന്നു അദ്ദേഹം. ചൈനയുടേയും പാകിസ്താന്റെയും വെല്ലുവിളികളെ മനസിലാക്കി ഇന്ത്യൻ സൈന്യത്തിന് അദ്ദേഹം കരുത്ത് പകർന്ന് നൽകി.

ഉറി ഭീകരാക്രമണത്തിനു ശേഷം പാകിസ്താന് തിരിച്ചടി നൽകാൻ സർജിക്കൽ സ്ട്രൈക്ക് ആസൂത്രണം ചെയ്തത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും റാവത്തും ചേർന്നാണ്. 2016 സെപ്റ്റംബർ 18 നായിരുന്നു ഉറിയിൽ ഭീകരാക്രമണം നടന്നത്. 10 ദിവസത്തെ ആസൂത്രണങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യ പാകിസ്താന് തിരിച്ചടി നൽകി. ഇന്ത്യയുടെ സൈനിക ശക്തി എത്രത്തോളമാണെന്ന് പാകിസ്താനെ ബോധ്യപ്പെടുത്തുന്ന രീതിയിലാണ് ഇന്ത്യ തിരിച്ചടി നൽകിയത്.

ഏത് അടിയന്തിര സാഹചര്യങ്ങളേയും മുന്നിൽ നിന്ന് നയിച്ച വിദഗ്ധനായ യുദ്ധതന്ത്രജ്ഞനായിരുന്നു അദ്ദേഹം. മാവോയിസ്റ്റുകളെ രാജ്യത്തിന് പുറത്ത് മ്യാൻമറിൽ കടന്ന് നടത്തിയ സർജിക്കൽ സ്ട്രൈക്കിന് നേതൃത്വം നൽകിയത് അദ്ദേഹത്തിന്റെ പാരാ കമാന്റോകളായിരുന്നു. ചൈനയ്‌ക്കെതിരെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ സൈന്യം നടത്തിയ പോരാട്ടത്തിനും അദ്ദേഹം എല്ലാവിധ പിന്തുണയും പകർന്നു നൽകിയിരുന്നു.

സംയുക്ത സൈനിക മേധാവി എന്ന നിലയിൽ മുഴുവൻ സേനാ വിഭാഗങ്ങൾക്കും ആവശ്യമായ ആയുധങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിൽ ഒരു മടിയും കാണിച്ചില്ല. പ്രതിരോധ മന്ത്രാലയവുമായി മികച്ച ബന്ധം സ്ഥാപിച്ചുകൊണ്ടായിരുന്നു അദ്ദേഹം സേനാവിഭാഗങ്ങളുടെ ഏതാവശ്യവും വളരെ വേഗത്തിൽ പൂർത്തീകരിച്ച് നൽകിയത്.