General (Page 1,300)

തിരുവനന്തപുരം: വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ഓക്സിജൻ ലഭ്യതയും ഐസിയു വെന്റിലേറ്റർ സൗകര്യങ്ങളും ഉറപ്പ് വരുത്തിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പ്രതിദിനം 354.43 മെട്രിക് ടൺ ഓക്സിജനാണ് സംസ്ഥാനം ഉത്പാദിപ്പിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഇപ്പോൾ പ്രതിദിനം 65 മെട്രിക് ടൺ ഓക്സിജൻ മാത്രമാണ് ആവശ്യമായി വരുന്നത്. സംസ്ഥാനം ഓക്സിജനിൽ സ്വയംപര്യാപ്തത നേടിയിട്ടുണ്ട്. മാത്രമല്ല അധികമായി കരുതൽ ശേഖരവുമുണ്ടെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. രണ്ടാം തരംഗത്തിൽ കേരളത്തിൽ ഓക്സിജൻ ലഭ്യത ഒരു തരത്തിലും ബാധിച്ചിരുന്നില്ല. മുമ്പ് 4 ഓക്സിജൻ ജനറേറ്ററുകൾ മാത്രമാണുണ്ടായത്. മൂന്നാം തരംഗം മുന്നിൽ കണ്ട് 38 ഓക്സിജൻ ജനറേറ്ററുകൾ അധികമായി സ്ഥാപിച്ചു. ഇതിലൂടെ പ്രിദിനം 89.93 മെട്രിക് ടൺ ഓക്സിജൻ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. ഇതുകൂടാതെ 18 ഓക്സിജൻ ജനറേറ്ററുകൾ സ്ഥാപിക്കുന്നതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇതിലൂടെ 29.63 മെട്രിക് ടൺ ഓക്സിജൻ അധികമായി ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി.

14 എയർ സെപ്പറേഷൻ യൂണിറ്റുകൾ സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിലവിലുണ്ട്. ഇതിലൂടെ 65 മെട്രിക് ടൺ ഓക്സിജനാണ് ഒരു ദിവസം ഉത്പാദിപ്പിക്കുന്നത്. ഇതുകൂടാതെ പ്രതിദിനം 207.5 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള ശേഷിയുമുണ്ട്. ലിക്വിഡ് ഓക്സിജന്റെ സംഭരണ ശേഷിയും വർധിപ്പിച്ചിട്ടുണ്ട്. സർക്കാർ സ്വകാര്യ മേഖലകളിലായി നിലവിൽ 1802.72 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ സംഭരണ ശേഷിയുണ്ട്. 174.72 മെട്രിക് ടൺ അധിക സംഭരണശേഷി സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി വിശദമാക്കി.

ഐസിയു കിടക്കകളും വെന്റിലേറ്ററുകളും സജ്ജമാണ്. സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ 3107 ഐസിയു കിടക്കകളും 2293 വെന്റിലേറ്ററുകളുമാണുള്ളത്. അതിൽ 267 ഐസിയു കിടക്കകളിലും 77 വെന്റിലേറ്ററുകളിലും മാത്രമാണ് കോവിഡ് രോഗികളുള്ളത്. 983 ഐസിയു കിടക്കകളിലും 219 വെന്റിലേറ്ററുകളിലും നോൺ കോവിഡ് രോഗികളുമുണ്ട്. ഐ.സി.യു. കിടക്കകളുടെ 40.2 ശതമാനവും വെന്റിലേറ്ററുകളിലെ 12.9 ശതമാനം മാത്രവുമാണ് ആകെ രോഗികളുള്ളത്. ഇതുകൂടാതെ 7468 ഐസിയു കിടക്കകളും 2432 വെന്റിലേറ്ററുകളും സ്വകാര്യ ആശുപത്രികളിലുമുണ്ട്. സർക്കാർ മേഖലയിൽ ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങളുടെ കുറവുണ്ടായാൽ സ്വകാര്യ ആശുപത്രികളുടെ സഹകരണവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് വീണാ ജോർജ് കൂട്ടിച്ചേർത്തു.

