ഇന്ത്യയിൽ നിർമിക്കുന്ന നേസൽ വാക്സീനുകൾ കുട്ടികളുടെ കാര്യത്തിൽ വലിയൊരു ‘ഗെയിം ചേഞ്ചർ’ ആകുമെന്ന് സൗമ്യ സ്വാമിനാഥൻ

ന്യൂഡൽഹി :ഇന്ത്യയിൽ നിർമിക്കുന്ന നേസൽ വാക്സീനുകൾ (മൂക്കിലൂടെ നൽകാവുന്നവ) കുട്ടികളുടെ കാര്യത്തിൽ വലിയൊരു ‘ഗെയിം ചേഞ്ചർ’ ആകുമെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ.റെസ്പിരേറ്ററി ട്രാക്ടിലെ പ്രതിരോധം ഇത്തരം വാക്സീനുകൾ ശക്തിപ്പെടുത്തുമെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ശിശുരോഗവിദഗ്ധ കൂടിയായ അവർ വ്യക്തമാക്കി.

‘മുതിർന്നവരും പ്രത്യേകിച്ച് അധ്യാപകരും വാക്സീൻ എടുക്കണം. സമൂഹ വ്യാപന സാധ്യത തീരെ കുറഞ്ഞാൽ മാത്രമേ സ്കൂളുകൾ തുറക്കാവൂ. കുട്ടികൾക്കും വാക്സീൻ വരുമെന്ന പ്രതീക്ഷയിലാണ്’ – സൗമ്യ പറഞ്ഞു.‘ഫൈസർ വാക്സീൻ കുട്ടികളിൽ എടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. അടുത്ത മാസങ്ങളിൽ മറ്റു വാക്സീനുകൾക്കും അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’ – സൗമ്യ പറഞ്ഞു.മൂന്നാം തരംഗം കുട്ടികളെയായിരിക്കും കൂടുതൽ ബാധിക്കുകയെന്ന നിഗമനം ആശങ്കയുണ്ടാക്കുന്നതിനിടെ വന്ന ഈ വാർത്ത ആശ്വാസകരമാണെന്നാണ് വിലയിരുത്തൽ.