തിരുവനന്തപുരം: കഴിഞ്ഞ 16 വര്‍ഷമായി സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിലനിന്നിരുന്ന ഉമ്മന്‍ചാണ്ടി-രമേശ് ചെന്നിത്തല യുഗത്തിന് അന്ത്യമായെന്ന് രാഷ്ട്രീയനിരീക്ഷകര്‍. വിഡി സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുയര്‍ന്നതോടെയാണ് ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറി മറിയുന്നത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വീണ്ടും എത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലും ഗ്രൂപ്പ് താത്പര്യങ്ങള്ക്ക് വീണ്ടും പ്രധാന്യമേറുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു. എന്നാല്‍, തലമുറമാറ്റമെന്ന നിലപാടില്‍ യുവനേതാക്കള്‍ ഉറച്ച് നിന്നതോടെ എല്ലാം തകിടം മറിയുകയായിുന്നു.ചെന്നിത്തലയ്ക്ക് പിന്തുണ കൊടുക്കാന്‍ നിര്‍ദ്ദേശം കൊടുത്തിട്ടും ഹൈക്കമാന്‍ഡിന് മുന്നിലെ നിലപാട് മാറ്റം ഉമ്മന്‍ചാണ്ടിക്ക് കടുത്ത അതൃപ്തിയാണുണ്ടാക്കിയത്. ഐ ഗ്രൂപ്പില്‍ ഇത്തരമൊരു പ്രതിസന്ധി ഇതാദ്യമായാണുണ്ടാകുന്നത്. കെ.സി വേണുഗോപാലും കെ. സുധാകരനും വ്യത്യസ്ത നിലപാടുമായി മുന്നോട്ട് പോവുന്ന സാഹചര്യവും ശ്രദ്ധേയമാണ്. മൂന്ന് തട്ടിലാണ് ഐ ഗ്രൂപ്പ് ഇപ്പോള്‍ നില്ക്കുന്നത്.ആര്‍ക്കുവേണ്ടിയും അവകാശവാദം ഉന്നയിക്കാതെ ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിന് നിന്നുകൊടുക്കാനായിരിക്കും എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. ഗ്രൂപ്പ് താത്പര്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെങ്കില്‍ കെ.സുധാകരന്‍ തന്നെ കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിയക്കേും. ചെന്നിത്തലയുടേയും ഉമ്മന്‍ചാണ്ടിയുടേയും തുടര്‍നീക്കങ്ങളും ഹൈക്കമാന്‍ഡ് നിരീക്ഷിച്ച് വരികയാണ്
2021-05-24

