Highlights (Page 210)

ഏറെ ആരാധകരാണ് സേതുരാമയ്യര്‍ സിബിഐക്ക്. സിബിഐയോട് ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വിശ്വാസമുണ്ടായത് പോലും ഈ സിനിമകള്‍ പുറത്തിറങ്ങിയതിന് ശേഷമാണ്. ഇപ്പോഴിതാ നീണ്ട പതിനഞ്ച് വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം സേതു രാമയ്യര്‍ വീണ്ടും വരികയാണ്. ഈ പ്രതികൂല സാഹചര്യത്തിലും ലോക്ക് ഡൗണ്‍ ഇളവുകള്‍ കിട്ടി സിനിമകള്‍ ചിത്രീകരിക്കാവുന്ന അവസ്ഥ വന്നാല്‍, ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) സിബിഐ സിനിമകളുടെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. എറണാകുളത്ത് വച്ചായിരിയ്ക്കും ചിത്രീകരണം. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മറ്റ് പിന്നണി പ്രവര്‍ത്തകരെ കുറിച്ചുള്ള അന്തിമ തീരുമാനം ആയിട്ടില്ല.ബ്ലാക്ക് ഇന്‍വസ്റ്റിഗേറ്റേഴ്സ് എന്നാണ് അഞ്ചാം ഭാഗത്തിന് നല്‍കിയിരിയ്ക്കുന്ന പേര് എന്നാണ് വിവരം.മുകേഷിനും മമ്മൂട്ടിയ്ക്കും പുറമെ പുതിയ സിബിഐ ചിത്രത്തില്‍ ആശ ശരത്ത്, സൗബിന്‍ ഷഹീര്‍, രണ്‍ജി പണിക്കര്‍, സായ് കുമാര്‍ തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തും.എന്നാല്‍ മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന സേതു രാമയ്യര്‍ എന്ന കഥാപാത്രത്തിന് കാലത്തിന്റേതായതോ അല്ലാത്തതോ ആയ യാതൊരു മാറ്റങ്ങളും ഉണ്ടാവില്ല എന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. 1988 ല്‍ ആണ് ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് റിലീസ് ആയത്. തൊട്ടുപിന്നാലെ 1989 ല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ജാഗ്രത എന്ന പേരില്‍ പുറത്തിറങ്ങി. എന്നാല്‍ ചിത്രത്തിന്റെ മൂന്നാം ഭാഗമായ സേതു രാമയ്യര്‍ സിബിഐ എന്ന ചിത്രം 2004 ല്‍ ആണ് പുറത്തിറങ്ങിയത്. ഈ സീരീസിലെ ഏറ്റവും ഒടുവിലത്തെ ചിത്രമായ നേരറിയാന്‍ സിബിഐ റിലീസ് ചെയ്തത് 2005 ല്‍ ആണ്. ഈ നാല് ചിത്രങ്ങളിലും മമ്മൂട്ടിയ്ക്കൊപ്പം മുകേഷും ജഗതി ശ്രീകുമാറും സ്ഥിര സാന്നിധ്യമായിരുന്നു. എന്നാല്‍ അഞ്ചാം ഭാഗത്തില്‍ ജഗതി ഉണ്ടായിരിയ്ക്കില്ല.

covid

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിനായി മുന്‍ഗണനാ പട്ടികയിലേക്ക് പതിനൊന്ന് വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി. വിദേശത്ത് പഠിക്കുന്നവര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കാനും തീരുമാനമായതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.മൂല്യനിര്‍ണയ ജോലിയിലുള്ള അദ്ധ്യാപകര്‍, എഫ് സി ഐ, തപാല്‍ ജീവനക്കാര്‍, ഭക്ഷ്യം, പൊതുവിതരണം, സാമൂഹ്യനീതി, വനിതാ ശിശുക്ഷേമം, മൃഗസംരക്ഷണം, ഫിഷറീസ് എന്നീ വകുപ്പുകളെയാണ് ഉള്‍പ്പെടുത്തിയത്.വിദേശത്ത് പഠനത്തിനും ജോലിക്കുമായി പോകേണ്ടവര്‍ വാക്‌സിന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മുന്‍ഗണനാ പട്ടിക പുതിക്കിയിരിക്കുന്നത്.

