269,000 ഏക്കറിലധികം കൃഷിസ്ഥലം, അമേരിക്കയിലെ ഏറ്റവും വലിയ കര്‍ഷകനായി ബില്‍ഗേറ്റ്‌സ്
അമേരിക്കയിലെ ഏറ്റവും വലിയ കര്‍ഷകനായി ബില്‍ഗേറ്റ്‌സ്. 18 അമേരിക്കന്‍ സംസ്ഥാനങ്ങളിലായി 269,000 ഏക്കറിലധികം കൃഷിസ്ഥലം ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡ ഗേറ്റ്‌സും സ്വന്തമാക്കി കഴിഞ്ഞു.നോര്‍ത്ത് ലൂസിയാനയില്‍ 70,000 ഏക്കര്‍ ഭൂമിയാണ് ഗേറ്റ്‌സിനുള്ളതെന്നാണ് റിപ്പോര്‍ട്ട്. അവിടെ അവര്‍ സോയാബീന്‍, ധാന്യം, പരുത്തി, അരി എന്നിവയും നെബ്രാസ്‌കയില്‍ 20,000 ഏക്കറിലും ഇതു വളര്‍ത്തുന്നു.
കൂടാതെ ജോര്‍ജിയയില്‍ 6000 ഏക്കറും വാഷിംഗ്ടണിലെ 14,000 ഏക്കര്‍ കൃഷിസ്ഥലവുമുണ്ട്. അവിടെ പ്രധാനമായും ഉരുളക്കിഴങ്ങ് വളര്‍ത്തുന്നു. ബില്ലും മെലിന്‍ഡയും കൃഷിസ്ഥലത്ത് വന്‍ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിലും അതിനു പിന്നിലെ കാരണം വ്യക്തമല്ല. ഇരുവരും വേര്‍പിരിയലിന് ശേഷവും ഒരുമിച്ച് കൃഷിയിടങ്ങളില്‍ നിക്ഷേപം നടത്തുന്നുണ്ട്.