ചെന്നൈ: കുനൂർ ഹെലികോപ്ടർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. അസി. വാറന്റ് ഓഫീസർ എ പ്രദീപ് ആണ് കൊല്ലപ്പെട്ടത്. തൃശൂർ സ്വദേശിയാണ് പ്രദീപ്. ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്ളൈറ്റ് ഗണ്ണർ ആയിരുന്നു പ്രദീപ്. 2004 ലാണ് അദ്ദേഹം വ്യോമസേനയിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷനുകളിലും ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്‌ക്യൂ മിഷനുകളിലും അദ്ദേഹം മുൻനിരയിൽ നിന്നും പ്രവർത്തിച്ചിട്ടുണ്ട്.

മകന്റെ ജന്മദിനവും പിതാവിന്റെ ചികിത്സ ആവശ്യങ്ങൾക്കും വേണ്ടി ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രദീപ് നാട്ടിൽ എത്തിയിരുന്നു. അവധി കഴിഞ്ഞ് തിരികെ പോയി ജോലിയിൽ പ്രവേശിച്ചതിന്റെ നാലാം ദിവസമാണ് ഹെലികോപ്ടർ അപകടം ഉണ്ടായത്. ഭാര്യയും രണ്ടു മക്കളുമാണ് അദ്ദേഹത്തിനുള്ളത്.

ബുധനാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം. നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ എംഐ ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേരാണ് അപകടത്തിൽ മരിച്ചതെന്ന് വ്യോമസേന സ്ഥിരീകരിച്ചു. ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്സ് നായ്ക് വിവേക് കുമാർ, ലാൻഡ്സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. അതേസമയം ഹെലികോപ്റ്റർ അപകടത്തിൽപ്പെടാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.

ഗോരഖ്പൂർ: രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കരുത്ത് പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോരഖ്പൂരിൽ മൂന്ന് പ്രധാനപ്പെട്ട നിർമ്മിതികളുടെ ഉദ്ഘാടനം അദ്ദേഹം ഇന്ന് നിർവ്വഹിക്കും. 30 വർഷമായി അടഞ്ഞു കിടന്ന വളം നിർമ്മാണ പ്ലാന്റും, അത്യാധുനിക സംവിധാനങ്ങളോടു കൂടിയ എംയിസ്, ഐസിഎംആറിന്റെ പുതിയ കെട്ടിടം തുടങ്ങിയവയുടെ ഉദ്ഘാടനമാണ് അദ്ദേഹം നിർവ്വഹിക്കുന്നത്. 9600 കോടി രൂപയുടേതാണ് പദ്ധതി.

30 വർഷമായി അടഞ്ഞു കിടന്ന നിർമ്മാണ പ്ലാന്റ് വരുന്നതോടെ യുപിയിലെയും അടുത്തുളള സംസ്ഥാനങ്ങൾക്കും യൂറിയ നൽകാൻ കഴിയു. കൃഷി മെച്ചപ്പെടുന്നതിലൂടെ രാജ്യത്തിന് പുരോഗതി ഉണ്ടാകുകയും യുവാക്കൾക്ക് തൊഴിലും ലഭിക്കുകയും ചെയ്യും. .ഇടത്തരം വ്യവസായങ്ങളുടെ വികസനം വേഗത്തിലാക്കാനും പുതിയ പ്ലാന്റ് സഹായിക്കും.

ഗോരഖ്പൂരിൽ എയിംസ് നിർമ്മാണം 2016 ലാണ് ആരംഭിച്ചത്. 1000 കോടിയോളം രൂപയാണ് എയിംസിന്റെ നിർമ്മാണ ചെലവ്. മസ്തിഷ്‌ക്ക ജ്വരത്തിനുളള മികച്ച ചികിത്സ പുതിയ എയിംസിൽ നിന്നും ലഭിക്കും. മെഡിക്കൽ കോളേജ്, ആയുഷ് ബിൽഡിങ്ങ്, നഴ്സിങ്ങ് കോളേജ്, ജീവനക്കാർക്കുളള താമസസൗകര്യം, വിദ്യാർത്ഥികൾക്ക് താമസ സൗകര്യം എന്നിവ എയിംസിൽ ഉണ്ടാകും.