india

ക്രിക്കറ്റ് ലോകത്തെ ഏറ്റവും സമ്പന്നനായ താരങ്ങളുടെ പട്ടികയെടുത്താല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി രണ്ടാം സ്ഥാനത്ത്. ലോകത്ത് ഏറ്റവും അധികം വാര്‍ഷിക പ്രതിഫലം നേടുന്ന ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ ഒന്നാം കോഹ്ലിയേക്കാള്‍ മുന്നിലാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ട്. ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ക്രിക്കറ്റ് ക്യാപ്റ്റന്മാരില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ടാണ്. 8.9 കോടി രൂപയാണ് വാര്‍ഷിക പ്രതിഫലമായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്, റൂട്ടിന് നല്‍കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് രണ്ടാം സ്ഥാനത്ത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരയുന്ന ക്രിക്കറ്ററാണ് വിരാട് കോഹ്ലി ഇപ്പോള്‍. ദേശീയ ക്രിക്കറ്റിലെത്തിയ നാള്‍ മുതല്‍ ആരാധകരുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന താരമാണ് കോഹ്ലി. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന കോഹ്ലിക്ക് ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ആരാധക പിന്തുണയാണുള്ളത്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ പിന്‍ഗാമിയെന്നാണ് വിരാട് കോഹ്ലിക്കുള്ള വിശേഷണം.

2020 ല്‍ ഫോബ്‌സ് മാസിക പുറത്തു വിട്ട ലോകത്തെ 100 സമ്പന്ന കായിക താരങ്ങളുടെ പട്ടികയിലുണ്ടായിരുന്ന ഏക ഇന്ത്യക്കാരന്‍ കൂടിയായിരുന്നു കോഹ്ലി. വര്‍ഷത്തില്‍ 196 കോടി നേടിക്കൊണ്ട് 66ആം സ്ഥാനത്തായിരുന്നു കോഹ്ലി. ഇന്ത്യന്‍ നായകന്‍ കോഹ്ലി ബി സി സി ഐയുമായുള്ള A+ ഗ്രേഡ് കരാറില്‍ നിന്നു മാത്രം ഒരു വര്‍ഷം ഏഴ് കോടി രൂപയാണ് കോഹ്ലി സാമ്പാദിക്കുന്നത്. അതോടൊപ്പം ഐ പി എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി പ്രതിവര്‍ഷം 17 കോടി രൂപയുടെ കരാറും കോഹ്ലിക്കുണ്ട്.

തിരുവനന്തപുരം: കഴിഞ്ഞ 16 വര്‍ഷമായി സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിലനിന്നിരുന്ന ഉമ്മന്‍ചാണ്ടി-രമേശ് ചെന്നിത്തല യുഗത്തിന് അന്ത്യമായെന്ന് രാഷ്ട്രീയനിരീക്ഷകര്‍. വിഡി സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുയര്‍ന്നതോടെയാണ് ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറി മറിയുന്നത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വീണ്ടും എത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലും ഗ്രൂപ്പ് താത്പര്യങ്ങള്ക്ക് വീണ്ടും പ്രധാന്യമേറുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു. എന്നാല്‍, തലമുറമാറ്റമെന്ന നിലപാടില്‍ യുവനേതാക്കള്‍ ഉറച്ച് നിന്നതോടെ എല്ലാം തകിടം മറിയുകയായിുന്നു.ചെന്നിത്തലയ്ക്ക് പിന്തുണ കൊടുക്കാന്‍ നിര്‍ദ്ദേശം കൊടുത്തിട്ടും ഹൈക്കമാന്‍ഡിന് മുന്നിലെ നിലപാട് മാറ്റം ഉമ്മന്‍ചാണ്ടിക്ക് കടുത്ത അതൃപ്തിയാണുണ്ടാക്കിയത്. ഐ ഗ്രൂപ്പില്‍ ഇത്തരമൊരു പ്രതിസന്ധി ഇതാദ്യമായാണുണ്ടാകുന്നത്. കെ.സി വേണുഗോപാലും കെ. സുധാകരനും വ്യത്യസ്ത നിലപാടുമായി മുന്നോട്ട് പോവുന്ന സാഹചര്യവും ശ്രദ്ധേയമാണ്. മൂന്ന് തട്ടിലാണ് ഐ ഗ്രൂപ്പ് ഇപ്പോള്‍ നില്ക്കുന്നത്.ആര്‍ക്കുവേണ്ടിയും അവകാശവാദം ഉന്നയിക്കാതെ ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിന് നിന്നുകൊടുക്കാനായിരിക്കും എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. ഗ്രൂപ്പ് താത്പര്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെങ്കില്‍ കെ.സുധാകരന്‍ തന്നെ കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിയക്കേും. ചെന്നിത്തലയുടേയും ഉമ്മന്‍ചാണ്ടിയുടേയും തുടര്‍നീക്കങ്ങളും ഹൈക്കമാന്‍ഡ് നിരീക്ഷിച്ച് വരികയാണ്

