തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിനായി മുന്‍ഗണനാ പട്ടികയിലേക്ക് പതിനൊന്ന് വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി. വിദേശത്ത് പഠിക്കുന്നവര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കാനും തീരുമാനമായതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.മൂല്യനിര്‍ണയ ജോലിയിലുള്ള അദ്ധ്യാപകര്‍, എഫ് സി ഐ, തപാല്‍ ജീവനക്കാര്‍, ഭക്ഷ്യം, പൊതുവിതരണം, സാമൂഹ്യനീതി, വനിതാ ശിശുക്ഷേമം, മൃഗസംരക്ഷണം, ഫിഷറീസ് എന്നീ വകുപ്പുകളെയാണ് ഉള്‍പ്പെടുത്തിയത്.വിദേശത്ത് പഠനത്തിനും ജോലിക്കുമായി പോകേണ്ടവര്‍ വാക്‌സിന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മുന്‍ഗണനാ പട്ടിക പുതിക്കിയിരിക്കുന്നത്.
2021-05-25