ന്യൂഡൽഹി: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച സംസ്‌കരിക്കും. തമിഴ്‌നാട്ടിലെ കുനൂരിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ടോടെ പ്രത്യേക സൈനിക വിമാനത്തിൽ ബിപിൻ റാവത്തിന്റെയും ഭാര്യ മാധുലിക റാവത്തിന്റെയും ഭൗതികാവശിഷ്ടം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ മൃതദേഹം വീട്ടിലെത്തിക്കും. തുടർന്ന് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രദർശനത്തിന് വെയ്ക്കും. രാവിലെ 11 മണി മുതൽ രണ്ട് മണി വരെ അന്ത്യാഞ്ജലി അർപ്പിക്കാം. കാംരാജ് മാർഗ്ഗ് മുതൽ ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയർ ക്രിമറ്റോറിയം വരെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയും ഉണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേരാണ് അപകടത്തിൽ മരിച്ചതെന്ന് വ്യോമസേന സ്ഥിരീകരിച്ചു. ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ആണ് അപകടത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഒരേയൊരാൾ. നിലവിൽ ഇദ്ദേഹം വില്ലിംഗ്ടൺ സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ബുധനാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം. നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ എംഐ ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി.

ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്‌സ് നായ്ക് വിവേക് കുമാർ, ലാൻഡ്‌സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. അതേസമയം ഹെലികോപ്റ്റർ അപകടത്തിൽപ്പെടാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.

ബേൺ: ഇനി വേദനയില്ലാതെ ആത്മഹത്യ ചെയ്യാം. ഇതിനായുള്ള മെഷീൻ വികസിപ്പിച്ചിരിക്കുകയാണ് സ്വിറ്റ്‌സർലാൻഡിലെ കമ്പനി. സാർക്കോ എന്നാണ് ഈ മെഷീന്റെ പേര്. ഈ മെഷീനിൽ കയറികിടന്നാൽ വെറും ഒരു മിനിട്ടിനുള്ളിൽ വേദനയില്ലാതെ മരണം സംഭവിക്കുമെന്നാണ് സാർക്കോ നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. അധികൃതർ മെഷീനിന് അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. ദയാവധത്തിന് നിയമപരമായി അനുവാദമുള്ള രാജ്യമാണ് സ്വിറ്റ്‌സർലാൻഡ്.

ദയാമരണത്തിന് സഹായിക്കുന്ന സന്നദ്ധ സംഘടനയായ എക്സിറ്റ് ഇന്റർനാഷണലിന്റെ ഡയറക്ടർ ഡോ ഫിലിപ്പ് നിഷ്‌കെയാണ് മെഷീൻ വികസിപ്പിച്ചത്. ഡോക്ടർ ഡെത്ത് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ശരീരത്തിനുള്ളിലെ ഓക്സിജന്റെയും കാർബൺ ഡയോക്സൈഡിന്റെയും അളവ് നൈട്രജന്റെ സഹായത്തോടെ മെഷീൻ കൃത്രിമമായി കുറയ്ക്കുന്നതിനാലാണ് മരണം സംഭവിക്കുന്നത്. ശ്വാസം മുട്ടിയല്ല മരണം സംഭവിക്കുന്നതെന്ന് ഡോ ഫിലിപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ശരീരം പൂർണമായി തളർന്നവർക്ക് പോലും ഈ യന്ത്രം പ്രവർത്തിപ്പിക്കാൻ സാധിക്കും. മെഷീനിന്റെ ഉള്ളിൽ കയറിയ ശേഷം കണ്ണിമ ഉപയോഗിച്ച് വരെ ഇത് പ്രവർത്തിക്കാൻ കഴിയും. മരണം സംഭവിച്ചു കഴിഞ്ഞാൽ മൃതശരീരം സൂക്ഷിക്കാനുള്ള ശവപ്പെട്ടിയായും ഈ യന്ത്രം ഉപയോഗിക്കാമെന്നും നിർമ്മാതാക്കൾ വിശദമാക്കി. ഏകദേശം 1300 പേരാണ് കഴിഞ്ഞ വർഷം മാത്രം സ്വിറ്റ്‌സർലാൻഡിൽ ദയാവധം സ്വീകരിച്ചത്.