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആര്‍ ഏറെ ആകാംക്ഷയോടെയാണ് ഇന്ത്യന്‍ സിനിമാലോകം നോക്കിക്കാണുന്നത്. പ്രീ-റിലീസ് ബിസിനസില്‍ ചിത്രം സമാനതകളില്ലാത്ത നേട്ടം ഇതിനകം ഉണ്ടാക്കിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സാറ്റെലെറ്റ്, ഡിജിറ്റല്‍, ഇലക്ട്രോണിക് റൈറ്റുകള്‍ ജയന്തിലാല്‍ ഗാഡയുടെ പെന്‍ ഇന്ത്യ നേടിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ, എല്ലാത്തിനുമായി ജയന്തിലാല്‍ ഗാഡ നല്കിയത് 475 കോടി ആയിരുന്നു. 325 കോടിയാണ് ഇതിനായി സീ ഗ്രൂപ്പ് മുടക്കിയിരിക്കുന്നതെന്ന് പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ചിത്രത്തിന്റെ പ്രീ-റിലീസ് വരുമാനം ഇതില്‍ അവസാനിക്കുന്നില്ല. എല്ലാം ചേര്‍ത്താല്‍ ഉറപ്പായും 900 കോടിക്ക് മുകളിലെത്തും ചിത്രത്തിന്റെ പ്രീ-റിലീസ് ബിസിനസ്. ബാഹുബലി നേടിയ വന്‍ വിജയത്തില്‍ പ്രതീക്ഷയര്‍്പ്പിച്ചാണ് വിതരണക്കാര്‍. ഏതായാലും ചിത്രം റെക്കോര്ഡ് വിജയം നേടിയാലേ അത് സാധ്യമാവൂ. 2021 ദസറ കാലത്ത് എത്തുമെന്നാണ് കരുതപ്പെടുന്നതെങ്കിലും കൊവിഡ് സാഹചര്യത്തിനനുസരിച്ച് റിലീസ് നീട്ടിയേക്കും.

ന്യൂഡൽഹി :ഇന്ത്യയിൽ നിർമിക്കുന്ന നേസൽ വാക്സീനുകൾ (മൂക്കിലൂടെ നൽകാവുന്നവ) കുട്ടികളുടെ കാര്യത്തിൽ വലിയൊരു ‘ഗെയിം ചേഞ്ചർ’ ആകുമെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ.റെസ്പിരേറ്ററി ട്രാക്ടിലെ പ്രതിരോധം ഇത്തരം വാക്സീനുകൾ ശക്തിപ്പെടുത്തുമെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ശിശുരോഗവിദഗ്ധ കൂടിയായ അവർ വ്യക്തമാക്കി.

