ന്യൂഡൽഹി: രാജ്യത്തെ ഭിക്ഷാടകരെ പുനരധിവസിപ്പിക്കാൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ. അഞ്ച് വർഷത്തിനുള്ളിൽ 20,000 ഭിക്ഷാടകരെ പുനരധിവസിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേന്ദ്രമന്ത്രി റാവു ഇന്ദർജിത് സിങ് ലോക്സഭയിലാണ് പദ്ധതി സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം വഴി സർക്കാരിതര സംഘടനകളെ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
സർവേ, ഐഡന്റിഫിക്കേഷൻ, മൊബിലൈസേഷൻ, റെസ്‌ക്യു, ഷെൽട്ടർ ഹോം, കോംപ്രിഹെൻസീവ് റീസെറ്റിൽമെന്റ് തുടങ്ങിയവയിലൂടെയാണ് ഭിക്ഷാടകരെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 2025-26 ആകുമ്പോഴേക്കും സപ്പോർട്ട് ഫോർ മാർജിനലൈസ്ഡ് ഇന്റിവിജ്വൽസ് ഫോർ ലൈവ്‌ലിഹുഡ് ആന്റ് എന്റർപ്രൈസ് എന്ന പദ്ധതി വഴി ഭിക്ഷാടകരെ പുനരധിവസിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