ന്യൂഡൽഹി: അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന് ആദരാജ്ഞലി അർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക ജിയുടെയും ആകസ്മിക വിയോഗം സൃഷ്ടിച്ച ഞെട്ടല്ലിലും വേദനയിലുമാണ് താനെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വ്യക്തമാക്കി. രാജ്യത്തിന് ധീരനായ ഒരു പുത്രനെ നഷ്ടപ്പെട്ടിരിക്കുന്നു. നീണ്ട നാല് പതിറ്റാണ്ടുകൾ മാതൃരാജ്യത്തിനായി അദ്ദേഹം നിസ്വാർത്ഥ സേവനം നടത്തി. അസാധാരണമായ ധീരതയും വീരത്വവും കൊണ്ടാവും അദ്ദേഹം തന്റെ സേവനകാലം അടയാളപ്പെടുത്തുക. ജനറൽ ബിപിൻ റാവത്തിനും പത്‌നിക്കുമൊപ്പം ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരേയും വേദനയോടെ ഓർക്കുന്നു. തങ്ങളുടെ കടമ നിർവഹിക്കുന്നതിനിടയിൽ മരണത്തെ പുൽകിയ അവരോരുത്തർക്കും ഇന്ത്യൻ പൗരൻമാർക്കൊപ്പം ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ സായുധ സേനയെയും സുരക്ഷാ സംവിധാനങ്ങളേയും നവീകരിക്കുന്നതിൽ വളരെയധികം സംഭാവനകൾ നൽകിയ വ്യക്തിയാണ് ബിപിൻ റാവത്തെന്ന് പ്രധാനമന്ത്രി അറിയിച്ചു. മികച്ചൊരു സൈനികനായിരുന്നു അദ്ദേഹം. പ്രതിരോധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ അറിവും ഉൾക്കാഴ്ചയും അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്ന വേദന വളരെ വലുതാണെന്നും ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവി എന്ന നിലയിൽ, പ്രതിരോധസേനകളുടെ പരിഷ്‌കരണമടക്കം നമ്മുടെ സായുധ സേനയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുമായി ജനറൽ റാവത്ത് സഹകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കരസേനയിലെ ദീർഘകാലത്തെ പ്രവർത്തന പരിചയവുമായാണ് അദ്ദേഹം സംയുക്ത സൈനികമേധാവി സ്ഥാനത്തേക്ക് എത്തിയത്. അദ്ദേഹത്തിന്റെ അസാധാരണമായ സേവനം ഇന്ത്യ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ, കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവും അദ്ദേഹത്തിന് അനുശോചനം അറിയിച്ചു. രാജ്യത്തിനാകെ വളരെ സങ്കടകരമായ ദിനമാണിതെന്നും മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീരനായ സൈനികരിൽ ഒരാളായിരുന്നു ബിപിൻ റാവത്തെന്നും അമിത് ഷാ പറഞ്ഞു. അദ്ദേഹത്തിന്റെ മാതൃകാപരമായ സേവനവും പ്രതിബദ്ധതയും വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. ഈ ദുരന്തം തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി.