‘മുതിർന്നവരും പ്രത്യേകിച്ച് അധ്യാപകരും വാക്സീൻ എടുക്കണം. സമൂഹ വ്യാപന സാധ്യത തീരെ കുറഞ്ഞാൽ മാത്രമേ സ്കൂളുകൾ തുറക്കാവൂ. കുട്ടികൾക്കും വാക്സീൻ വരുമെന്ന പ്രതീക്ഷയിലാണ്’ – സൗമ്യ പറഞ്ഞു.‘ഫൈസർ വാക്സീൻ കുട്ടികളിൽ എടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. അടുത്ത മാസങ്ങളിൽ മറ്റു വാക്സീനുകൾക്കും അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’ – സൗമ്യ പറഞ്ഞു.മൂന്നാം തരംഗം കുട്ടികളെയായിരിക്കും കൂടുതൽ ബാധിക്കുകയെന്ന നിഗമനം ആശങ്കയുണ്ടാക്കുന്നതിനിടെ വന്ന ഈ വാർത്ത ആശ്വാസകരമാണെന്നാണ് വിലയിരുത്തൽ.

മൈക്രോസോഫ്റ്റിന്റെ വെബ് ബ്രൗസറായ ഇന്റർനെറ്റ് എക്സ്‌പ്ലോറർ 2022 ജൂൺ പതിനഞ്ചോടെ പിൻവാങ്ങുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഇന്റർനെറ്റ് എക്സ്‌പ്ലോററിന്റെ 25 വർഷം നീണ്ട സേവനത്തിനാണ് ഇതോടെ വിരാമമാകുന്നത്. പകരമായി ഉപയോക്താക്കള്‍ മൈക്രോസോഫ്റ്റിന്‍റെ പുതിയ ബ്രൗസറായ എംഎസ് എഡ്ജ് ഉപയോഗിക്കാനാണ് കമ്പനി നിര്‍ദേശിക്കുന്നത്. വിൻഡോസ്-95-ലാണ് മൈക്രോസോഫ്റ്റ് ആദ്യമായി ഇന്റർനെറ്റ് എക്സ്‌പ്ലോററിനെ അവതരിപ്പിച്ചത്.

2000 ത്തോടെ വെർച്വൽ ലോകത്ത് തരംഗം സൃഷ്ടിക്കാൻ ഇന്റർനെറ്റ് എക്സ്‌പ്ലോററിന് കഴിഞ്ഞു. 2002-ൽ 95 ശതമാനം വിപണി ഈ ബ്രൗസർ കീഴടക്കി. കൂടുതൽ വേഗമേറിയ വെബ് ബ്രൗസറുകൾ രംഗത്തുവന്നതോടെ ഇന്റർനെറ്റ് എക്സ്‌പ്ലോററിന്റെ തളർച്ചയ്ക്ക് തുടക്കമായി. 2010-ൽ ഇതിന്റെ ഉപയോഗം 50 ശതമാനമായി കുറയുകയും ഇപ്പോൾ അഞ്ചു ശതമാനത്തിൽ താഴെയെത്തുകയും ചെയ്തു. ഇപ്പോൾ ഉപയോഗത്തിൽ മുന്നിൽനിൽക്കുന്നത് ഗൂഗിളിന്റെ വെബ് ബ്രൗസറായ ക്രോമാണ്. 69 ശതമാനമാണ് വിപണിയിലെ ഉപയോഗം.

ടൊവിനോ തോമസ് പ്രധാനകഥാപാത്രമായെത്തിയ കള മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്. ചിത്രത്തില്‍ നായകനോളം പ്രാധാന്യമുള്ള വേഷത്തിലെത്തിയ സുമേഷ് മൂറും ചിത്രത്തോടൊപ്പം ഹിറ്റായിരിക്കുകയാണ്. തന്‍റെ വിജയത്തിന് കാരണം ടൊവിനോയാണെന്നാണ് സുമേഷ് പറയുന്നത്.
സവർണ്ണൻ ജയിക്കുന്ന പന്തയങ്ങളുടെ കഥ മാത്രം പറഞ്ഞു പഴകിയ മലയാള സിനിമാലോകത്ത് മാറ്റത്തിൻ തുടക്കമാണ് കള എന്നാണ് സിനിമ കണ്ടശേഷം പലരും സോഷ്യൽമീഡിയയിലുൾപ്പെടെ കുറിച്ചിരിക്കുന്നത്.
സിനിമയിൽ അരമണിക്കൂറോളം നീളുന്ന ഒരു തനിനാടൻ തല്ലാണ് ഹൈലൈറ്റ് എന്ന് പ്രേക്ഷകർ പറയുകയാണ്.
ഈ തല്ല് ഒരുക്കിയതിനെ കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് സുമേഷ് മൂർ.

‘മുപ്പത് മണിക്കൂർ നീണ്ട അവസാനമില്ലാത്ത സന്തോഷം. ടൊവി മാൻ നിങ്ങൾ അതിശയിപ്പിക്കുന്നു. എല്ലാവരും എന്നെ പുകഴ്ത്തുകയാണ്. എനിക്ക് ഇത്തരത്തിൽ അഭിനയിക്കാനായത് നിങ്ങൾ മൂലമാണ്. നിങ്ങലും ഹരികൃഷ്ണനും അലിയും ചേർന്ന് എന്നെ ക്യാമറയ്ക്ക് പിറകിൽ ഏറെ കംഫർട്ടാക്കി. താങ്കളുടെ കഥാപാത്രത്തിനുള്ള ആഴമാണ് എന്നിൽ പ്രതിഫലിച്ചത്, ഒത്തിരി നന്ദി, കൂടുതൽ തിളങ്ങൂ, മനുഷ്യന് പറക്കാൻ കഴിയുമെന്ന് താങ്കൾ വിശ്വസിക്കുന്നുവല്ലോ’, സുമേഷ് ലൊക്കേഷൻ ചിത്രങ്ങളോടൊപ്പം ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.

രോഹിത് വി എസ് സംവിധാനം ചെയ്ത ‘കള’യിൽ ലാല്‍, ദിവ്യ പിള്ള തുടങ്ങി നിരവധി താരങ്ങളും അഭിനയിച്ചിട്ടുണ്ട്.

ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ സമര്‍പ്പിക്കുന്നതിൽ ഇളവുകൾ പ്രഖ്യാപിച്ചു. ധനമന്ത്രാലായമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതനുസരിച്ച് 2021-22 അസസ്മെൻറ് വര്‍ഷത്തെ ആദായ നികുതി സമര്‍പ്പിക്കാൻ 2021 സെപ്റ്റംബര്‍ 30 വരെ സമയം ലഭിക്കും.
2020-21 സാമ്പത്തിക വര്‍ഷത്തിലെ ടിഡിഎസ് ഇളവുകൾക്കായി അപേക്ഷിക്കുന്നതിനും ഒരു മാസത്തെ സമയം ലഭിക്കും. ആദായ നികുതി നിയത്തിലെ 30, 31 വകുപ്പുകൾ പ്രകാരമാണ് ഇത്.

ടിഡിഎസ്, ടിസിഎസ് റിട്ടേൺ സ്റ്റേറ്റ്‍മെൻറുകൾ ഫോം 16, ഫോം 16 ജി എന്നിവയിൽ
സമര്‍പ്പിക്കാൻ 15 ദിവസത്തെ അധിക സമയം ലഭിക്കും.

2020-21ലെ കോര്‍പ്പറേറ്റുകൾക്കും മറ്റുമുള്ള സ്റ്റേറ്റ്‍മെൻറ് ഓഫ് ഫിനാൻഷ്യൽ ട്രാൻസാക്ഷൻ (എസ്എഫ്ടി) സമര്‍പ്പിക്കേണ്ട തിയതി നീട്ടി. 2021 മെയ് 31 വരെ നീട്ടി നൽകിയിരുന്ന സമയം വീണ്ടും ഒരു മാസത്തേക്കാണ് നീട്ടിയിരിക്കുന്നത്.