രാജ്യത്തിന് വലിയ നഷ്ടമാണ് ജനറൽ റാവത്തിന്റെ വിയോഗമെന്ന് ജെപി നദ്ദ അറിയിച്ചു. രാജ്യത്തിന് അദ്ദേഹം നൽകിയ സേവനങ്ങൾ ഈ സന്ദർഭത്തിൽ നന്ദിയോടെ സ്മരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നൊരു ദുരന്തമാണിതെന്നും ഈ പരീക്ഷണവേളയിൽ അവരുടെ കുടുംബത്തോടൊപ്പം താാനും ചേരുന്നുവെന്നും രാഹുൽ ഗാന്ധി വിശദമാക്കി. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും അനുശോചനം രേഖപ്പെടുത്തുന്നു. ഈ ദുഃഖത്തിൽ ഇന്ത്യ ഒറ്റക്കെട്ടായി നിൽക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്തിന്റെയും പത്‌നി മധുലിക റാവത്തിന്റെയും കര – വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത്യന്തം വേദനാജനകമാണ് അപകടവാർത്ത. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ജനറൽ റാവത്തിന്റെയും ഒപ്പം ജീവൻ പൊലിഞ്ഞവരുടെയും കുടുംബാംഗങ്ങളെയും
പ്രതിരോധ സേനാംഗങ്ങളെ ആകെയും അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: തമിഴ്‌നാടിനെതിരെ രൂക്ഷ വിമർശനവുമായി റവന്യു മന്ത്രി കെ രാജൻ. മുന്നറിയിപ്പ് ഇല്ലാതെ രാത്രിയിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നുവിടുന്ന നടപടിയിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. ഒരു സ്വകാര്യ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. തമിഴ്‌നാട് സാമാന്യ മര്യാദ ലംഘിച്ചുവെന്നും ഇനി സംസ്ഥാന സർക്കാർ കടുത്ത നിലപാടുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു സംസ്ഥാനം ജനങ്ങളോട് കാണിക്കേണ്ട സാമാന്യ മര്യാദ തമിഴ്‌നാട് കാണിക്കുമെന്ന് കരുതി. പക്ഷെ അതുണ്ടായില്ല. പല തവണ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അടക്കം അറിയിച്ച് കേരളം തമിഴ്‌നാട് സർക്കാരിനെ ബന്ധപ്പെട്ടിരുന്നെങ്കിലും തമിഴ്‌നാട് തൽസ്ഥിതി ആവർത്തിക്കുകയാണ്. ഇനി കേരളം ഇതിനെതിരെ ശക്തമായി മുന്നോട്ട് പോകും. ഇതിന്റെ ഭാഗമായി വിഷയം സുപ്രീം കോടതിയിൽ ഗൗരവമായി ഉന്നയിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