പറക്കുംതളികകളെക്കുറിച്ചുള്ള വാർത്തകൾ എല്ലാക്കാലത്തും ആകാംഷയോടെയാണ് ലോകം കണ്ടത്. ഇന്‍വെസ്റ്റിഗേറ്റീവ് ഫിലിം മേക്കറായി അറിയപ്പെടുന്ന ജെറമി കോര്‍ബലാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരേസമയം വായുവിലും വെള്ളത്തിലും സഞ്ചരിക്കാന്‍ കഴിയുന്ന ട്രാന്‍സ്മീഡിയം വെഹിക്കിളായിരുന്നു വിഡിയോയിലെ യുഎഫ്ഒയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പലയിടത്തും ഇവ കണ്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഒന്നിനും ആധികാരിക ഉണ്ടായിരുന്നില്ല. ഏറ്റവും ഒടുവിലായി അമേരിക്കന്‍ നാവിക സേന പകര്‍ത്തിയ യുഎഫ്ഒ (പറക്കുംതളിക)യുടെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിലും മറ്റും പ്രചരിക്കുന്നത്.

അമേരിക്കന്‍ നാവിക സേനയുടെ കപ്പലായ യുഎസ്എസ് ഒമാഹയിലെ നാവികര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.പടക്കപ്പലിലെ താപവ്യതിയാനം തിരിച്ചറിയാന്‍ സാധിക്കുന്ന FLIR ക്യാമറയാണ് ഈ യുഎഫ്ഒയുടെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത്. അമേരിക്കന്‍ നാവികസേനാംഗങ്ങള്‍ 2019 ജൂലൈ 15ന് രാവിലെ 11 മണിയോടെയാണ് വിഡിയോ ചിത്രീകരിക്കുന്നത്. വിഡിയോയില്‍ ഒരു സേനാംഗം അത് മുങ്ങിപ്പോയി എന്ന് പറയുന്നതും വ്യക്തമാണ്. യുഎഫ്ഒ സമുദ്രത്തില്‍ മുങ്ങിയതിന് പിന്നാലെ ഒമാഹ മേഖലയില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു.

എന്നാല്‍ ഈ പറക്കുംതളികയുടെ പൊടി പോലും കണ്ടെത്താനായില്ല. വായുവില്‍ ഒരേ സ്ഥലത്ത് നില്‍ക്കുന്നതും ചലിക്കുന്നതും പിന്നീട് പസിഫിക് സമുദ്രത്തില്‍ അപ്രത്യക്ഷമാകുന്നതുമൊക്കെയാണ് കോര്‍ബല്‍ പുറത്തുവിട്ട വിഡിയോയിലുള്ളത്. ഏതാണ്ട് ആറ് അടിയോളം വലുപ്പമുണ്ടായിരുന്നു ഈ യുഎഫ്ഒക്കെന്നാണ് കണക്കാക്കുന്നത്. യുഎസ്എസ് ഒമാഹയോട് ചേര്‍ന്ന് ഇത് ഒരു മണിക്കൂറോളം സഞ്ചരിച്ചിരുന്നു. സമുദ്രത്തില്‍ അപ്രത്യക്ഷമായതിന് പിന്നാലെ യുഎഫ്ഒ ഒമാഹയിലെ റഡാര്‍, സോണാര്‍ പരിധിയില്‍ നിന്നു കൂടി മാഞ്ഞുപോവുകയായിരുന്നു.

സമുദ്രത്തിനു മുകളില്‍ ഏതെങ്കിലും തരത്തിലുള്ള അവശിഷ്ടങ്ങള്‍ ലഭിച്ചുമില്ല. അമേരിക്കയുടെ Unidentified Aerial Phenomena Task Force (UAPTF)ന്റെ കൈവശമാണ് നിലവില്‍ ഇത്തരം വിഡിയോകളും ചിത്രങ്ങളുമെല്ലാമുള്ളത്. യുഎസ് കോണ്‍ഗ്രസിന് മുൻപാകെ ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് യുഎപിടിഎഫ് ജൂണില്‍ വെക്കാനിരിക്കയാണ്. സമാനമായ പറക്കുംതളിക ദൃശ്യങ്ങളുടെ ശേഖരം തന്നെ അമേരിക്കന്‍ സൈന്യത്തിന് കൈവശമുണ്ടെന്നാണ് കരുതപ്പെടുന്നത്.