സംസ്ഥാന സർക്കാരിന് ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. തമിഴ്‌നാടിന്റെ നടപടിയിൽ ബുദ്ധിമുട്ടിലായ പെരിയാർ തീരത്തെ ജനങ്ങൾക്ക് എല്ലാ സഹായവും നൽകുമെന്നും ഉറപ്പുവരുത്തും. തമിഴ്‌നാട് തോന്നുംപടി ഷട്ടറുകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത് പെരിയാറിന് തീരത്ത് താമസിക്കുന്ന ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നത് യാഥാർത്ഥ്യമാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 9 ഷട്ടറുകൾ കൂടി തുറന്നു. ബുധനാഴ്ച രാവിലെ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ജലനിരപ്പ് 141.90 ആയതോടെയാണ് തമിഴ്‌നാട് കൂടുതൽ ഷട്ടറുകൾ തുറന്നത്. 60 സെന്റിമീറ്റർ വീതമാണ് ഷട്ടറുകൾ തുറന്നത്. സെക്കൻഡിൽ 7140 ഘടനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വഖഫ് ബോർഡ് നിയമനം പിഎസ്സിക്കു വിട്ടതു വിപ്ലവകരമാണെന്നാണ് ഇത്രയും ദിവസം ഇടത് അനുയായികൾ പാടി നടന്നതെന്നും സംഘടിത വർഗീയ ശക്തികൾ പറഞ്ഞതോടെ പിണറായി വിജയൻ തീരുമാനം മാറ്റിയെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇരട്ടച്ചങ്കനും നവോത്ഥാന നായകനുമൊക്കെയാണെങ്കിലും സംഘടിത വർഗീയ ശക്തികൾ പറഞ്ഞാൽ പിണറായി തീരുമാനം മാറ്റുമെന്നും അദ്ദേഹം വിമർശിച്ചു. സമ്മർദ്ദ ശക്തികളുടെ ഇടപെടലാണ് പിണറായി വിജയന്റെ എല്ലാ തീരുമാനങ്ങളിലും കാണുന്നതെന്ന് കെ. സുരേന്ദ്രൻ. വർഗീയ ശക്തികളുടെ താൽപര്യം മുൻനിർത്തി വോട്ടുബാങ്ക് ലക്ഷ്യംവെച്ചാണ് കേരള സർക്കാർ മുന്നോട്ട് പോകുന്നത്. തലശ്ശേരിയിൽ ബിജെപിക്കാരെ അറസ്റ്റ് ചെയ്തപ്പോൾ കൊച്ചുകുട്ടികളുടെ മേൽ ഭീകരവാദികൾ ബാബറി ബാഡ്ജ് കുത്തിയത് കണ്ടില്ലെന്ന് നടിക്കുകയാണ്. താലിബാൻ മോഡലാണ് എൽഡിഎഫ് സർക്കാരിന് സ്വീകാര്യം. ശബരിമലയിൽ ഹിന്ദുവിനെതിരെ നിലകൊണ്ടപ്പോൾ വഖഫ് വിഷയത്തിൽ മുസ്ലീം ലീഗ് അടക്കമുള്ള വർഗീയ ശക്തികളെ പ്രീണിപ്പിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ തീരുമാനങ്ങളിലും ജനങ്ങളെ വിവേചനത്തിലൂടെ കാണുന്ന പിണറായി സർക്കാർ വർഗ്ഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. തീരുമാനങ്ങളിൽ ആത്മാർത്ഥതയില്ലാതെ തൊലിക്കട്ടിയുടെ കാര്യത്തിൽ പിണറായി വിജയൻ കണ്ടാമൃഗത്തെ തോൽപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട്: യാത്രക്കാർക്ക് ആശ്വാസ നടപടി. കരിപ്പുർ വിമാനത്താവളത്തിലെ റാപ്പിഡ് പിസിആർ പരിശോധന നിരക്ക് കുറച്ചു. 910 രൂപയാണ് കുറച്ചത്. 1,580 രൂപയാണ് ഇനി റാപ്പിഡ് പിസിആർ പരിശോധനക്കായി നൽകേണ്ടത്. 2,490 രൂപയായിരുന്നു നേരത്തെ നൽകേണ്ടിയിരുന്നത്. എയർപോർട്‌സ് അതോറിറ്റി നൽകിയ നിർദ്ദേശത്തെ തുടർന്നാണ് നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചത്.

അതേസമയം വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അധ്യക്ഷനായ കൺസൾട്ടേറ്റീവ് കമ്മറ്റിയിലും പാർലമെന്ററി സ്ഥിരം സമിതിയിലും കെ മുരളീധരൻ എംപി റാപ്പിഡ് പിസിആർ നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. തുടർന്ന് നിരക്ക് കുറയ്ക്കാമെന്ന് വ്യോമയാന സെക്രട്ടറി രാജീവ് ബൻസൽ അറിയിക്കുകയും ചെയ്തിരുന്നു.

ചെന്നൈ: ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അന്തരിച്ചു. ഹെലികോപ്റ്റർ അപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ അപകടത്തിൽ മരിച്ചതായി വ്യോമസേന സ്ഥിരീകരിച്ചു. ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ആണ് അപകടത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഒരേയൊരാൾ. നിലവിൽ ഇദ്ദേഹം വില്ലിംഗ്ടൺ സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ബുധനാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം. നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ എംഐ ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി.

ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്‌സ് നായ്ക് വിവേക് കുമാർ, ലാൻഡ്‌സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. അതേസമയം ഹെലികോപ്റ്റർ അപകടത്തിൽപ്പെടാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.